5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Honey Rose – Boby Chemmannur: ‘സമൂഹത്തിന് ഇപ്പഴേ വ്യക്തമായ സന്ദേശം ലഭിച്ചില്ലേ’യെന്ന് കോടതി; ബോബി ചെമ്മണ്ണൂരിന് ജാമ്യം

Boby Chemmannur Granted Bail: നടി ഹണി റോസ് നൽകിയ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചു. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാൻ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

Honey Rose – Boby Chemmannur: ‘സമൂഹത്തിന് ഇപ്പഴേ വ്യക്തമായ സന്ദേശം ലഭിച്ചില്ലേ’യെന്ന് കോടതി; ബോബി ചെമ്മണ്ണൂരിന് ജാമ്യം
ബോബി ചെമ്മണ്ണൂർ, ഹണി റോസ്Image Credit source: Social Media
abdul-basith
Abdul Basith | Updated On: 14 Jan 2025 11:14 AM

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാൻ ആവശ്യപ്പെടുന്നതെന്നും സമൂഹത്തിന് ഇപ്പഴേ വ്യക്തമായ സന്ദേശം ലഭിച്ചില്ലേയെന്നും കോടതി ചോദിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജാമ്യ ഉത്തരവ് പുറപ്പെടുവിക്കും. ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായ ബോബിയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച, അതായത് ജനുവരി 9 മുതൽ ബോബി കാക്കനാട് ജില്ലാ ജയിലിലാണ്.

ഈ മാസം പത്തിനാണ് ഇതിന് മുൻപ് ബോബിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ഒൻപതാം തീയതി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും ബോബി വാദിച്ചിരുന്നു. താൻ ഹാജരാക്കിയ രേഖകൾ മജിസ്ട്രേറ്റ് കോടതി കൃത്യമായി പരിശോധിച്ചില്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ബോബിയുടെ ആവശ്യം. എന്നാൽ, ഇത് കോടതി തള്ളി.

Also Read : Shiyas kareem- Bobby Chemmannur: ‘കമന്റടിച്ചതിന് ജയിലിലിടണോ? ബോച്ചേയുടെ സ്വഭാവം അങ്ങനെയാണ്’; ഷിയാസ് കരീം

എന്താണ് ഇത്ര ധൃതിയെന്ന് കോടതി ചോദിച്ചു. കോടതിയ്ക്ക് മറ്റ് കേസുകൾ പരിഗണിക്കാനുണ്ട്. എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളത്. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ചോദിച്ചപ്പോൾ സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, എല്ലാ കേസിലും നാല് ദിവസത്തിനു ശേഷമാണ് ജാമ്യഹര്‍ജി പരിഗണിക്കാറുള്ളതെന്ന് കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ കേസിലും അങ്ങനെയേ ചെയ്യൂ എന്നും കോടതി നിലപാടെടുത്തു. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ളയാണ് കോടതിയിൽ ഹാജരായത്.

ഈ മാസം എട്ടിനാണ് ഹണി റോസ് നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഈ മാസം എട്ടിന് വയനാട്ടിലെ ആയിരം ഏക്കർ എസ്റ്റേറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പുത്തൂർവയലിനെ എആർ ക്യാമ്പിലേക്കാണ് ആദ്യം കൊണ്ടുപോയത്. സ്വകാര്യ വാഹനത്തിൽ ക്യാമ്പിലെത്തിച്ച ഇയാളെ ഒന്നര മണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് വാഹനത്തിൽ എറണാകുളത്തേക്ക് കൊണ്ടുവരികയായിരുന്നു.

ഈ മാസം ഏഴിനാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതിപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയെന്ന് കാട്ടി എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി സമർപ്പിച്ചത്. ‘താങ്കൾ താങ്കളുടെ പണത്തിൻ്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു. താങ്കളുടെ തന്നെ മാനസികനിലയുള്ള കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും’ എന്ന് പരാതിനൽകിയതിന് പിന്നാലെ ഹണി റോസ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരുന്നു.