Bevco Alcohol Price Hike: മദ്യപാനികളുടെ ശ്രദ്ധയ്ക്ക്..! സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; തീരുമാനം വിതരണക്കാരുടെ ആവശ്യം പരിഗണിച്ച്
Bevco Increases Liquor Price: ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ഉൾപ്പെടെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഒരു കുപ്പിക്ക് ഏകദേശം 10 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. ബവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന മുമ്പത്തെ ജവാൻ മദ്യത്തിന് 650 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. വിലവർധന നാളെ മുതൽ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യപാനികൾക്ക് ഇരുട്ടടിയായി മദ്യ വില വർദ്ധന. നാളെ മുതൽ മദ്യത്തിന് വില കൂടുമെന്ന് ബെവ്കോ അറിയിച്ചു. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് സർക്കാരിൻ്റെ തീരുമാനം. ബെവ്കോയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ചില ബ്രാൻ്റ് മദ്യത്തിന് മാത്രമാണ് വില വർധനവ് ബാധകമാവുക എന്ന് അധികൃതർ അറിയിച്ചു. 10 രൂപ മുതൽ 50 രൂപ വരെയാണ് മദ്യത്തിന് വില വർധിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബീയറിനും വൈനിനും ഉൾപ്പെടെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. ഒരു കുപ്പിക്ക് ഏകദേശം 10 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചത്. ബവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിനും വില കൂട്ടിയിട്ടുണ്ട്. ലീറ്ററിന് 640 രൂപയായിരുന്ന മുമ്പത്തെ ജവാൻ മദ്യത്തിന് 650 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. വിലവർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. അതേസമയം 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ വില്ക്കുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വിലയാണ് വർധിച്ചിട്ടുള്ളത്.
ബെവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള റേറ്റ് കോൺട്രാക്ട് അടിസ്ഥാനമാക്കിയാണ് സാധാരണ നിലയിൽ മദ്യവില തീരുമാനിക്കുന്നത്. ഇത്തരത്തിൽ വർഷംതോറും മദ്യത്തിന് വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. എന്നാൽ ചില വർഷങ്ങളിൽ മാത്രമാണ് വില കൂട്ടുന്നത്. കമ്പനികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്തും അവരുമായി കൂടിയാലോചിച്ചുമാണ് ഇപ്പോഴത്തെ പുതിയ വില നിശ്ചയിച്ചിരിക്കുന്നതെന്ന് ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാൻഡുകളുടെ വിലയിൽ മാത്രമാണ് വർദ്ധനവ്. എന്നാൽ മറ്റഅ ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുകയാണ്.
കഞ്ഞി കുടി മുട്ടും! സംസ്‌ഥാനത്ത് തിങ്കളാഴ്ച മുതൽ റേഷൻ സമരം
സംസ്ഥാനത്ത് നാളെ മുതൽ (ജനുവരി 27) കടയച്ചുള്ള സമരത്തിനൊരുങ്ങി റേഷൻ കട ഉടമകൾ. റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ എന്നിവർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കുമായി കടയുടമകൾ തീരുമാനിച്ചത്. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.
ശമ്പള പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം സംഘടനാ നേതാക്കൾ നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ നൽകുന്ന 18,000 രൂപ 30,000 രൂപയായി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യങ്ങളിൽ പ്രധാനം. എന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലാണെന്നും വേതന പാക്കേജ് പരിഷ്കരിക്കാൻ ബുദ്ധിമുട്ടാണെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രിമാർ സംഘടനാ നേതാക്കളെ അറിയിച്ചിരുന്നു.