AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thrissur Boy Death: പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചു; ആറുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു, പ്രതി പിടിയില്‍

Six Year Old Boy Murder in Thrissur: ജോജോയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ജോജോ നിര്‍ബന്ധിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. ഈ വിവരം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞപ്പോള്‍ മൂക്കും വായയും പൊത്തിപ്പിടിച്ചു. ശേഷം കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

Thrissur Boy Death: പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചു; ആറുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു, പ്രതി പിടിയില്‍
പ്രതീകാത്മക ചിത്രം Image Credit source: TV9 Bharatvarsh
shiji-mk
Shiji M K | Published: 11 Apr 2025 07:13 AM

തൃശൂര്‍: തൃശൂര്‍ മാളയില്‍ നിന്ന് കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. കുട്ടിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിനോട് ചേര്‍ന്നുള്ള പാടശേഖരത്തിലെ കുളത്തിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അയല്‍വാസിയായ ജോജോ എന്ന ഇരുപതുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണക്കേസ് പ്രതിയാണ് ഇയാള്‍.

ജോജോയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ജോജോ നിര്‍ബന്ധിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. ഈ വിവരം അമ്മയോട് പറയുമെന്ന് കുട്ടി പറഞ്ഞപ്പോള്‍ മൂക്കും വായയും പൊത്തിപ്പിടിച്ചു. ശേഷം കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

കുട്ടിയുടെ മരണം ഉറപ്പാക്കുന്നതിനായി ജോജോ വെള്ളത്തില്‍ മുക്കിപ്പിടിച്ചു. മോഷണക്കേസില്‍ അറസ്റ്റിലായ ഇയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്.

കഴിഞ്ഞ ദിവസം (ഏപ്രില്‍ 10) വൈകീട്ട് 6.20 ഓടെ വീടിന് സമീപത്തെ റോഡില്‍ നിന്നാണ് കുട്ടിയെ കാണാതായത്. പ്രദേശത്തെ സിസിടിവിയില്‍ പ്രതിയും കുട്ടിയും കളിക്കുന്നതും പിന്നീട് ജോജോയ്ക്ക് പിന്നാലെ കുട്ടി ഓടി പോകുന്നതും വ്യക്തമാണ്.

കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതിന് പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ ഇയാളും ഭാഗമായിരുന്നു. യാതൊരു വിധ സംശയവും തോന്നാത്ത വിധത്തിലായിരുന്നു പ്രതിയുടെ നീക്കം. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി കുളത്തിലുള്ള വിവരം ഇയാള്‍ പറഞ്ഞത്.

Also Read: Malappuram Cyber Fraud Case: ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി; എടപ്പാൾ സ്വദേശിനിയിൽ നിന്ന് തട്ടിയത് 93 ലക്ഷം രൂപ, പ്രതി പിടിയില്‍

ജോജോയുടെ വെളിപ്പെടുത്തലിന് പിന്നാലെ നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 9.30 ഓടെ കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെടുത്തു. മൃതദേഹം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.