5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bevco bonus: ‘ബെവ്കോയിൽ ജോലി കിട്ടിയാൽ മതിയായിരുന്നു’ ….ബോണസ് പിന്നെയും കൂടും

Beverages Corporation Bonus : കഴിഞ്ഞ വർഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു എന്നോർക്കണം. അതായത് കണക്കു നോക്കി കഴിഞ്ഞാൽ കഴിഞ്ഞ വർഷത്തേക്കാൾ 10,000 രൂപ കൂടുതൽ ഇത്തവണ നൽകിയേക്കും.

Bevco bonus: ‘ബെവ്കോയിൽ ജോലി കിട്ടിയാൽ മതിയായിരുന്നു’ ….ബോണസ് പിന്നെയും കൂടും
Bevco ( DAJ/amana images/Getty Images)
Follow Us
aswathy-balachandran
Aswathy Balachandran | Updated On: 09 Sep 2024 11:13 AM

തിരുവനന്തപുരം: ബോണസിന്റെ പേരിൽ ​​ഗ്ലാമർ ഏറെയുള്ള സർക്കാർ ജോലിയാണ് ബീവറേജ് കോർപറേഷനിലേത്. ഉയർന്ന ബോണസ് നിരക്ക് കാരണം തന്നെ ഓരോ വിശേഷ അവസരങ്ങളിൽ ബെവ്കോ വാർത്തകളിൽ സ്ഥാനം പിടിക്കാറുമുണ്ട്. ഇത്തവണത്തെ ബോണസ് തുകയും ഇത്തരത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.

ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകണമെന്നാണ് ബിവറേജസ് കോർപ്പറേഷൻ സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജീവനക്കാർക്ക് ബോണസായി നൽകിയത് 90000 രൂപയായിരുന്നു എന്നോർക്കണം. അതായത് കണക്കു നോക്കി കഴിഞ്ഞാൽ കഴിഞ്ഞ വർഷത്തേക്കാൾ 10,000 രൂപ കൂടുതൽ ഇത്തവണ നൽകിയേക്കുമെന്നാണ് സൂചന.

അതേസമയം സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും ഇന്ന് മുതലാണ് വിതരണം ചെയ്യുക. ബോണസ് 4,000 രൂപയാണ് നൽകുക. ഉത്സവബത്ത 2,750 രൂപയും ലഭിക്കും. പെൻഷൻകാർക്ക് 1,000 രൂപയാണു ലഭിക്കുക എന്നും വിവരമുണ്ട്. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കാൻ അർഹതയുള്ളത്. ബാക്കിയുള്ളവർക്ക് ഉത്സവബത്ത ലഭിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ALSO READ – കാണം വിൽക്കാതെ ഓണമുണ്ണാം; സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുമുതല്

ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർ‌ക്കും ഉത്സവബത്തയായി 7,000 രൂപ നൽകാനും തീരുമാനം ഉണ്ട്. പെൻഷൻകാർക്ക് 2,500 രൂപ നൽകും. കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു നൽകിയിരുന്നത്. ഈ തുക ഉയർത്തിയാണ് ഇത്തവണ നൽകുന്നത്. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണു ലഭിക്കുന്നത്.

കശുവണ്ടി തൊഴിലാളികൾക്ക് 20% ബോണസ് ലഭിക്കും. കൂടാതെ 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനം ഉണ്ട്. മാസ ശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകാനാണ് ഉത്തരവുള്ളത്.

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ജീവനക്കാർക്കും അധ്യാപകർക്കും ഇത്തവണ 4,000 രൂപയാണ് ഓണം ബോണസായി ലഭിക്കുന്നത്. ബോണസിന് അർഹതയില്ലാത്ത കണ്ടീജൻ്റ് ജീവിനക്കാർ, കരാർ-സ്കീം തൊഴിലാളികൾ എന്നിവർക്ക് 2750 രൂപ ഉത്സവബത്തയായും സംസ്ഥാന സർക്കാർ നൽകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു.

സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും കഴിഞ്ഞ വർഷം നൽകിയ എല്ലാ ആനുകല്യങ്ങളും ഇത്തണവയും ലഭ്യമാക്കിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമുള്ളവർക്കും പ്രത്യേക ഉത്സവ ബത്ത ലഭിക്കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

Latest News