5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bevco Onam Holiday 2024: ഇനി അവധികളുടെ ചാകര, തിരുവോണത്തിന് ബിവറേജ് തുറക്കുമോ?

Bevco Onam Holiday 2024 Full List: എല്ലാ മാസവും ഒന്നാം തീയ്യതി, ഗാന്ധി ജയന്തി, ശ്രീനാരായണ ഗുരു ജയന്തി, മഹാത്മാഗാന്ധി അനുസ്മരണ ദിനം, ശ്രീനാരായണ ഗുരു സമാധി, ദുഃഖവെള്ളി എന്നിവയാണ് ബെവ്കോയുടെ ഡ്രൈ ഡേകൾ.

Bevco Onam Holiday 2024: ഇനി അവധികളുടെ ചാകര, തിരുവോണത്തിന് ബിവറേജ് തുറക്കുമോ?
Bevco Shop | Credits: Screen Grab
Follow Us
arun-nair
Arun Nair | Updated On: 13 Sep 2024 15:16 PM

തിരുവനന്തപുരം: ഇനി അവധികളുടെ നീണ്ട ഘോഷയാത്രയാണ് വരാനുള്ളത്.  ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളെല്ലാം സർക്കാരിൻ്റെ പൊതു അവധികൾ കൂടിയാണ്. ഉത്രാടവും തിരുവോണവും ഇത്തവണ പ്രവർത്തി ദിവസങ്ങളിൽ അല്ലാത്തതിനാൽ നീണ്ട അവധി എല്ലാ തവണത്തേയും പോലെ ഇത്തവണ ഇല്ല.  ബോണസ് നൽകി റെക്കോർഡിട്ടതിന് പിന്നാലെ ബെവ്കോയുടെ അവധിയും ആളുകളുടെ സംശയമാണ്. (Beverages Corporation Onam Holiday) വരുന്ന ദിവസങ്ങളിൽ ഏതൊക്കെ ദിവസങ്ങളിൽ ബെവ്കോ തുറക്കുമെന്നത് പരിശോധിക്കാം.

ബെവ്കോ അവധി

ഇത്തവണ തിരുവോണത്തിന് ബിവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കില്ല. ഓണം അവധി സീരിസിൽ തിരുവോണത്തിന് മാത്രമാണ് ബെവ്കോ അവധിയുള്ളത്. തിരുവോണത്തിന് ശേഷം അവധി വരുന്നത് ശ്രീനാരായണ ഗുരു സമാധിക്ക് മാത്രമാണ്. കൺസ്യൂമർ ഫെഡിനും തിരുവോണത്തിന് അടക്കം അവധിയായിരിക്കും. എന്നാൽ സംസ്ഥാനത്തെ ബാറുകൾക്ക് തിരുവോണം അവധി ബാധകമല്ല.

ഡ്രൈ ഡേകൾ

എല്ലാ മാസവും ഒന്നാം തീയ്യതി, ഗാന്ധി ജയന്തി, ശ്രീനാരായണ ഗുരു ജയന്തി, മഹാത്മാഗാന്ധി അനുസ്മരണ ദിനം, ശ്രീനാരായണ ഗുരു സമാധി, ദുഃഖവെള്ളി എന്നിവയാണ് ബെവ്കോയുടെ ഡ്രൈ ഡേകൾ. ഇത്തവണ ഇതിലൊന്നും ഓണക്കാലത്ത് ഇല്ല. ശ്രീനാരായണ ഗുരു സമാധി മാത്രമാണ് സെപ്റ്റംബറിൽ വരാനുള്ള അവധി.

സെപ്റ്റംബർ 21-ശനിയാഴ്ചയാണ് ഇതുള്ളത്. അതേസമയം ഡ്രൈഡേകളിൽ നിയന്ത്രിതമായി മദ്യം നൽകുന്നതാണ് പുതിയ നയം. ഡ്രൈഡേ പൂർണമായും ഒഴിവാക്കുന്നതിന് പകരം അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമായിരിക്കും മദ്യവിതരണം. ടൂറിസം ഡെസ്റ്റിനേഷനുകൾ,  അന്തർദേശിയ സമ്മേളന വേദികളാകുന്നയിടങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ഡ്രൈ ഡേ ബാധകമായിരിക്കില്ല. അതേസമയം ഡ്രൈ ഡേയിൽ മദ്യം വിതരണം ചെയ്യാൻ പ്രത്യേകം അനുമതി വാങ്ങണം.

റെക്കോർഡ് പൊട്ടുമോ

2023-ൽ ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയായിരുന്നു ബെവ്കോയ്ക്ക്.  10 ദിവസം കൊണ്ട് 759 കോടി രൂപയുടെ വിറ്റുവരവായിരുന്നു രേഖപ്പെടുത്തിയത്. 6,35,000 ലിറ്റർ ജവനാണ് കഴിഞ്ഞ വർഷം ഓണത്തിന് മദ്യപാനികൾ വാങ്ങിയത്. വിപണിയിലെ ആവശ്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ അടുത്തിടെ ജവാന്റെ ഉത്പാദനം വർദ്ധിപ്പിച്ചിരുന്നു.

2022ലെ ഓണം വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 59 കോടി രൂപ അധികമെന്നാണ് കണ്ടെത്തൽ.  കഴിഞ്ഞ ഉത്രാടം ദിനത്തിൽ ഉപഭോക്താക്കൾ 116 കോടിയുടെ മദ്യം വാങ്ങിയപ്പോൾ തിരുവോണം കഴിഞ്ഞുള്ള പിറ്റേ ദിവസം 91 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 2023-ലെ ഓണക്കാലത്ത് ഇരിങ്ങാലക്കുട നെടുമ്പാലിനടുത്തുള്ള ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്, 1.06 കോടി രൂപയായിരുന്നു വിൽപ്പന.

പ്രീമിയം മദ്യം വീട്ടിലേക്ക്

പ്രീമീയം മദ്യം വീട്ടിലേക്ക് എത്തിക്കാനുള്ള നിർദ്ദേശം നിലവിൽ ബെവ്കോ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും ഇതിൽ സർക്കാർ അന്തിമ തീരുമാനം എടുത്തിട്ടില്ല. സ്വിഗ്ഗി, സൊമാറ്റോ ആപ്പുകൾ വഴി മദ്യം എത്തിക്കാനാണ് സർക്കാരിൻ്റെ ശ്രമം. ആദ്യ ഘട്ടത്തിൽ വീര്യം കുറഞ്ഞ ബിയർ, വൈൻ എന്നിവ എത്തിക്കാനാണ് ആലോചിക്കുന്നത്. ഇതുവഴി സർക്കാരിന് സാമ്പത്തിക ലാഭവും, തൊഴിൽ സാധ്യതകളും ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇത് നടപ്പായാൽ സർക്കാരിൻ്റെ മദ്യനയത്തിന് ഏതിരാകുമോ എന്നും സംശയമുണ്ട്.

Latest News