Bevco Holidays 2025: ഡ്രൈ ഡേ മാറ്റം വന്നു, ഇനി വിഷുവിന് ബെവ്കോയുണ്ടോ?
6 പൊതു അവധികൾ 8 ഡ്രൈ ഡേകൾ ആണെന്ന് പറഞ്ഞല്ലോ, ഇതിൽ സെപ്റ്റംബർ മാസം മാത്രം മൂന്ന് അവധികളുണ്ട് ഡ്രൈ ഡേയ്ക്ക് പുറമെയാണിത്, എപ്രിലിലും ഇത്തരത്തിൽ രണ്ട് അവധിയുണ്ട്

ഡ്രൈഡേകളിൽ വിപ്ലവാത്മകമായ തീരുമാനങ്ങൾ കൈക്കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇനി മുതൽ ഒന്നാം തീയ്യതി ബാർ, ബിയർ വൈൻ പാർലറുകളിലൊക്കെയും ആവശ്യമെങ്കിൽ അനുമതിയോട് കൂടി അവധി എടുക്കാം. ത്രിസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾ, ഹെറിറ്റേജ് ക്ലാസിക് റിസ്സോർട്ടുകൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾക്കാണ് നിയന്ത്രിത ഡ്രൈഡേയ്ക്കുള്ള അനുമതി. അതേ സമയം സംസ്ഥാനത്ത് ഇനി ആഘോഷ കാലം കൂടി വരുന്നതിനാൽ ബെവ്കോയുടെ ഷോപ്പുകളുടെ അവധി സംബന്ധിച്ചും ആളുകൾ പരിശോധിക്കുന്നുണ്ട്. അവ ഏതൊക്കെ എപ്പോഴൊക്കെ തുടങ്ങിയവ പരിശോധിച്ചാൽ…
ഇനി വരുന്ന ബെവ്കോ അവധികൾ
വിഷു അവധിയാണോ എന്നതാണ് ഭൂരിഭാഗം പേരുടെയും സംശയമെങ്കിൽ തെറ്റി. വിഷുവിന് ബെവ്കോ അവധിയില്ല. മറിച്ച് ഏപ്രിൽ 18-ന് ദുഖ വെള്ളി ദിനത്തിൽ ബെവ്കോ ഷോപ്പുകൾ തുറക്കില്ല. ഡ്രൈഡേ കൂടാതെ ഏപ്രിൽ മാസമുള്ള ഏക ബെവ്കോ അവധിയാണിത്. എന്നാൽ ഈസ്റ്റര്‍ ദിനത്തിലും ബെവ്കോ തുറന്ന് പ്രവർത്തിക്കുമെന്നത് അറിഞ്ഞിരിക്കണം. ദുഖ വെള്ളി കൂടാതെ 6 പൊതു അവധികൾ കൂടി ഇനി ബെവ്കോയിലുണ്ട്. കൂടാതെ ഒന്നാം തീയ്യതി ഡ്രൈ ഡേ കൂട്ടിയാൽ 8 അവധികൾ വേറെയുമുണ്ട്. ആകെ 14 അവധികളാണ് ഇനി ബെവ്കോ ഷോപ്പുകൾ അടഞ്ഞ് കിടക്കുന്നത്.
6 പൊതു അവധികൾ 8 ഡ്രൈ ഡേകൾ
ഇനിയുള്ളത് 6 പൊതു അവധികൾ 8 ഡ്രൈ ഡേകൾ ആണെന്ന് പറഞ്ഞല്ലോ, ഇതിൽ സെപ്റ്റംബർ മാസം മാത്രം മൂന്ന് അവധികളുണ്ട് ഡ്രൈ ഡേയ്ക്ക് പുറമെ. തിരുവോണം മുതൽ ശ്രീനാരായണ ഗുരു സമാധി വരെ നിരവധി ദിവസങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നതാണ് ഇതിലെ പ്രത്യേകത എന്നത് അറിഞ്ഞിരിക്കണം.