5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sandeep Varier: സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക്? നേതാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്‌

Sandeep Varier To BJP: തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സന്ദീപ് വാര്യര്‍ക്ക് വേദിയില്‍ സീറ്റ് നിഷേധിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ പാലക്കാട് മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് ഒഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സന്ദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഫലം കണ്ടില്ല.

Sandeep Varier: സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക്? നേതാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്‌
സന്ദീപ് വാര്യര്‍ (Image Credits: Facebook)
shiji-mk
Shiji M K | Published: 03 Nov 2024 07:02 AM

പാലക്കാട്: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്കെന്ന് റിപ്പോര്‍ട്ട്. സന്ദീപ് സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയതായി മീഡിയ വണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുമായുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് പിന്നാലെയാണ് ചര്‍ച്ച എന്നാണ് വിവരം. സിപിഎമ്മിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരാനാണ് സാധ്യതയെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സന്ദീപുമായി നടത്തിയ ചര്‍ച്ചയുടെ വിവരം മുഖ്യമന്ത്രിയുമായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായും പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ സന്ദീപ് വാര്യരെ സിപിഎം സ്വീകരിക്കും, ഉപതെരഞ്ഞെടുപ്പ് കഴിയും മുമ്പ് സിപിഎമ്മിലേക്ക് മാറാനാണ് സാധ്യതയെന്നും മീഡിയ വണ്‍ പറയുന്നു.

Also Read: Digital Driving License: ലൈസൻസ് ഇനി ഫോണിൽ മതി…; സംസ്ഥാനത്ത് പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ ഡ്രൈവിങ് ലൈസൻസ്

തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സന്ദീപ് വാര്യര്‍ക്ക് വേദിയില്‍ സീറ്റ് നിഷേധിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ പാലക്കാട് മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് ഒഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. സന്ദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഫലം കണ്ടില്ല.

കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിട്ടും തന്നെ അവഗണിക്കുകയായിരുന്നുവെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാര്‍ട്ടി അണികളോടൊപ്പം സദസില്‍ ഇരിക്കേണ്ടി വന്നതിന് പിന്നാലെയാണ് ചുമതലകളില്‍ നിന്ന് സന്ദീപ് പിന്മാറിയത്.

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും സന്ദീപിനെ അനുനയിപ്പിക്കുന്നതില്‍ വെല്ലുവിളിയാകുന്നുണ്ട്. ഇ ശ്രീധരന്‍ ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ നിന്ന് മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്നാണ് പറഞ്ഞാണ് സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയത്.

അതേസമയം, സന്ദീപ് വാര്യരെ അവഗണിച്ചിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞത്. സന്ദീപ് വാര്യരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയേ ഉള്ളു. കണ്‍വെന്‍ഷനില്‍ വേദിയിലിരുന്നത് പ്രധാന ചുമതലക്കാര്‍ മാത്രമാണ്. സന്ദീപ് വാര്യര്‍ നന്നായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരും നോക്കേണ്ടായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read: Police Medal Kerala : ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിൽ അക്ഷരത്തെറ്റുകളുടെ ഘോഷയാത്ര

അതേസമയം, മൂത്താന്തറയിലെ പ്രശ്‌നം പരിഹരിക്കുന്നതായി സന്ദീപ് വാര്യര്‍ ഇടപെട്ടത് മുതിര്‍ന്ന നേതാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം. പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചതും സന്ദീപ് തന്നെയാണ്. 1991ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവും മുന്‍ ചെയര്‍മാനുമായിരുന്ന എംഎസ് ഗോപാലകൃഷ്ണന്‍ പിന്തുണ തേടി കൊണ്ട് അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരന് അയച്ച കത്തിന്റെ തെളിവുകള്‍ സന്ദീപ് പുറത്തുവിട്ടിരുന്നു.

ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ വെല്ലുവിളിക്ക് മറുപടിയായാണ് സന്ദീപ് കത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തിരുന്നു.