5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays 2025: ഇനി ഡ്രൈ ഡേ; ബെവ്കോ അവധി മാത്രമോ? അതോ

Beverage Holidays in Kerala 2025: സംസ്ഥാനത്ത് ഇത്തരത്തിൽ ഡ്രൈ ഡേയുള്ളത് വർഷത്തിൽ 12 തവണയാണ് . പ്രാദേശിക ഉത്സവങ്ങൾ, തിരഞ്ഞെടുപ്പ്, പൊതു അവധികൾ തുടങ്ങിയ ദിവസങ്ങളിലെല്ലാം ഡ്രൈ ഡേ ആചരിക്കാറുണ്ട്

Bevco Holidays 2025: ഇനി ഡ്രൈ ഡേ; ബെവ്കോ അവധി മാത്രമോ? അതോ
Bevco Holidays 2025Image Credit source: Social Media
arun-nair
Arun Nair | Updated On: 31 Jan 2025 18:26 PM

തിരുവനന്തപുരം: അങ്ങനെ മറ്റൊരു മാസം കൂടി എത്തുകയാണ്. എല്ലാത്തവണയും പോലെ ഇത്തവണയും ഫെബ്രുവരി 1-ന് മദ്യശാലകൾ തുറക്കുമോ എന്നത് എല്ലാ മദ്യപാനികളുടെയും സ്ഥിരം സംശയമാണ്. ജനുവരിയിൽ തന്നെ 3 അവധികൾ കഴിഞ്ഞ് ഇനി ഫെബ്രുവരിയിൽ അവധി ഇല്ലാതാകുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. എന്നാൽ ഇതിലൊന്നും പ്രത്യേകിച്ച ആശങ്കകളുടെ ആവശ്യമില്ല. ഫെബ്രുവരി 1 എല്ലാത്തവണത്തെയും പോലെ ബെവ്കോ ഷോപ്പുകൾക്ക് ഡ്രൈ ഡേയാണ്. അന്നേ ദിവസം ബെവ്കോ മാത്രമല്ല, ബാറുകളും, കൺസ്യൂമർ ഫെഡിൻ്റെ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതു കൊണ്ട് തന്നെ കേരളത്തിൽ ഒരു തരി മദ്യം ഒരിടത്തു നിന്നും ലഭിക്കില്ല.

വർഷത്തിൽ 12 തവണയാണ് സംസ്ഥാനത്ത് ഇത്തരത്തിൽ ഡ്രൈ ഡേയുള്ളത്. പ്രാദേശിക ഉത്സവങ്ങൾ, തിരഞ്ഞെടുപ്പ്, പൊതു അവധികൾ തുടങ്ങിയ ദിവസങ്ങളിലെല്ലാം ഡ്രൈ ഡേ ആചരിക്കാറുണ്ട്. സംസ്ഥാനങ്ങൾക്ക് അനുസരിച്ച് അവധികളിൽ വ്യത്യാസം വരാം. കേരളത്തിൽ ഡ്രൈ ഡേയുള്ള എല്ലാ ദിവസങ്ങളിലും മറ്റ് സംസ്ഥാനങ്ങളുടെ മദ്യ വിൽപ്പനശാലകൾക്ക് അവധിയില്ല.

അതേസമയം മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമയമാറ്റം വന്നിട്ടുണ്ട്. ടൂറിസം മേഖലകളിൽ ഇനിമുതൽ അർധ രാത്രിയും സുലഭമായി മദ്യം ലഭിക്കും എന്നത് അറിഞ്ഞിരിക്കണം. നേരത്തെ ഡ്രൈ ഡേ ടൂറിസ്റ്റ് പ്ലേസുകളിലും പരിമിതപ്പെടുത്താൻ സർക്കാർ പ്ലാനിട്ടിരുന്നെങ്കിലും പിന്നീട് നീക്കത്തിൽ നിന്നും പിന്നോട്ട് പോയി. കണക്ക് നോക്കിയാൽ 12 ഡ്രൈ ഡേകൾ മാത്രമല്ല ബെവ്കോ ഷോപ്പുകൾ തുറക്കാത്തത്. പൊതു അവധികൾ 9 എണ്ണത്തിനും ഷോപ്പുകൾ തുറക്കില്ല. ഇത്തരത്തിൽ ആകെ 21 അവധികൾ ഇത്തവണയുണ്ട്.

സംസ്ഥാനത്താകെ

കേരളത്തിൽ ആകെ കണക്ക് നോക്കിയാൽ 2024- ഒക്ടോബർ വരെ 278 ചില്ലറ മദ്യവിൽപ്പനശാലകളാണ് ബെവ്കോയ്ക്കുള്ളത്. ഇതിൽ 155 എണ്ണം സെൽഫ് സർവ്വീസ് പ്രീമിയം ഔട്ട്‌ലെറ്റുകളാണ്. ബെവ്കോ കൂടാതെ കൺസ്യൂമർ ഫെഡിനും മദ്യശാലകളുണ്ട്. 39 ഷോപ്പുകളാണ് കൺസ്യൂമർ ഫെഡിന് സ്വന്തമായുള്ളത്.