ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ള്യു കാറിന് തീപിടിച്ചു; സംഭവം തിരുവനന്തപുരത്ത്
BMW Car Catches Fire in Thiruvananthapuram: വെള്ളിയാഴ്ച വൈകീട്ട് ജോലിക്കായി ടെക്‌നോപാർക്കിലേക്ക് പോകും വഴിയാണ് മുതലപ്പൊഴി ഹാർബറിന് സമീപത്ത് വെച്ച് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കൃഷ്ണനുണ്ണിയുടെ ശ്രദ്ധയിൽ പെടുന്നത്.

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ള്യു കാറിന് തീപിടിച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. തിരുവനന്തപുരത്തെ മുതപ്പൊഴിയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആണ് സംഭവം. ടെക്നോപാർക്ക് ജീവനക്കാരനും വർക്കല കണ്ണേമ്പ്ര സ്വദേശിയുമായ കൃഷ്ണനുണ്ണിയുടെ വാഹനം ആണ് കത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ജോലിക്കായി ടെക്‌നോപാർക്കിലേക്ക് പോകും വഴിയാണ് മുതലപ്പൊഴി ഹാർബറിന് സമീപത്ത് വെച്ച് കാറിന്റെ ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കൃഷ്ണനുണ്ണിയുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ കാർ നിർത്തി റോഡരികിൽ പാർക്ക് ചെയ്തു. കൃഷ്ണനുണ്ണി കാറിനുള്ളിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ ഉയരാൻ ആരംഭിച്ചിരുന്നു.
തുടർന്ന് സമീപവാസികളും മൽസ്യത്തൊഴിലാകളും കോസ്റ്റൽ ഗാർഡും പോലീസും ചേർന്നാണ് കാറിലെ തീ അണച്ചത്. 12 വർഷത്തെ കാലപ്പഴക്കം ഉണ്ട് കാറിനെന്ന് കൃഷ്‌ണനുണ്ണി പറയുന്നു. എന്നാൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
പോലീസിനെ കണ്ട യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം
കോഴിക്കോട് താമരശ്ശേരിയിൽ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലിൽ സ്വദേശി ഫായിസാണ് പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. പോലീസ് ഇയാളെ പിടികൂടിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫായിസ് വീട്ടിലിരുന്ന് ബഹളം വച്ചതിന് പിന്നാലെ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചിത്. വീട്ടുകാരെ കൊല്ലുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഫായിസ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയതായാണ് സംശയിക്കുന്നത്. പിടികൂടിയതിന് പിന്നാലെ ഇയാളെ ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്ക് വിധേയനാക്കി. ശേഷം കോഴിക്കോട് മെഡിക്കൽ കോളജിേലക്ക് മാറ്റുകയായിരുന്നു.