Boby Chemmanur: ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന; ജയില്‍ ഡിഐജി ചട്ടലംഘനം നടത്തിയതായി റിപ്പോര്‍ട്ട്
VIP Treatment for Boby Chemmanur in Jail: കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡിഐജി അജയകുമാര്‍ ജയിലിലേക്ക് എത്തിയത്. ശേഷം ബന്ധുക്കളെ ഉള്‍പ്പെടെ ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ ജയിലിലേക്ക് എത്തുന്നത്.
കൊച്ചി: ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ചതായി റിപ്പോര്‍ട്ട്. ബോബിക്ക് പ്രത്യേക പരിഗണന നല്‍കിയതില്‍ മധ്യ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ ചട്ടലംഘനം നടത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തല്‍. റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജിപിക്ക് കൈമാറി.
ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ ഡിഐജിക്കൊപ്പം ജയിലില്‍ എത്തി. ഇരുവരും വിഐപികളല്ല. ഡിഐജിയുടെ ബന്ധുക്കളും ജയിലില്‍ പ്രവേശിച്ചു. ഡിഐജി ബോബി ചെമ്മണ്ണൂരിനെ കണ്ടത് സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബോബിക്ക് അജയകുമാര്‍ വഴിവിട്ട് സഹായം ചെയ്തതായി ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സ്‌പെഷ്യല്ഡ ബ്രാഞ്ചിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഡിവൈഎസ്പിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പിന്നീട് എസ്പി മുഖേന ഈ റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം ബന്ധുക്കള്‍ക്കൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡിഐജി അജയകുമാര്‍ ജയിലിലേക്ക് എത്തിയത്. ശേഷം ബന്ധുക്കളെ ഉള്‍പ്പെടെ ജയിലിനുള്ളിലേക്ക് പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ ജയിലിലേക്ക് എത്തുന്നത്.
ബോബിയുടെ സുഹൃത്തുക്കള്‍ക്കും ജയിലിലേക്ക് പ്രവേശിക്കാനുള്ള അവസരം ഡിഐജി ഉണ്ടാക്കികൊടുത്തു. എന്നാല്‍ ഇവരില്‍ ആരുടെയും പേര് സന്ദര്‍ശ രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Also Read: Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
അതേസമയം, ബോബി ചെമ്മണ്ണൂരിന് ജയിലില്‍ പ്രത്യേക സൗകര്യം ഒരുക്കി കൊടുക്കുന്നതിനായാണ് ഡിഐജി ജയിലില്‍ എത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോബിയുടെ കൈവശം പണമില്ലാത്തതിനാല്‍ ജയില്‍ ചട്ടം മറികടന്ന് ഫോണ്‍ വിളിക്കുന്നതിന് 200 രൂപ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹണി റോസിനെ അധിക്ഷേപിച്ച വിഷയത്തില്‍ ബോബി ചെമ്മണ്ണൂരിനെതിരെയുള്ള കേസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തീര്‍പ്പാക്കിയിരുന്നു. ഹൈക്കോടതിയോട് ബോബി നിരുപാധികം മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് കേസ് തീര്‍പ്പാക്കിയത്. താന്‍ മനപൂര്‍വം കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ജാമ്യം ലഭിച്ചിട്ടും ജയിലിന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂര്‍ പ്രതിഷേധിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് ബോബി മാപ്പ് പറഞ്ഞത്. ബോബി ചെമ്മണണൂര്‍ ഇനി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.