Bevco Holiday: ആഗസ്റ്റ് 15-ന് ബെവ്കോ പ്രവർത്തിക്കുമോ? അവധി ഇങ്ങനെ

Kerala Bevco Holidays: ക്രിസ്‌മസ്-പുതുവത്സര കാലയളവിൽ 543.13 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ ബെവ്കോ വഴി വിറ്റത്. ഓണക്കാലത്ത് ബിവറേജസ് കോർപ്പറേഷൻ ഓഗസ്റ്റ് 21 മുതൽ 30 വരെ 759 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടത്തിയത്

Bevco Holiday: ആഗസ്റ്റ് 15-ന് ബെവ്കോ പ്രവർത്തിക്കുമോ? അവധി ഇങ്ങനെ

Kerala Bevco August 15 Holiday | Credits: Stock Photo

Published: 

14 Aug 2024 12:19 PM

തിരുവനന്തപുരം:  സ്വാതന്ത്ര്യ ദിനത്തിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുമോ എന്നത് എപ്പോഴും മദ്യപാനികളുടെയടക്കം. സംശയമാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇറങ്ങിയ അറിയിപ്പ് പ്രകാരം സ്വാതന്ത്ര്യ ദിനത്തിൽ ബെവ്കോ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കണ്‍സ്യൂമര്‍ഫെഡിൻ്റെ മദ്യവില്‍പ്പനശാലകളും  വിവിധ ബാറുകളും സംസ്ഥാനത്ത് തുറന്ന് പ്രവര്‍ത്തിക്കും. ശ്രദ്ധിക്കേണ്ട കാര്യം ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയായിരിക്കും.

ക്രിസ്‌മസ്-പുതുവത്സര കാലയളവിൽ 543.13 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ ബെവ്കോ വഴി വിറ്റത്. ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 24ന് സംസ്ഥാനത്തുടനീളം 70.73 കോടി രൂപയുടെ മദ്യം വിറ്റിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്ത് ബിവറേജസ് കോർപ്പറേഷൻ ഓഗസ്റ്റ് 21 മുതൽ 30 വരെ 759 കോടി രൂപയുടെ മദ്യവിൽപ്പനയാണ് നടത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 8.5 ശതമാനം കൂടുതലായിരുന്നു അന്ന് വിൽപ്പന.

അതേസമയം സംസ്ഥാനത്ത് ഡ്രൈ ഡേയിൽ ചില മാറ്റങ്ങളുണ്ടാവുമെന്ന് നേരത്തെ ഉത്തരവ് വന്നിരുന്നു. ഉപാധികളോടെയാണ് മാറ്റം. സംസ്ഥാനത്തെ ടൂറിസം മുൻ നിർത്തി ആറ് കാര്യങ്ങളിലാണ് സർക്കാർ മാറ്റത്തിനുള്ള ശുപാർശ ചെയ്യുന്നത്. അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാം തിയ്യതി മദ്യശാലകൾ തുറക്കാൻ അനുവദിക്കാനാണ് സർക്കാർ നീക്കം. ടൂറിസം വകുപ്പിൻറെ കൂടെ ശുപാർശ മുൻനിർത്തിയാണ് ഇത്തരത്തിൽ സംസ്ഥാനത്തെ ഡ്രൈ ഡേയിൽ മാറ്റം വരുന്നത്.

Related Stories
Brewery in Palakkad: കേരളത്തിൽ തന്നെ സ്പിരിറ്റ് ഉത്പാദിപ്പിക്കും; പാലക്കാട് ബ്രൂവറി അനുവദിച്ച് മന്ത്രിസഭ
Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു; ഇരിക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി
Neyyattinkara Samadhi Case: ഗോപൻ സ്വാമിയുടെ സമാധി ഇന്ന് പൊളിക്കും, അനുവദിക്കില്ലെന്ന് കുടുംബം; വൻ പോലീസ് സന്നാഹം
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍