5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays February 2025: ബെവ്കോ പ്രവർത്തിക്കുമോ? ശിവരാത്രി അവധി ബാധകമോ?

Bevco Holidays February 2025: ഡ്രൈ ഡേ കൂടാതെ ഇനി 7 ദിവസം കൂടിയാണ് ബെവ്കോ അടച്ചിടുന്നത്. 10 ദിവസം ഡ്രൈ ഡേ വേറെയുമുണ്ടെന്ന കാര്യം മറക്കരുത്. ഇത്തരത്തിൽ ഇനി ആകെ 17 ദിവസം ബെവ്കോയുടെ ഷോപ്പുകൾ അടഞ്ഞ് കിടക്കും

Bevco Holidays February 2025: ബെവ്കോ പ്രവർത്തിക്കുമോ? ശിവരാത്രി അവധി ബാധകമോ?
Kerala Bevco Holidays 2025 FebruaryImage Credit source: Social Media
arun-nair
Arun Nair | Updated On: 25 Feb 2025 12:23 PM

വർഷം തോറും കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ അവധിയുള്ള സ്ഥാപനങ്ങളാണ് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ. അതുകൊണ്ട് തന്നെ അപ്രഖ്യാപിത അവധികൾ എന്നൊരു കാര്യം ഒരിക്കലും കോർപ്പറേഷൻ പിന്തുടരാറില്ല. വർഷത്തിൽ 12 അവധികൾ ഡ്രൈ ഡേ എന്ന രീതിയിൽ നൽകുമ്പോഴും പല പൊതു അവധികളിലും ഷോപ്പുകൾ അടച്ചിടുമ്പോഴും എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ലഭിക്കുന്ന പൊതു അവധികൾ ഇവിടെ ഉണ്ടാവില്ല. ഫെബ്രുവരി 26-ന് ശിവരാത്രി ദിനമാണ്. സംസ്ഥാനത്തും രാജ്യത്തുമാകെ അന്ന് പൊതു അവധിയാണ്. അതു കൊണ്ട് തന്നെ സ്വഭാവികമായും ബെവ്കോയിൽ അവധിയുണ്ടോ എന്നത് ഉയരിുന്നു ചോദ്യമാണ്. ഇതിൽ സംശയത്തിൻ്റെ ആവശ്യമില്ല. അവധി ഇല്ല.

മാർച്ചിലും ഇത് തന്നെ അവസ്ഥ

പ്രദേശേകമായി ഉത്സവങ്ങളും വളരെ അധികം ആളുകളോ വരുന്ന സ്ഥലങ്ങളിലെ പ്രത്യേക പരിധിയിൽ ബെവ്കോ ഷോപ്പുകൾക്ക് അവധിയായിരിക്കും. കൃത്യമായ ദൂര പരിധിയിലെ മദ്യശാലകളെ എല്ലാം ചേർത്തുള്ളതാണ് ഇത്. എന്നാൽ അല്ലാതെ ശിവരാത്രിക്കായി മാത്രം പൊതു അവധിയില്ലെന്നത് അറിഞ്ഞിരിക്കണം. ഫെബ്രുവരിയിൽ പൊതുവേ ഒരു ദിവസം പോലും ബെവ്കോ അവധിയിയില്ല. മാർച്ചിലും ഇത് തന്നെയാണ് അവസ്ഥ. ഇനി അവധി വരാനുള്ളത് ഡ്രൈഡേ ഒഴികെ ഏപ്രിൽ 18- ദുഖ: വെള്ളിയിലാണ് മാർച്ചിലും കാര്യമായ അവധികളൊന്നുമില്ലാത്തിനാൽ അത്തരത്തിലും ആശങ്കകളുടെ ആവശ്യമില്ല.

ഇനി 17 ദിവസങ്ങൾ കൂടി അവധി

ദുഖ:വെള്ളി, ലോക ലഹരി വിരുദ്ധ ദിനം, സ്വാതന്ത്ര്യദിനം, തിരുവോണം,ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി, ഗാന്ധിജയന്തി എന്നിങ്ങിനെയുള്ള അവധി ദിനങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഡ്രൈ ഡേ കൂടാതെ ഇനി 7 ദിവസം കൂടിയാണ് ബെവ്കോ അടച്ചിടുന്നത്. 10 ദിവസം ഡ്രൈ ഡേ വേറെയുമുണ്ടെന്ന കാര്യം മറക്കരുത്. ഇത്തരത്തിൽ ഇനി ആകെ 17 ദിവസം ബെവ്കോയുടെ ഷോപ്പുകൾ അടഞ്ഞ് കിടക്കും. എന്നാൽ സപ്ലൈകോ-ത്രിവേണി ഷോപ്പുകൾക്ക് ബെവ്കോയുടെ എല്ലാ അവധികളും ബാധകമല്ല. ബെവ്കോ അവധി ദിവസങ്ങളിൽ പലതിലും ത്രിവേണി ഷോപ്പുകൾ തുറന്നിരിക്കും.

മെട്രോയിലും ബെവ്കോ

കൊച്ചി കേന്ദ്രീകരിച്ച് പ്രധാന മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഷോപ്പുകൾ ആരംഭിക്കാൻ കോർപ്പറേഷൻ പദ്ധതിയിടുന്നുണ്ട്. കൊച്ചി മെട്രോയുമായി സഹകരിച്ചാണിത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പ്രീമിയം ഷോപ്പുകളാണ് ഇത്തരത്തിൽ തുറക്കാനായി ബെവ്കോ പ്ലാൻ ചെയ്യുന്നത്.  വൈറ്റിലയിലും, തൃപ്പൂണിത്തുറയിലും ആദ്യഘട്ടത്തിൽ പ്രീമിയം കൗണ്ടറുകള്‍ തുറക്കാനാണ് പ്ലാൻ. ഇതിന് പ്രാഥമിക ഘട്ടത്തിൽ എക്സൈസിൻ്റെ അനുമതി ആവശ്യമുണ്ട് എങ്കിൽ മാത്രമെ ഇത് സാധ്യമാകൂ.

(മദ്യപാനം ആരോഗ്യത്തിന് ഹാനീകരം, ടീവി-9 മലയാളം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, ഇവിടെ നൽകിയിരിക്കുന്നത് വിവരങ്ങൾ മാത്രമാണ്)