Hartal tomorrow: കണ്ണൂരിൽ നാളെ ഹർത്താൽ; നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധവുമായി ബിജെപി
Hartal in Kannur: രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂർ: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ കണ്ണൂരിൽ ഹർത്താൽ പ്രഖ്യാപിച്ചു. ബി ജെ പി ആണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ കോർപ്പറേഷനിലാണ് ഹർത്താൽ നടത്തുകയെന്ന് ബിജെപി ജില്ലാ ഘടകം അറിയിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരാവദികളായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.
അവശ്യ സർവീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഒഴിവാക്കിയിട്ടുണ്ട്.
എഡിഎം നവീൻ ബാബുവിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ വിമർശിച്ചത് സദുദ്ദേശ്യത്തോടെയാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞത് ഇതിനിടെ ചർച്ചയായി. എന്നാൽ ദിവ്യക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തോട് ജയരാജൻ പ്രതികരിച്ചില്ല എന്നാണ് വിവരം.
സംഭവത്തിൽ ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി തങ്ങളുടെ വരുതിയിൽ നിൽക്കാത്ത ഒരു ഉദ്യോഗസ്ഥനെ മനഃപ്പൂർവ്വം പരസ്യമായി ആക്ഷേപിക്കുയായിരുന്നുവെന്നും സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെച്ച് പി.പി. ദിവ്യ നിയമ നടപടി നേരിടണമെന്നും ആത്മഹത്യാ പ്രേരണക്കും നരഹത്യക്കും കേസ്സെടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
ALSO READ – പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്, വിഷയം കൽപാത്തി രഥോത്സവം
നവീൻ ബാബുവിനെതിരെ ജില്ലാ പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനംനൊന്താണ് എഡിഎം ജീവനൊടുക്കിയതെന്നാണ് സൂചന. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലാണ് ക്ഷണിക്കാതെയെത്തിയ എഡിഎം പിപി ദിവ്യ കണ്ണൂർ അഴിമതിയാരോപണമുന്നയിച്ചത്.
പെട്രോൾ പമ്പ് അനുവദിക്കുന്നതിന് അനുമതി നൽകിയില്ലെന്നായിരുന്നു ആരോപണം. കണ്ണൂരിൽ നിന്ന് ഇന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. എന്നാൽ രാവിലെ ട്രെയിനിൽ കയറിയില്ലെന്ന് തിരിച്ചറിഞ്ഞ ബന്ധുകൾ സുഹൃത്തുകളെ വിവരമറിയിച്ചതോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മനപൂർവ്വം വെെകിപ്പിച്ചെന്ന ആരോപണമാണ് ജില്ലാ കളക്ടറുടെ സാന്നിധ്യത്തി പിപി ദിവ്യ ഉന്നയിച്ചത്. സ്ഥലം മാറ്റത്തിന് മുമ്പ് അനുമതി നൽകിയത് എങ്ങനെയാണെന്ന് തനിക്കറിയാമെന്ന് പറഞ്ഞ ദിവ്യ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു.