Kerala Bird Flue: കേരളത്തില്‍ കാക്കകളിലും പക്ഷിപ്പനി; പരിശോധന റിപ്പോർട്ട് പുറത്ത്
Kerala Bird Flue Updates: കേരളത്തില്‍ ഇതാദ്യമായാണ് കോഴികളിൽ അല്ലാതെ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്, മുഹമ്മയിൽ കാക്കകൾ ചത്തതാണ് സംശയത്തിന് കാരണമായത്
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിൽ കാക്കകള്‍ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് ഭോപാല്‍ ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് കോഴികളിൽ അല്ലാതെ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്.
ആലപ്പുഴയിലെ മുഹമ്മയിൽ ചില ഭാഗങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടർന്നാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഇതാദ്യമായല്ല ഇന്ത്യയിൽ മറ്റ് പക്ഷികളിൽ രോഗം സ്ഥിരീകരിക്കുന്നത് 2011-2012 കാലഘട്ടത്തില്‍ ഝാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.
ഈ വര്‍ഷം ഏപ്രിലിലാണ് കുട്ടനാട് എടത്വയില്‍ താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും രോഗം സ്ഥീരീകരിച്ചിരുന്നു. ഇതിനെതിരെ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം