Bevco Rules 2025: 9 മണിക്ക് അടക്കില്ല, ബെവ്കോയിൽ പുത്തൻ നിയമം
Bevco Open and Close Time 2025; പുതിയ നിയമം വരുന്നതോടെ ബെവ്കോയുടെ വിൽപ്പനയിൽ വർധനയും പ്രതീക്ഷിക്കുന്നുണ്ട്, താമസിച്ച് ഷോപ്പുകളിലേക്ക് എത്തുന്നവർക്കും ഇത് സഹായകരമായിരിക്കും

തിരുവനന്തപുരം: ബെവ്കോയിൽ മദ്യം വാങ്ങാൻ എത്തുന്നവരെ വിഷമിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിൻ്റെ പ്രവർത്തന സമയമാണ്. എന്നാൽ ഇതിനൊരു മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ബെവ്കോ. മദ്യവിൽപ്പനശാലകൾ ഇനി മുതൽ 9 മണിക്ക് ശേഷവും തുറന്ന് പ്രവർത്തിക്കും. മദ്യവിൽപ്പനശാലകൾ രാത്രി 9 മണിക്ക് ശേഷവും തുറന്നിരിക്കണമെന്നാണ് പുതിയ നിയമം. ക്യൂവിൽ ആളുണ്ടെങ്കിൽ ഷോപ്പുകൾ അടക്കാൻ പാടില്ല. സാധാരണ സമയം തുടരുമെങ്കിലും ആള് കൂടുതലും, ക്യൂവും ഉള്ളപ്പോഴായിരിക്കും മാറ്റം. ക്യൂവിലെ അവസാനത്തെ ആൾക്കും വിൽപ്പന നടത്തി മാത്രമെ ഷോപ്പ് അടക്കാൻ പാടുള്ളു. ഇതിൻ്റെ ഭാഗമായി വെയർഹൗസ് മാനേജർമാർ എല്ലാ ഷോപ്പ്-ഇൻ ചാർജുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ബെവ്കോ അസി. ജനറൽ മാനേജർ മീനാകുമാരിയുടേതാണ് ഉത്തരവ്.
അതേസമയം ഒന്നാം തീയ്യതിയിലെ ഡ്രൈ ഡേ എന്ന അവധിയും ഒഴിവാക്കാൻ ബെവ്കോ പദ്ധതിയിടുന്നുണ്ട്. ജീവനക്കാരുടെ കൂടി ആവശ്യങ്ങളെ പരിഗണിച്ചുള്ള ഡ്രൈ ഡേകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരത്തിൽ 1-ാം തീയ്യതിയിലെ ഡ്രൈ ഡേ ചിലപ്പോൾ ഇനി മാറിയേക്കാം എന്നാണ് സൂചന. ഇതിൻ്റെ കൂടുതൽ വിവരങ്ങൾ ബെവ്കോ പ്ലാൻ ചെയ്ത് വരികയാണ്. അതു പോലെ തന്നെ ടൂറിസം മേഖലകളിലും ഡ്രൈ ഡേ പരിമിതപ്പെടുത്തുന്നതിനെ കുറിച്ചും സർക്കാർ തലത്തിൽ പദ്ധതിയിടുന്നുണ്ട്.