Bevco: ഞെട്ടണ്ട; റെക്കോഡ് ബോണസ് നൽകി ബെവ്കോ; ഇത്തവണ നൽകുന്നത് ഒരുലക്ഷത്തോളം

Beverages Corporation bonus : ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്ന ശുപാർശ വെച്ചിരുന്നെങ്കിലും അത് മുഴുവനായി പരി​ഗണിച്ചില്ല.

Bevco: ഞെട്ടണ്ട; റെക്കോഡ് ബോണസ് നൽകി ബെവ്കോ; ഇത്തവണ നൽകുന്നത് ഒരുലക്ഷത്തോളം

Bevco (Photo- Tetra Images/Tetra Images/Getty Images)

Updated On: 

12 Sep 2024 15:18 PM

തിരുവനന്തപുരം: ഓണം എത്തിയതോടെ ബോണസ് നിരക്കുകളിൽ കണ്ണുനട്ടിരിക്കുകയാണ് ജീവനക്കാർ. എല്ലാത്തവണത്തേയും പോലെ ഇത്തവണയും ബെവ്കോ ജിവനക്കാർക്ക് എത്രകിട്ടുമെന്ന ആശങ്കയില്ല. കാരണം എത്രകിട്ടിയാലും അത് റെക്കോഡാകുമെന്ന് ഉറപ്പാണല്ലോ. ആ റെക്കോഡ് ഉറപ്പിക്കുന്ന ബോണസ് നിരക്കാണ് പുറത്തു വന്നിരിക്കുന്നത്. ഇത്തവണ ബെവ്കോ ജീവനക്കാർക്ക് ബോണസ് ഇനത്തിൽ ലഭിക്കുന്നത് 95,000 രൂപയാണ്.

ശുപാർശ ചെയ്ത തുക ഒരുലക്ഷം ആയിരുന്നെങ്കിലും അത്രയും നൽകാൻ സർക്കാർ തയ്യാറായില്ല. പക്ഷെ ആശ്വസിക്കാൻ വകുപ്പുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 5000 രൂപയാണ് ഇത്തവണ കൂടിയിരിക്കുന്നത്.
സംസ്ഥാനത്തെ തന്നെ ഉയർന്ന ബോണസാണ് ഇത് എന്നാണ് കണക്ക്. കഴിഞ്ഞ തവണത്തെ ബോണസ് തുക 90,000 രൂപയായിരുന്നു. ഇതാണ് 95,000 ആയി ഉയർത്തിയത്.

അതിനു മുമ്പും ഇത്തരത്തിൽ മോശമല്ലാത്ത തുക നൽകിയിരുന്നു. ഇത്തവണ ഒരു ലക്ഷം രൂപ ബോണസായി നൽകണം എന്ന ശുപാർശ വെച്ചിരുന്നെങ്കിലും അത് മുഴുവനായി പരി​ഗണിച്ചില്ല. കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിലാണ് ബോണസ് തീരുമാനമായത്. സർക്കാരിൻറെ ബോണസ് പരിധി ഇവിടെ ഒരു പ്രശ്നമായതിനാൽ അത് കടക്കാതിരിക്കാൻ പെർഫോമൻസ് ഇൻസെൻറീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേർതിരിച്ച് ഒരുമിച്ചു നൽകാനാണ് തീരുമാനം.

ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് നിലവിൽ ബെവ്കോയിൽ ഉള്ളത്. ഇവരിൽ സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപയാണു ബോണസ് നൽകുന്നതിനു തീരുമാനം ആയത്. മദ്യത്തിലൂടെ നികുതിയിനത്തിൽ 5000 കോടിയിലേറെ രൂപ സർക്കാരിനു ലഭിച്ചപ്പോൾ ജീവനക്കാർക്ക് ഇത്രയെങ്കിലും നൽകണ്ടേ എന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്.

കൺസ്യൂമർ ഫെഡിന്റെ മദ്യഷോപ്പുകളിലെ ജീവനക്കാർക്ക് 85,000 രൂപ വരെയാണ് കഴിഞ്ഞ തവണ ബോണസായി ലഭിച്ചത്. 19.25 ശതമാനം എക്സ് ഗ്രേഷ്യയും 10.25 ശതമാനം ഇൻസെൻറീവും അനുവദിച്ചതോടെയാണ് 90,000 രൂപ വരെ ബോണസ് തുകയായത്.

സർക്കാർ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാൻസും പെൻഷൻകാരുടെ ഉത്സവബത്തയും വിതരണം ചെയ്തിരുന്നു. ബോണസ് 4,000 രൂപയാണ് നൽകിയത്. ഉത്സവബത്ത 2,750 രൂപയും നൽകി. പെൻഷൻകാർക്ക് 1,000 രൂപയും നൽകി. 37,129 രൂപയോ അതിൽ കുറവോ ആകെ ശമ്പളം വാങ്ങുന്നവർക്കാണ് 4,000 രൂപയുടെ ബോണസ് ലഭിക്കുന്നത്. ലോട്ടറി ഏജന്റുമാർക്കും വിൽപനക്കാർ‌ക്കും ഉത്സവബത്തയായി 7,000 രൂപയും പെൻഷൻകാർക്ക് 2,500 രൂപ നൽകിയിട്ടുണ്ട്.

ALSO READ – അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ശുപാര്‍ശ ചെയ്ത് ഡിജിപി

കഴിഞ്ഞ വർഷം യഥാക്രമം 6,000 രൂപയും 2,000 രൂപയുമായിരുന്നു നൽകിയിരുന്നത്. ഈ തുക ഉയർത്തിയാണ് ഇത്തവണ നൽകിയത്. 35,600 ഏജന്റുമാർക്കും 7,009 പെൻഷൻകാർക്കുമാണുള്ളത്. കശുവണ്ടി തൊഴിലാളികൾക്ക് 10,500 രൂപ അഡ്വാൻസും നൽകാൻ തീരുമാനം ഉണ്ടായിരുന്നു. മാസ ശമ്പളക്കാരായ ജീവനക്കാർക്ക് 3 മാസത്തെ ശമ്പളത്തിനു തൂല്യമായ തുക അഡ്വാൻസായി നൽകാനാണ് ഉത്തരവുള്ളത്.

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ജീവനക്കാർക്കും അധ്യാപകർക്കും ഇത്തവണ 4,000 രൂപയാണ് ഓണം ബോണസായി നൽകുന്നത്. സർക്കാർ സാമ്പത്തിക ഞെരുക്കത്തിലാണെങ്കിലും കഴിഞ്ഞ വർഷം നൽകിയ എല്ലാ ആനുകൂല്യങ്ങളും ഇത്തണവയും ലഭ്യമാക്കിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമുള്ളവർക്കും പ്രത്യേക ഉത്സവ ബത്ത ലഭിക്കുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ