5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Accident Claim: 3.65 കോടി , വാഹനാപകടത്തിൽ നഴ്സിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം

Kulathupuzha Shibhi Accident Case : മരിച്ച ഷിബിക്ക് നഷ്ടപരിഹാരം അപര്യാപ്തമാണെന്നും പ്രതിമാസം 4.75 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും ബന്ധുക്കൾ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

Accident Claim: 3.65 കോടി , വാഹനാപകടത്തിൽ നഴ്സിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം
Accident ClaimImage Credit source: Social Media
arun-nair
Arun Nair | Published: 23 Mar 2025 13:29 PM

കൊച്ചി: പത്തനംതിട്ടയിൽ  വാഹനാപകടത്തിൽ മരിച്ച നഴ്സിൻ്റെ കുടുംബത്തിന് 3.65 കോടി രൂപ നഷ്ടപരിഹാരം നല്കാൻ ഹൈക്കോടതി. ഓമല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ഷിബിയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. പത്തനംതിട്ട മോട്ടോർ വെഹിക്കിൾസ് ട്രൈബ്യൂണൽ നേരത്തെ അനുവദിച്ച 2.91 കോടി രൂപ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോൺസൺ ജോണിൻ്റെ ഉത്തരവ്.

ഓസ്ട്രേലിയയിൽ ജോലി ചെയ്തിരുന്ന നഴ്സ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ജോൺ തോമസിൻ്റെ ഭാര്യ ഷിബി (34), പിതാവ് എബ്രഹാം (64) എന്നിവരുടെ മരണത്തിനിടയാക്കിയ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് കേസിലാണ് 2018-ൽ ട്രൈബ്യൂണൽ നഷ്ടപരിഹാരമായി 2.91 കോടി രൂപ വിധിച്ചിരുന്നുവെങ്കിലും ഇരയുടെ കുടുംബവും നാഷണൽ ഇൻഷുറൻസ് കമ്പനിയും ഈ ഉത്തരവിനെ ചോദ്യം ചെയ്തിരുന്നു. ഇത് വളരെ കുറവാണെന്ന് കുടുംബം വാദിച്ചപ്പോൾ, തുക കൂടുതലാണെന്നായിരുന്നു ഇൻഷുറൻസ് കമ്പനിയുടെ നിലപാട്.

ഇതോടെ മരിച്ച ഷിബിക്ക് നഷ്ടപരിഹാരം അപര്യാപ്തമാണെന്നും പ്രതിമാസം 4.75 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ടെന്നും ബന്ധുക്കൾ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നികുതിയിളവുകൾക്ക് ശേഷം ഇവരുടെ വാർഷിക വരുമാനം 32.56 ലക്ഷം രൂപയായി കണക്കാക്കാക്കാമെന്നും, ഇത്തരത്തിൽ 16 വർഷത്തെ ശമ്പളം കണക്കാക്കണമെന്നും പഴയ വിധിയിൽ 10 വർഷം മാത്രമാണ് കണക്കാക്കിയിരിക്കുന്നതെന്നും കോടതി വിധിച്ചു. 73.66 ലക്ഷം രൂപ കൂടുതൽ നഷ്ടപരിഹാരം നൽകാനും ക്ലെയിം ഫയൽ ചെയ്ത തീയതി മുതൽ പ്രതിവർഷം 7% പലിശ നൽകാനും കോടതി ഉത്തരവിൽ പറയുന്നു.