Bevco Updates: ചില മാറ്റങ്ങളുണ്ട്, സെപ്റ്റംബർ 30-ന് ബെവ്കോയിൽ പോകുന്നവർ അറിയാൻ

Bevco Sale Time Update: സാധാരണ 10 മണി മുതൽ 9 മണി വരെയാണ് പ്രവർത്തിക്കുന്നതെങ്കിൽ 30-ന് ഷോപ്പുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമുണ്ടാകും

Bevco Updates: ചില മാറ്റങ്ങളുണ്ട്, സെപ്റ്റംബർ 30-ന് ബെവ്കോയിൽ പോകുന്നവർ അറിയാൻ

Bevco | Credits

Published: 

30 Sep 2024 09:55 AM

തിരുവനന്തപുരം : സെപ്റ്റംബർ അവസാനിക്കാൻ ഇനി കഷ്ടിച്ച് ഒരു ദിവസം മാത്രമാണുള്ളത്. നിരവധി അവധികളുള്ള മാസമായിരുന്നു കടന്ന് പോയത്. അത്രയും തന്നെ അവധിയുള്ള മാസമാണ് ഇനി വരുന്നതും. സെപ്റ്റംബറിലെ ബെവ്കോ അവധികളെല്ലാം കഴിഞ്ഞെങ്കിലും ചില സുപ്രധാന മാറ്റങ്ങൾ കൂടി മാസാവസാനം ഉണ്ട്. അതിൽ പ്രധാനപ്പെട്ട കാര്യമാണ് സ്റ്റോക്ക് എടുപ്പ്. ഇത്തരത്തിൽ സ്റ്റോക്ക് എടുപ്പുള്ള സമയങ്ങളിൽ ബെവ്കോ ഷോപ്പുകളുടെ സമയത്തിലും ചില ക്രമീകരണങ്ങൾ ബെവ്കോ നടപ്പാക്കാറുണ്ട്. ഇത്തരത്തിൽ സെപ്റ്റംബർ 30-ന് ബെവ്കോ ഷോപ്പുകൾ ഏഴുമണി വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. സാധാരണ 10 മണി മുതൽ 9 മണി വരെയാണ് പ്രവർത്തിക്കുന്നതെങ്കിൽ 30-ന് ഷോപ്പുകൾ വൈകീട്ട് 7 വരെ മാത്രമെ പ്രവർത്തിക്കൂ.

ഒക്ടോബറിൽ തുടങ്ങുന്നത് തന്നെ 2 ദിവസം അവധിയിലാണ്. ഇതിന് മുൻപാണ് 30-ന് ചില മാറ്റങ്ങളുള്ളത്. ബെവ്‌കോയുടെ ഓണക്കാല വിൽപ്പന ഇത്തവണ 2291.57 കോടി രൂപയിലാണ് തീർത്തത്.  കഴിഞ്ഞ വര്‍ഷ ഓണ വിൽപ്പനയേക്കാൾ 766.35 കോടിയുടെ അധിക വരുമാനമാണ് ഇത്തവണത്തെ ഓണത്തിന് ലഭിച്ചത്. 1525.22 കോടി രൂപയുടെ മദ്യം മാത്രമാണ് കഴിഞ്ഞ ഓണക്കാലത്ത് വിറ്റത്.

അതേസമയം കേരളത്തിൽ  ഉത്രാടം, അവിട്ടം ദിനങ്ങളിൽ മദ്യ വിൽപന കുറഞ്ഞിരുന്നു.  ഉത്രാടം വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 701 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റത് 715 കോടിയുടെ മദ്യമായിരുന്നു.

ഇത്തവണ മറ്റ് വകുപ്പുകളെ അപേക്ഷിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരിൽ ബെവ്കോ ജീവനക്കാർക്കാണ് ഏറ്റവുമധികം ഓണം ബോണസ് ലഭിച്ചത്. ഏകദേശം 95000 രൂപക്ക് മുകളിൽ വരും ഇത്.  കഴിഞ്ഞ വർഷം ഇത് 90000 രൂപയായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട ദിവസം ബെവ്കോയിൽ അടുപ്പിച്ച് അവധികൾ വരുന്ന മാസമാണ് ഒക്ടോബർ ഇത് വിൽപ്പനയിൽ നേരിയ കുറവുണ്ടാക്കിയേക്കാം.

Related Stories
Railway Updates : പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21ന് കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
House Wife Attacked: തൃശ്ശൂരിൽ ​ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു
നാല് വയസുകാരിയെ കൊന്ന് ബാഗിലാക്കി പാലക്കാട് റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പ്രതികൾക്ക് 18 വർഷം ശിക്ഷ
Assault Student: സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍
Kollam Student Murder: കൊല്ലത്ത് ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി; കൊലയാളി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയെന്ന് സൂചന
Tiger Attack: ‘രണ്ടാമത്തെ മയക്കുവെടി കൊണ്ടയുടൻ കടുവ ചാടിവന്നു; മനു തടുത്തു; വെടിവെച്ചത് സ്വയരക്ഷയ്ക്ക്’; ഡിഎഫ്ഒ
നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍