Bevco Holidays January 2025: റിപ്പബ്ലിക്ക് ദിനം മാത്രമല്ല, ജനുവരിയിൽ ഇനിയും ബെവ്കോ അവധി

വർഷത്തിൽ 21 അവധികളാണ് ഇത്തവണ ബെവ്കോയ്ക്കുള്ളത്, ഡ്രൈ ഡേകൾ 12 ഉം അല്ലാത്ത അവധികൾ 9-ഉം ആണ് അവധികളുള്ളത്

Bevco Holidays January 2025: റിപ്പബ്ലിക്ക് ദിനം മാത്രമല്ല, ജനുവരിയിൽ ഇനിയും ബെവ്കോ അവധി

Bevco Holiday January 2025

arun-nair
Published: 

28 Jan 2025 21:23 PM

തിരുവനന്തപുരം: ബെവ്കോ ഷോപ്പുകളുടെ ജനുവരി അവധികൾ അവസാനിക്കുന്നില്ല.  ജനുവരി 26-ന് ശേഷം വീണ്ടും അവധികളുണ്ട്. ചുരുക്കി പറഞ്ഞാൽ ജനുവരിയിൽ ഡ്രൈ ഡേ കൂടാതെ 3 അവധികളുണ്ട്.  എല്ലാ സർക്കാർ അവധികൾക്കും ബെവ്കോയ്ക്ക് ബാധകമല്ലാത്തതിനാൽ ജനുവരിയിലെ മറ്റ് അവധികളെ കുറിച്ച് ഉപഭോക്താക്കൾക്ക് അറിവില്ല. ഗാന്ധിജയന്തി പോലെ തന്നെ ഗാന്ധി സമാധി ദിനവും ബിവറേജസ് കോർപ്പേറഷന് അവധിയാണ്. ജനുവരി 30-നാണ് ഇത്. അന്ന് ബെവ്കോയുടെ ഷോപ്പുകൾ സംസ്ഥാനത്ത് തുറക്കില്ല. അന്ന് ഡ്രൈഡേ അല്ലെങ്കിലും ബെവ്കോ ഷോപ്പുകൾക്ക് പൊതു അവധിയായിരിക്കും.  ജനുവരി 30-ന് അവധിയാണെങ്കിൽ ഒരു ദിവസത്തിന് ശേഷം ഫെബ്രുവരി 1-ന് സംസ്ഥാനത്താകെ ഡ്രൈ ഡേ ആണെന്നതും അറിഞ്ഞിരിക്കണം.

ഇനി വരുന്ന അവധികൾ ഒറ്റ നോട്ടത്തിൽ (ഡ്രൈ ഡേ അല്ലാതെ)

  1. ജനുവരി-30 ഗാന്ധി സമാധി
  2. ദുഖ: വെള്ളി – ഏപ്രിൽ 18
  3.  ലോക ലഹരി വിരുദ്ധ ദിനം- 26-06-2025
  4.  സ്വാതന്ത്ര്യദിനം-  15-08-2025
  5.  തിരുവോണം – 05-09-2025
  6.  ശ്രീനാരായണ ഗുരുജയന്തി-  7-9-2025
  7. ശ്രീനാരായണ ഗുരു സമാധി-  21-09-2025
  8.  ഗാന്ധി ജയന്തി- 2-10-2025

ഡ്രൈ ഡേ എന്നൊക്കെ

വർഷത്തിൽ 12 ഡ്രൈ ഡേകളാണ് ബെവ്കോയില്ലാത്തത്. എല്ലാ മാസത്തിൻ്റെയും 1-ാം തീയ്യതിയാണ് ഡ്രൈ ഡേ. ഇത്തരത്തിൽ ഡ്രൈ ഡേ അടക്കം 21 ദിവസങ്ങളാണ് ബെവ്കോ ഷോപ്പുരകൾ തുറക്കാതിരിക്കുക.

കൺസ്യൂമർ ഫെഡിന് ഇല്ല

ബെവ്കോയുടെ എല്ലാ അവധി ദിനങ്ങളിലും കൺസ്യൂമർ ഫെഡ്/ ത്രിവേണി മദ്യശാലകൾക്കില്ല. ബാറുകൾക്ക് അവധി പലതും ബാധകമല്ലെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഉദാഹരണമായി റിപ്പബ്ലിക്ക് ദിനത്തിൽ ബെവ്കോ അവധിയായിരുന്നെങ്കിലും അന്ന് കൺസ്യൂമർ ഫെഡ് ഷോപ്പുകൾ പ്രവർത്തിക്കും.

അവധി അറിയാൻ

ബെവ്കോ ഷോപ്പുകൾ സംബന്ധിച്ച പൊതു അവധികൾ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ അവധികൾക്കും ബെവ്കോയിൽ അവധിയല്ലെന്നത് അറിഞ്ഞിരിക്കണം.

മദ്യ വില കൂടി

ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മദ്യത്തിൻ്റെ വില കൂട്ടിയിരിക്കുകയാണ്.  നിലവിലെ കണക്ക് പ്രകാരം 10 രൂപ മുതൽ 50 രൂപ വരെയാണ് വർധിക്കുന്ന വില. ആകെ 341 ബ്രാൻഡുകളുടെ വില ഇത്തരത്തിൽ കൂടും. കൂടാതെ നിലവിലെ ബിയറിൻ്റെ വിലയും വർധിപ്പിക്കും. ജനപ്രിയ ബ്രാൻഡായ ജവാനടക്കം വില കൂടുന്നവയുടെ ലിസ്റ്റിലുണ്ട്. വില കൂടുന്നതിന് ആനുപാതികമായി 107-ൽ അധികം ബ്രാൻഡുകളുടെ വില കുറയ്ക്കുകയും ചെയ്യും. ഇതുവഴി വിൽപ്പനയിൽ മറ്റ് പ്രശ്നങ്ങളില്ലാതെ ബാലൻസ് ചെയ്യാനാവുമെന്നാണ് കോർപ്പറേഷൻ്റെ വിശ്വാസം.

Related Stories
Girl Missing: ആ കുട്ടി സുരക്ഷിതയാണ്; കൊച്ചിയിൽ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതായ 12 വയസുകാരിയെ കണ്ടെത്തി പോലീസ്
Football Tournament Accident: മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം; തീപ്പൊരി വീണത് കാണികള്‍ക്കിടയിലേക്ക്; നിരവധി പേര്‍ക്ക് പരിക്ക്‌
Shashi Tharoor: തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുല്‍
Wandoor Bike Accident: ബസിന്റെ ടയറിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ
Shashi Tharoor: തുടരെ തുടരെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കങ്ങള്‍; തിരുത്താനും ഭാവമില്ല ! തരൂരിനെ തല്‍ക്കാലം ‘തരൂരിന്റെ പാട്ടിന് വിടാന്‍’ സംസ്ഥാന കോണ്‍ഗ്രസ്
Kerala Lottery Results : ഇതുവരെ ശരിയാണോ? സ്ത്രീശക്തിയുടെ ഒന്നാം സമ്മാനം കൊണ്ടുപോയത് ഈ നമ്പര്‍; നറുക്കെടുപ്പ് ഫലം അറിയാം
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ