5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Chicken : കോട്ടയത്ത് ലോറി മറിഞ്ഞ് കോഴികള്‍ ചത്തു; കോളടിച്ചത് നാട്ടുകാര്‍ക്ക് ! ഒട്ടും പാഴാക്കാതെ വീട്ടിലെത്തിച്ചു

Kottayam Incident : വീഡിയോ ദൃശ്യങ്ങള്‍ വൈറലാണ്. കാര്‍, ജീപ്പ്, ബൈക്ക്, സ്‌കൂട്ടര്‍ തുടങ്ങിയ വാഹനങ്ങളിലെത്തിയാണ് കോഴികളെ കൊണ്ടുപോയത്. ചിലര്‍ കൈയ്യിലൊതുങ്ങുന്നതുമായി നടന്ന് പോയി. വിവരമറിഞ്ഞവര്‍ പരിചയക്കാരെ വിളിച്ചുവരുത്തി. ഒരു കോഴി പോലും പാഴാക്കാതെ എല്ലാവരും അവരവരുടെ വീട്ടിലെത്തിച്ചു

Chicken : കോട്ടയത്ത് ലോറി മറിഞ്ഞ് കോഴികള്‍ ചത്തു; കോളടിച്ചത് നാട്ടുകാര്‍ക്ക് ! ഒട്ടും പാഴാക്കാതെ വീട്ടിലെത്തിച്ചു
നാഗമ്പടത്തെ ദൃശ്യങ്ങള്‍ Image Credit source: Social Media
jayadevan-am
Jayadevan AM | Published: 20 Jan 2025 18:32 PM

കോട്ടയം: അപകടങ്ങള്‍ സങ്കടകരമാണ്. എന്നാല്‍ ഒരു അപകടം മൂലം നാട്ടുകാര്‍ക്ക് കോളടിക്കുമോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. കോട്ടയം നാഗമ്പടത്തുണ്ടായ ഒരു അപകടം മൂലം അതുവഴി വന്നവര്‍ക്കും പോയവര്‍ക്കുമെല്ലാം കിട്ടിയത് കൈനിറയെ കോഴികളാണ്. കോട്ടയം നാഗമ്പടം എച്ച്എച്ച് മൗണ്ടില്‍ ഞായറാഴ്ച രാവിലെയാണ് കോഴികളുമായെത്തിയ ലോറി മറിഞ്ഞത്. പെരുമ്പാവൂരില്‍ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പെട്ടത്. ചെറിയ മഴയുള്ള സമയത്താണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ചത്ത കോഴികളെയെല്ലാം റോഡിന്റെ വശത്ത് കൂട്ടിയിട്ടിരുന്നു. ഉടന്‍ തന്നെ ആളുകളെത്തി. മഴയാണെന്ന് പോലും വകവയ്ക്കാതെ അവര്‍ കിട്ടിയ കോഴികള്‍ വാഹനങ്ങളിലാക്കി സ്ഥലം വിട്ടു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാര്‍, ജീപ്പ്, ബൈക്ക്, സ്‌കൂട്ടര്‍ തുടങ്ങിയ വാഹനങ്ങളിലെത്തിയാണ് കോഴികളെ കൊണ്ടുപോയത്. ചിലര്‍ കൈയ്യിലൊതുങ്ങുന്നതുമായി നടന്ന് പോവുകയും ചെയ്തു. വിവരമറിഞ്ഞവര്‍ പരിചയക്കാരെ വിളിച്ചുവരുത്തി. അങ്ങനെ ഒരു കോഴി പോലും പാഴാക്കാതെ എല്ലാവരും അത് അവരവരുടെ വീട്ടിലെത്തിച്ചു.

എന്തായാലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ്. ചിലര്‍ തമാശയ്ക്കും, മറ്റ് ചിലര്‍ വിമര്‍ശിച്ചും കമന്റുകള്‍ ചെയ്യുന്നുണ്ട്. കോഴി അവിടെ കിടന്നാല്‍ ചീഞ്ഞു നാറുമെന്നും, നാട്ടുകാര്‍ എടുത്തുകൊണ്ടുപോയത് നന്നായി എന്നും ചിലര്‍ പ്രതികരിച്ചു.

Read Also : ‘ആദ്യമെത്തുന്നവര്‍ക്ക് ഷൂ’; പരസ്യം കണ്ടെത്തിയത് ആയിരങ്ങള്‍, ഒടുക്കം കടയടപ്പിച്ച് പോലീസ്

നേരിയ മഴയ്ക്ക് സാധ്യത

അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പില്ല. നാളെയും, മറ്റന്നാളും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മാത്രമാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശം

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്നും, നാളെയും ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം അതിനോട് ചേർന്ന ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ 22ന്‌ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും, ഈ തീയതികളില്‍ ഈ തീയതികളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.