Boby Chemmanur: ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയില്‍ ഡിഐജി ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ട്

VIP Treatment for Boby Chemmanur in Jail: കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡിഐജി അജയകുമാര്‍ ജയിലിലേക്ക് എത്തിയത്. ശേഷം ബന്ധുക്കളെ ഉള്‍പ്പെടെ ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ ജയിലിലേക്ക് എത്തുന്നത്.

Boby Chemmanur: ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയില്‍ ഡിഐജി ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ട്

ബോബി ചെമ്മണ്ണൂർ

shiji-mk
Published: 

17 Jan 2025 15:18 PM

കൊച്ചി: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ചതായി റിപ്പോര്‍ട്ട്. ബോബിക്ക് പ്രത്യേക പരിഗണന നല്‍കിയതില്‍ മധ്യ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ ചട്ടലംഘനം നടത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിക്ക് കൈമാറി.

ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ ഡിഐജിക്കൊപ്പം ജയിലില്‍ എത്തി. ഇരുവരും വിഐപികളല്ല. ഡിഐജിയുടെ ബന്ധുക്കളും ജയിലില്‍ പ്രവേശിച്ചു. ഡിഐജി ബോബി ചെമ്മണ്ണൂരിനെ കണ്ടത് സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബോബിക്ക് അജയകുമാര്‍ വഴിവിട്ട് സഹായം ചെയ്തതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സ്‌പെഷ്യല്ഡ ബ്രാഞ്ചിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പിന്നീട് എസ്പി മുഖേന ഈ റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡിഐജി അജയകുമാര്‍ ജയിലിലേക്ക് എത്തിയത്. ശേഷം ബന്ധുക്കളെ ഉള്‍പ്പെടെ ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ ജയിലിലേക്ക് എത്തുന്നത്.

ബോബിയുടെ സുഹൃത്തുക്കള്‍ക്കും ജയിലിലേക്ക് പ്രവേശിക്കാനുള്ള അവസരം ഡിഐജി ഉണ്ടാക്കികൊടുത്തു. എന്നാല്‍ ഇവരില്‍ ആരുടെയും പേര് സന്ദര്‍ശ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി

അതേസമയം, ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യം ഒരുക്കി കൊടുക്കുന്നതിനായാണ് ഡിഐജി ജയിലില്‍ എത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോബിയുടെ കൈവശം പണമില്ലാത്തതിനാല്‍ ജയില്‍ ചട്ടം മറികടന്ന് ഫോണ്‍ വിളിക്കുന്നതിന് 200 രൂപ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹണി റോസിനെ അധിക്ഷേപിച്ച വിഷയത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള കേസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു. ഹൈക്കോടതിയോട് ബോബി നിരുപാധികം മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് കേസ് തീര്‍പ്പാക്കിയത്. താന്‍ മനപൂര്‍വം കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ജാമ്യം ലഭിച്ചിട്ടും ജയിലിന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍ പ്രതിഷേധിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ബോബി മാപ്പ് പറഞ്ഞത്. ബോബി ചെമ്മണണൂര്‍ ഇനി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

Related Stories
Kerala High Court: ‘വ്യക്തിവിരോധം തീര്‍ക്കാൻ വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു’; നിരീക്ഷണവുമായി ഹൈക്കോടതി
പൊറോട്ടയ്ക്കൊപ്പം നൽകിയ ഗ്രേവി കുറഞ്ഞുപോയി; ആലപ്പുഴയിൽ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’
Kalamassery College Hostel Ganja Case: ഹോളി പാര്‍ട്ടിക്കായി നടന്നത് വന്‍ പണപ്പിരിവ്; കഞ്ചാവിനെ കുറിച്ച് വിവരം നല്‍കിയത് പൂര്‍വ വിദ്യാര്‍ഥി, പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍
Kerala Weather Updates: രക്ഷയില്ല, സംസ്ഥാനത്ത് ചൂട് കനക്കും; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Kannur POCSO Case: തളിപ്പറമ്പിൽ 12കാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി സ്നേഹ സ്ഥിരം കുറ്റവാളി, 14കാരനെയും പീഡിപ്പിച്ചു
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ