Bharat Bandh 2024: കേരളത്തില്‍ എല്ലായിടത്തും നാളെ ബന്ദ് ബാധകമല്ല; അറിയേണ്ടതെല്ലാം

Bharat Bandh Updates: ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ദുര്‍ബല പ്രദേശമായ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

Bharat Bandh 2024: കേരളത്തില്‍ എല്ലായിടത്തും നാളെ ബന്ദ് ബാധകമല്ല; അറിയേണ്ടതെല്ലാം

Bharat Bandh (TV9 Marathi Image)

Updated On: 

20 Aug 2024 20:37 PM

തിരുവനന്തപുരം: സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. എസ് സി-എസ് ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദ് നടത്തുന്നത്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ് ഭാരത് ബന്ദിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

രാജ്യ വ്യാപകമായി നടക്കുന്ന ബന്ദില്‍ കേരളത്തിലെ ഒരു ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. വയനാട് ജില്ലയെയാണ് ബന്ദില്‍ നിന്ന് ഒഴിവാക്കിയത്. പ്രകൃതി ദുരന്തവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയത്.

Also Read: Bharat Bandh 2024 : നാളെ ഭാരത് ബന്ദ്; ബെവ്കോ അടച്ചിടുമോ?

സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രിമിലെയര്‍ നയങ്ങളും റദ്ദാക്കുക, എസ്സി, എസ്ടി ലിസ്റ്റ് ഒമ്പതാം പട്ടികയില്‍പെടുത്തി സംരക്ഷിക്കുക തുടങ്ങിയവയാണ് സംഘടനകളുടെ ആവശ്യം. സമഗ്ര ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും അവര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്.

അതേസമയം, ബന്ദിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ദുര്‍ബല പ്രദേശമായ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.

ആശുപത്രി, പത്രം, പാല്‍ ആംബുലന്‍സുകള്‍ പോലുള്ള അടിയന്തര സേവനങ്ങളെ ഭാരത് ബന്ദ് ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊതുഗതാഗതം സ്തംഭിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ചില സ്വകാര്യ ഓഫീസുകളും നാളെ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല.

Also Read: PV Anwar MLA: പാര്‍ക്കിലെ റോപ് വേ ഉപകരണങ്ങള്‍ മോഷണം പോയിട്ട് കണ്ടെത്തിയില്ല; മലപ്പുറം എസ്പിയെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍എ

ബഹുജന്‍ സംഘടനകള്‍ ഭാരത് ബന്ദില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഭാരത് ബന്ദിനോട് അനുഭാവവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് റാലികളും യോഗങ്ങളും മാത്രം നടക്കാനാണ് സാധ്യത. അതേസമയം, കേരളത്തില്‍ പൊതുഗതാഗതത്തെ ബാധിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സ്‌കൂളുകളുകള്‍, പരീക്ഷകള്‍ തുടങ്ങിയവയുടെ പ്രവര്‍നത്തെയും ബന്ദ് ബാധിക്കില്ലെന്നാണ് വിവരം.

ഈ വര്‍ഷം രണ്ടാം തവണയാണ് ഭാരത് ബന്ദ് നടക്കുന്നത്. കര്‍ഷക സംഘടനകള്‍ അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 16 ന് ഭാരത് ബന്ദ് സംഘടിപ്പിച്ചിരുന്നു. എന്നാലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇത് കാര്യമായ സ്വാധീനം ചെലുത്തിയിരുന്നില്ല. എന്നാല്‍ പഞ്ചാബിലും ഹരിയാനയിലും കര്‍ഷകരുടെ പ്രക്ഷോഭമുണ്ടായത് ശ്രദ്ധേയമാണ്.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍