Memu Train Service: ഇനി യാത്ര സുഖകരം… വരുന്നൂ മെമു; കോട്ടയം വഴി കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ സർവീസ്

New Memu Train Service: രാവിലെ 6.15-ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് കോട്ടയം വഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തുന്ന വിധത്തിലാണ് സര്‍വീസ് നടത്തുക. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സ്പെഷ്യല്‍ മെമു സര്‍വീസ് ഉണ്ടാവുക.

Memu Train Service: ഇനി യാത്ര സുഖകരം... വരുന്നൂ മെമു; കോട്ടയം വഴി കൊല്ലം-എറണാകുളം റൂട്ടിൽ പുതിയ സർവീസ്

Memu Train Service.

Published: 

04 Oct 2024 09:06 AM

കോട്ടയം: കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു സർവീസ്. പുതിയ മെമു ഏഴാം തീയതി മുതല്‍ ഓടിത്തുടങ്ങുമെന്ന് എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ റെയില്‍വേയുടെ ഭാ​ഗത്തുനിന്ന് അന്തിമതീരുമാനമായില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇതേ റൂട്ടിലോടുന്ന വേണാട്, പാലരുവി എക്സ്പ്രസുകളിലെ തിരക്ക് ഒഴിവാക്കാന്‍ ഇതിനിടയിലുള്ള സമയത്താകും മെമു ഓടുക.

രാവിലെ 6.15-ന് കൊല്ലത്ത് നിന്ന് ആരംഭിച്ച് കോട്ടയം വഴി എറണാകുളം ജങ്ഷനില്‍ 9.35-ന് എത്തുന്ന വിധത്തിലാണ് സര്‍വീസ് നടത്തുക. തിരികെ എറണാകുളത്തുനിന്ന് രാവിലെ 9.50-ന് പുറപ്പെടുന്ന മെമു ഉച്ചയ്ക്ക് 1.30-ന് കൊല്ലത്ത് സര്‍വീസ് അവസാനിപ്പിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സ്പെഷ്യല്‍ മെമു സര്‍വീസ് ഉണ്ടാവുക. ഒക്ടോബര്‍ ഏഴുമുതല്‍ ജനുവരി മൂന്നുവരെ സ്‌പെഷല്‍ സര്‍വീസായാണ് മെമു അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ശനി, ഞായറും മെമു സർവീസ് ഉണ്ടായിരിക്കില്ല. എട്ട് കാര്‍ മെമുവാണ് അനുവദിച്ചത്.

ALSO READ: പൂജ അവധിക്ക് നാട്ടിലെത്താൻ മലയാളികൾ ബുദ്ധിമുട്ടും, സ്പെഷൽ ട്രെയിൻ ഇല്ല

യാത്രക്കാർക്ക് ആശ്വാസം

കോട്ടയം പാതയില്‍ എറണാകുളം ഭാഗത്തേക്ക് തൂത്തുക്കുടി- പാലക്കാട് പാലരുവി എക്‌സ്പ്രസ്, തിരുവനന്തപുരം- ഷൊര്‍ണൂര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ രാവിലെയുള്ള വലിയ തിരക്കിന് മെമു വരുന്നതോടെ പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്. വേണാട് എക്‌സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷന്‍ ഒഴിവാക്കിയതോടെ ബുദ്ധിമുട്ടിലായ യാത്രക്കാര്‍ക്കും ഈ സർവീസ് ഗുണകരമാകും.

വന്ദേഭാരതിന് പിന്നാലെ കൊല്ലത്തുനിന്ന് എടുക്കുന്നതിനാല്‍ ഇടയ്ക്ക് പിടിച്ചിടേണ്ട ആവശ്യവും വരില്ലെന്നാണ് കരുതുന്നത്. തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ ആറിന് കൊല്ലത്തുനിന്ന് വിടുന്നതിനു പിന്നാലെയാണ് അവിടെനിന്ന് മെമു സര്‍വീസ് ആരംഭിക്കുന്നത്.

Related Stories
MEC 7: എന്താണ് മെക് സെവന്‍, മെക് 7 എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായി; ആരാണിതിന് പിന്നില്‍?
Kerala Lottery Results : ഇത് തന്നെയാണോ നിങ്ങളുടെ കയ്യിലുള്ള നമ്പറും ? ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ഭാഗ്യക്കുറി ഫലം അറിയാം
Kerala Weather Update: ശക്തമായ മഴയ്ക്ക് ശമനം; ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത
Ration Sugar Price Hike: റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി സർക്കാർ; വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചു
Snake Enters Kerala Secretariat: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്
Snake In Classroom : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി