5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays 2025: പോയിട്ട് കാര്യമുണ്ടോ ; പുതിയ സാമ്പത്തിക വർഷം ബെവ്കോയില്ലേ?

സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസമായ മാർച്ച് 31-ന് സ്റ്റോക്ക് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട് ഷോപ്പുകൾ നേരത്തെ അടച്ചിരുന്നു.

Bevco Holidays 2025: പോയിട്ട് കാര്യമുണ്ടോ ; പുതിയ സാമ്പത്തിക വർഷം ബെവ്കോയില്ലേ?
Bevco Holidyas 2025 April 1Image Credit source: facebook
arun-nair
Arun Nair | Updated On: 01 Apr 2025 09:09 AM

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിക്കുകയാണ്.  പലതരത്തിലുള്ള മാറ്റങ്ങൾ വിവിധ മേഖലയിൽ ഇതിനോടകം തന്നെ നടപ്പാക്കി കഴിഞ്ഞിരിക്കുന്നു. സംസ്ഥാന ബിവറേജ്സ് കോർപ്പറേഷനിലും ഇത്തരത്തിലുള്ള ചില മാറ്റങ്ങൾ പുതിയ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നുണ്ട്. എപ്രിൽ 1-ന്  നിലവിൽ അവധിയുണ്ടോ അല്ലെങ്കിൽ ഡ്രൈഡേ തന്നെയായിരിക്കുമോ എന്ന സംശയത്തിൻ്റെ ആവശ്യമില്ല. ഏപ്രിൽ 1-ന് ബെവ്കോയുടെ സംസ്ഥാനത്തൊട്ടാകെയുള്ള ഷോപ്പുകൾ അടഞ്ഞ് തന്നെ കിടക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസമായ മാർച്ച് 31-ന് സ്റ്റോക്ക് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട് ഷോപ്പുകൾ നേരത്തെ അടച്ചിരുന്നു.  മാർച്ച് 31 അവധിയും, എപ്രിൽ 1 അവധിയും ബെവ്കോ തന്നെ കൃത്യമായി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു.

ഇനി വരുന്ന പ്രധാന അവധികൾ

1. എല്ലാ മാസവും ഒന്നാം തീയ്യതി ഡ്രൈ ഡേ

2.  ഏപ്രിൽ 18-ദുഖ: വെള്ളി

3. ജൂൺ 06- ലോക ലഹരി വിരുദ്ധ ദിനം

4. ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം

5.  സെപ്റ്റംബർ 05 –  തിരുവോണം

6. സെപ്റ്റംബർ 07-  ശ്രീനാരായണ ഗുരുജയന്തി

7. സെപ്റ്റംബർ 21- ശ്രീനാരായണ ഗുരു സമാധി

8. ഒക്ടോബർ 2- ഗാന്ധിജയന്തി

ആകെ 21 അവധികൾ

വർഷത്തിൽ 12 ഡ്രൈഡേകളും പൊതു അവധികളുമടക്കം എല്ലാ വർഷവും ബെവ്കോയിൽ 21 അവധികളാണുള്ളത്.  എന്നാൽ സർക്കാരിൻ്റെ എല്ലാ പൊതു അവധികൾക്കും ബെവ്കോ അവധിയില്ല. ഉദാഹരണത്തിന് തിരുവോണം, വിഷു തുടങ്ങിയ ദിവസങ്ങൾ സർക്കാർ സ്ഥാപനങ്ങൾക്കെല്ലാം അവധിയാണെങ്കിലും ബെവ്കോ ഷോപ്പുകൾ തുറക്കും. തിരുവോണത്തിനും ഇത്തരത്തിൽ നേരത്തെ അവധി ഇല്ലായിരുന്നെങ്കിലും ഇപ്പോൾ തിരുവോണത്തിനും അവധിയാണ്.