Asha Workers Pongala: പൊങ്കാലക്കിറ്റ് നൽകി സുരേഷ് ഗോപി; സമരപ്പന്തലിൽ പൊങ്കാലയിടാനൊരുങ്ങി ആശമാർ

Asha Workers Pongala On Secretariat: ആറ്റുകാൽ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ സമരപ്പന്തൽ സന്ദർശിച്ച് ശേഷമാണ് അദ്ദേഹം പൊങ്കാലക്കിറ്റ് നൽകി ആശമാർക്ക് പിന്തുണ അറിയിച്ചത്. ആറ്റുകാൽ പൊങ്കാലദിനത്തിൽ സമരപ്പന്തലിൽ തന്നെ പൊങ്കാലയിടാനുള്ള സൗകര്യമാണ് പൊങ്കാലക്കിറ്റ് നൽകിയതോടെ ആശമാർക്ക് ലഭിച്ചത്.

Asha Workers Pongala: പൊങ്കാലക്കിറ്റ് നൽകി സുരേഷ് ഗോപി; സമരപ്പന്തലിൽ പൊങ്കാലയിടാനൊരുങ്ങി ആശമാർ

സമരപ്പന്തലിൽ പൊങ്കാലയിടാനൊരുങ്ങി ആശമാർ

neethu-vijayan
Published: 

13 Mar 2025 07:53 AM

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് പൊങ്കാലക്കിറ്റ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആറ്റുകാൽ പൊങ്കാല ദിവസമായ ഇന്ന് ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്നാണ് തൻ്റെ നിലപാടെന്നും സുരേഷ് ഗോപി പറഞ്ഞു. ആറ്റുകാൽ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ സമരപ്പന്തൽ സന്ദർശിച്ച് ശേഷമാണ് അദ്ദേഹം പൊങ്കാലക്കിറ്റ് നൽകി ആശമാർക്ക് പിന്തുണ അറിയിച്ചത്.

വർഷങ്ങളായി തുടരുന്ന സാമൂഹിക പ്രവർത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താൻ ചെയ്യുന്നതെന്നും. കേന്ദ്രമന്ത്രിയായതിനുശേഷം പാർട്ടിയുടെ പിന്തുണയും ഇക്കാര്യത്തിൽ ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെയോ മറ്റാരെയുമോ കുറ്റപ്പെടുത്തില്ലെന്നും, സമരം ഉടൻ ഒത്തുതീർപ്പാക്കാൻ പണം കായ്ക്കുന്ന മരമൊന്നും ആരുടെയും കൈവശമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

എല്ലാ കാര്യങ്ങളും ഒത്തുതീർപ്പാക്കാൻ സമയമെടുക്കും. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് താൻ ചെയ്യുന്നത്. അതിന്റെ ഫല സൂചനകൾ കണ്ടുതുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ പൊങ്കാലദിനത്തിൽ സമരപ്പന്തലിൽ തന്നെ പൊങ്കാലയിടാനുള്ള സൗകര്യമാണ് പൊങ്കാലക്കിറ്റ് നൽകിയതോടെ ആശമാർക്ക് ലഭിച്ചത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെയും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെയും കൂടിക്കാഴ്ചയിൽ ആശ പ്രവർത്തകരുടെ സമരത്തെക്കുറിച്ച് പരാമർശിക്കാത്തത് ദൗർഭാഗ്യകരമെന്നാണ് കേരള ആശ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു പ്രതികരണം. ഇൻസെന്റീവ് വർധിപ്പിക്കുമെന്ന കേന്ദ്രസർക്കാരിന്റെ അറിയിപ്പ് സ്വാഗതാർഹമായ കാര്യമാണ്. എന്നാൽ ഓണറേറിയത്തെക്കുറിച്ചും വിരമിക്കൽ ആനുകൂല്യത്തെക്കുറിച്ചും അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അവർ കൂട്ടിച്ചേർത്തു.

 

 

 

Related Stories
Polytechnic Ganja Raid: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
Kalamassery Polytechnic Ganja Raid: ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ചത് കോളജിൽ നിന്ന് ഡ്രോപ്പൗട്ടായ വിദ്യാർത്ഥി; അന്വേഷണം പൂർവ വിദ്യാർത്ഥിയിലേക്ക്
Kerala Heatwave Alert: സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത നിർദ്ദേശം
Venjaramoodu Mass Murder: ‘നമുക്ക് ആത്മഹത്യ ചെയ്താലോ എന്ന് ഷെമി ചോദിച്ചു; വീടും വസ്തുവും വിറ്റ് കടങ്ങള്‍ വീട്ടാം; അഫാനെ കാണാന്‍ ആഗ്രഹമില്ല’
Bike Theft: വടകരയില്‍ മോഷ്ടിച്ച ആറു ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; എല്ലാം 9, 10 ക്ലാസുകളില്‍ പഠിക്കുന്നവര്‍
ഹോളി ആഘോഷത്തിനിടെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച്; യുവാവ് ഗുരുതരാവസ്ഥയില്‍; സംഭവം തൃശൂരിൽ
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?