5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi Wayanad : ‘ദുഃഖിച്ചിട്ട് കാര്യമില്ല രാഹുൽ ഗാന്ധി വയനാട് വിടും’; സ്ഥിരീകരണവുമായി കെ സുധാകരൻ

Rahul Gandhi Lok Sabha Constituency Decision : വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകുന്ന വേളയിലാണ് കെപിസിസി അധ്യക്ഷൻ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന നിൽക്കാനാകില്ലയെന്നാണ് കെ സുധാകരൻ പറഞ്ഞത്.

Rahul Gandhi Wayanad : ‘ദുഃഖിച്ചിട്ട് കാര്യമില്ല രാഹുൽ ഗാന്ധി വയനാട് വിടും’; സ്ഥിരീകരണവുമായി കെ സുധാകരൻ
Rahul Gandhi (Image Courtesy :Facebook)
jenish-thomas
Jenish Thomas | Updated On: 12 Jun 2024 17:52 PM

വയനാട് : ലോക്സഭയിൽ രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്നത് വയനാട് മണ്ഡലത്തെ അല്ലെന്ന സ്ഥിരീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാജ്യത്തെ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ നിൽക്കാനാകില്ലെന്നും ആരും ദുഃഖിച്ചിട്ട് കാര്യമില്ലെന്നും കെ സുധാകരൻ കൽപ്പറ്റയിൽ രാഹുൽ ഗാന്ധിക്ക് സ്വീകരണം നൽകുന്ന പൊതുപരിപാടിയിൽ വെച്ച് പറഞ്ഞു. വയനാട് ഉപേക്ഷിക്കുന്നതോടെ ഉത്തർ പ്രദേശിലെ റായ്ബറേലിയെയാകും രാഹുൽ ലോക്സഭയിൽ പ്രതിനിധീകരിക്കുക.

“നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ ആകില്ല” കെ സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ജയത്തിന് വയനാട്ടിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാൻ രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുചടങ്ങിലാണ് കെപിസിസി അധ്യക്ഷൻ ഇക്കാര്യം പറഞ്ഞത്.

അതേസമയം താൻ എന്ത് തീരുമാനമെടുക്കമെന്ന കാര്യത്തിൽ തനിക്ക് വലിയ സംശയമാണ്. താൻ ഒരു സാധാരണക്കാരാനായ വ്യക്തിയായതിനാൽ ഒരു തീരുമാനമെടുക്കേണ്ടി വരുമെന്നും രാഹുൽ മലപ്പുറം എടവണ്ണയിൽ വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ പറഞ്ഞു. അതേസമയം രാഹുലിൻ്റെ വയനാട് സന്ദർശനത്തിൽ പ്രിയങ്ക ഗാന്ധിയില്ലായിരുന്നു.

വയനാട്ടിൽ 3.6 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി ജയിച്ചത്. 6.47 ലക്ഷം വോട്ടാണ് രാഹുലിന് വയനാട്ടിൽ നിന്നും ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 59.69% വോട്ടും രാഹുൽ ഗാന്ധിക്കാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ആനി രാജെയ്ക്ക് ലഭിച്ചത് 2.83 ലക്ഷം വോട്ടുകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് 1.41 ലക്ഷം വോട്ടുകളാണ്. കൂടാതെ സുരേന്ദ്രന് കെട്ടിവെച്ച കാശും നഷ്ടമായി.

റായിബറേലിൽ 3.9 ലക്ഷം വോട്ടിനാണ് രാഹുൽ ഗാന്ധി ജയിച്ചത്. ആകെ പോൾ ചെയ്തതിൻ്റെ 66.17 ശതമാനം വോട്ടും രാഹുൽ ഗാന്ധിക്കാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്ക് 2.97 ലക്ഷം വോട്ട് നേടാനെ സാധിച്ചുള്ളൂ.

ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക