5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Birth Certificate Correction: ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍ ഇനി പണിയില്ല; സങ്കീര്‍ണതകള്‍ അകറ്റി സര്‍ക്കാര്‍

Birth Certificate Correction in Kerala: വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലം പഠനം നടത്തിയവര്‍ക്ക് ഇത്തരത്തില്‍ രേഖകളില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടാണമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

Birth Certificate Correction: ജനന സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍ ഇനി പണിയില്ല; സങ്കീര്‍ണതകള്‍ അകറ്റി സര്‍ക്കാര്‍
എംബി രാജേഷ്‌ Image Credit source: Social Media
shiji-mk
Shiji M K | Updated On: 27 Mar 2025 21:38 PM

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നതിലുള്ള സങ്കീര്‍ണതകള്‍ അകറ്റി സര്‍ക്കാര്‍. ജനന സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റണമെങ്കില്‍ നിലവില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റി വിജ്ഞാപനമിറക്കേണ്ടതുണ്ട്. എന്നാല്‍ പേര് മാറ്റത്തിനായി ഒറ്റത്തവണ ഗസറ്റഡ് വിജ്ഞാപനം ഇറക്കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താന്‍ ഇനി മുതല്‍ സാധിക്കും.

വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും പഠനം നടത്തിയവര്‍ക്ക് ഇത്തരത്തില്‍ രേഖകളില്‍ മാറ്റം വരുത്തുന്നത് ബുദ്ധിമുട്ടാണമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

സ്‌കൂള്‍ രേഖകളില്‍ മാറ്റം വരുത്തി വിജ്ഞാപനമിറക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യങ്ങള്‍ക്കുള്ള സൗകര്യം കെ സ്മാര്‍ട്ടില്‍ ഒരുക്കുമെന്നും തദ്ദേശ വകുപ്പ്മന്ത്രി എം ബി രാജേഷ് അറിയിച്ചു.

നവകേരള സദസില്‍ ഇതുസംബന്ധിച്ച് പരാതികള്‍ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് പൂര്‍ത്തിയാകണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ആറ് വയസ് പൂര്‍ത്തിയായിരിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എന്നാല്‍ 2025-26 അധ്യയന വര്‍ഷത്തില്‍ അഞ്ച് വയസ് ആയ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനുള്ള പ്രായം കേരളത്തില്‍ നിലവില്‍ അഞ്ച് വയസാണ്. എന്നാല്‍ കുട്ടികള്‍ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനായി സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. വികസിത രാജ്യങ്ങളിലെല്ലാം അതിനാലാണ് ഔപചാരിക സ്‌കൂള്‍ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കിയിരിക്കുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Also Read: V Sivankutty: 2026-27 അധ്യയന വര്‍ഷം മുതല്‍ ആറ് വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം ഒന്നാം ക്ലാസിലേക്ക് പ്രവേശനം: വി ശിവന്‍കുട്ടി

അതേസമയം, 2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷ നടത്തുകയോ ക്യാപിറ്റല്‍ ഫീസ് വാങ്ങിക്കുകയോ ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷന്‍ 13 (1) എ,ബി എന്നീ ക്ലോസുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നിയമം പാലിക്കാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് തുടരുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.