'പൂരം അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ല'; മുഖ്യമന്ത്രി | Big Change in Thrissur Pooram Issue CM Pinarayi Vijayan Denied ADGP'S Report Malayalam news - Malayalam Tv9

Pinarayi Vijayan:’പൂരം അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ല’; മുഖ്യമന്ത്രി

Updated On: 

03 Oct 2024 14:08 PM

CM Pinarayi Vijayan:പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാറിന്റെ വീഴ്ച്ച ഡിജിപി റിപ്പോർട്ട് ചെയ്തു. ഇതിൽ വിശദ പരിശോധനക്ക് ഡിജിപിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Pinarayi Vijayan:പൂരം അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തത്’; എഡിജിപിയുടെ റിപ്പോര്‍ട്ട് സമഗ്രമല്ല; മുഖ്യമന്ത്രി

പിണറായി വിജയൻ (Image credits: social media)

Follow Us On

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ​ഗൗരവരമായി തന്നെ കാണുന്നുവെന്നും സമ​ഗ്ര അന്വേഷണത്തിനു തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയിലാണ് പൂരം നടത്താൻ തീരുമാനിച്ചത്. ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു പൂരം നടന്നത്. പൂരം അന്വോഷിക്കാൻ സർക്കാർ പ്രഖ്യാപിച്ചു. ഇതിനായി എഡിജിപി എംആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി സെപ്റ്റംബർ 23-ന് റിപ്പോർട്ട് ലഭിച്ചെന്നും അതിൽ കുറെ കാര്യങ്ങൾ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. .

എന്നാൽ സമ​ഗ്രമായ റിപ്പോർട്ടായി ഇതിനെ കാണാനാവില്ലെന്നും കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നുവെന്നത് വ്യക്തമാണ്. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു നീക്കം എന്ന തരത്തിലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ പൂരം വെറും ആഘോഷം മാത്രമായി കാണേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരാഘോഷം തകർക്കാൻ മാത്രമുള്ള ശ്രമം ആയിരുന്നില്ല നടന്നത്. പൂരവുമായി ബന്ധപ്പെട്ട് എന്തൊക്കെ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കും. പൂരം കലക്കലിൽ പുനരന്വേഷണം നടത്തും. മൂന്നു തീരുമാനം എടുത്തതായും പിണറായി പറഞ്ഞു. പൂരം കലക്കൽ ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാറിന്റെ വീഴ്ച്ച ഡിജിപി റിപ്പോർട്ട് ചെയ്തു. ഇതിൽ വിശദ പരിശോധനക്ക് ഡിജിപിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read-MR Ajithkumar: സിപിഐയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടി ഉടൻ

അതേസമയം പിവി അൻവർ നടത്തുന്ന അരോപണങ്ങൾ അവജ്ഞതയോടെ തള്ളികളയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. അൻവർ ആദ്യം പറഞ്ഞ കാര്യങ്ങളിൽ ​ഗൗരവമായി തന്നെയാണ് കണ്ടത്. എന്നാൽ പതുക്കെ പതുക്കെ അദ്ദേഹം മാറുന്നത് എല്ലാവരും കണ്ടതല്ലെയെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിൽനിന്നും ഇടതുപക്ഷത്തുനിന്നും മാറുന്ന നിലയിലെത്തി. അൻവറിന്റെ ലക്ഷ്യം ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. സിപിഎമ്മും എൽഡിഎഫും സർക്കാരുമാണ്. ഇതിന്റെയെല്ലാം മുഖമായി നിൽക്കുന്നതിനാൽ സ്വാഭാവികമായും എന്റെ നേർക്ക് ആക്ഷേപങ്ങൾ വരും. ഒരുപാട് കാലങ്ങളായി ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുകയാണല്ലോ. അതിൽ പ്രകോപനപരമായി മറുപടി പറയാൻ താൻ തയ്യാറാല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും അടക്കം കുടുംബത്തിലെ ഒൻപത് പേരെ നഷ്‍ടപ്പെട്ട ശ്രുതിയുടെ അവസ്ഥ ദാരുണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും ഫലപ്രദമായ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഹായം നൽകാമെന്ന് വാ​ഗ്ദാനം ലഭിച്ചിരുന്നു. എന്നാൽ കാര്യമായ സഹായം ലഭിച്ചില്ല. അര്‍ഹമായ സഹായം വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട 8 കുട്ടികളള്‍ ഉണ്ട്. ഇതില്‍ ഒരു കുട്ടിക്ക് 5 ലക്ഷം രൂപ എന്ന നിലയില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി ഏറ്റവും അനുയോജ്യമായ രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒന്ന് മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്. രണ്ട്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ എല്‍സ്റ്റോണ്‍ എസ്‌റ്റേറ്റ്. ഈ രണ്ടിലും മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിന്റെ നിയമ വശം പരിശോധിക്കുമെന്നും ആദ്യ ഘട്ടത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Also read-K Sudhakaran : മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുണ്ടെന്ന് വിശ്വസിക്കുന്നില്ല; നേരിട്ട് പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കാൻ ചങ്കൂറ്റമില്ല: കെ സുധാകരൻ

അതേസമയം ദ ഹിന്ദു ദിനപ്പത്രത്തിന് വേണ്ടി താൻ അനുവദിച്ച അഭിമുഖത്തിൽ ഒരു പി ആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. ഇതിനായി ആർക്കും പണം നൽകിയില്ലെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. അഭിമുഖം നടക്കുന്നതിനിടെ രണ്ടാമത് ഒരാൾ എത്തിയിരുന്നുവെന്നും എന്നാൽ അത് പി ആർ ഏജൻസിയാണോയെന്ന് അറിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയാൾ ദ ഹിന്ദുവിന്റെ മാധ്യമ സംഘത്തിലുള്ള ആളാണെന്നാണ് താൻ കരുതിയത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞു. ദ ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് തനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരാനാണെന്നും. ഹിന്ദുവിന് അഭിമുഖം കൊടുക്കുന്നതിൽ വേറെ പ്രശ്നമൊന്നുമില്ലെന്നും അത് തനിക്കും താത്പര്യമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതനുസരിച്ച് താൻ സമയം നൽകുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഒരു ദിവസം എത്ര ഉണക്കമുന്തിരി കഴിക്കാം?
ചിയ സീഡ് കഴിക്കുമ്പോൾ ഈ അബദ്ധം ചെയ്യരുത്; മരണം വരെ സംഭവിക്കാം
രാവിലെ ഈന്തപ്പഴം ചൂടുവള്ളെത്തിലിട്ട് കഴിച്ചു നോക്കൂ...
കറിവേപ്പില കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
Exit mobile version