5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Holidays 2025: ചെറിയ പെരുന്നാൾ, ഡ്രൈ ഡേ ബെവ്കോയിൽ പോകുന്നവർ അറിയേണ്ട കാര്യം

Bevco Holidays 2025 Updates: അവധിയേക്കാൾ ഉപരി ചില പ്രധാന അപ്ഡേറ്റുകൾ കൂടി ബെവ്കോ അറിയിച്ചിട്ടുണ്ട്, സാമ്പത്തിക വർഷത്തിൻ്റെ അവസാനം ഷോപ്പുകൾ അടക്കുന്ന സമയവും ഡ്രൈഡേ സംബന്ധിച്ചും ഇവിടെയുണ്ട്

Bevco Holidays 2025: ചെറിയ പെരുന്നാൾ, ഡ്രൈ ഡേ ബെവ്കോയിൽ പോകുന്നവർ അറിയേണ്ട കാര്യം
Bevco Holidays 2025
arun-nair
Arun Nair | Updated On: 31 Mar 2025 08:29 AM

തിരുവനന്തപുരം: ഒരു സാമ്പത്തിക വർഷത്തിൻ്റെ ഏറ്റവും അവസാന ദിവസമാണ്. പോരാത്തതിന് പൊതു അവധിയും. ചെറിയ പെരുന്നാളും ഡ്രൈ ഡേയും അടുത്തടുത്തായി വരുന്നത് കൊണ്ട് അവധി ദിവസം ഏതെന്ന കാര്യത്തിൽ ചില സംശയങ്ങൾ ഉപഭോക്താക്കൾക്ക് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.  അവധിയേക്കാൾ ഉപരി ചില പ്രധാന അപ്ഡേറ്റുകൾ കൂടി ബെവ്കോ അറിയിച്ചിട്ടുണ്ട്. മാർച്ച് 31-ന് ബെവ്കോയുടെ ഷോപ്പുകൾ നേരത്തെ അടക്കും. അത്തരത്തിൽ ഏപ്രിൽ -1 ന് ഷോപ്പുകൾ തുറക്കുകയുമില്ലെന്ന് ബെവ്കോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 31-ന് സ്റ്റോക്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബെവ്കോ നേരത്തെ അടക്കുന്നത്. ചെറിയ പെരുന്നാൾ അവധി ബെവ്കോ ഷോപ്പുകൾക്ക് ബാധകമല്ല.

ഡ്രൈഡേ മാറ്റമില്ല

സംസ്ഥാനത്ത് ഏപ്രിൽ -1-ന് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. 2025 നാലാമത്തെ ഡ്രൈ ഡേ ആണിത്.  വർഷത്തിൽ ഇത്തരത്തിൽ ഏല്ലാ മാസവും ഒന്നാം തീയ്യതി കണക്കാക്കി 12 ഡ്രൈ ഡേകൾ ഉണ്ട്. പൊതു അവധികൾക്ക് പുറമെയാണിത്.  അതേസമയം ജീവനക്കാരുടെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് ഡ്രൈ ഡേയിൽ മാറ്റങ്ങൾ കൊണ്ടു വന്നേക്കുമെന്നാണ് സൂചന. ഇത്തരമൊരു ആശയം കോർപ്പറേഷൻ്റെ മുൻപിലുണ്ട്. ഇതിന് പുറമെ ഡ്രൈ ഡേ പരിമിതപ്പെടുത്തുന്നത് സംബന്ധിച്ചും ആലോചന നടക്കുന്നുണ്ട്. ടൂറിസം ഡെസ്റ്റേനേഷനുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഡ്രൈ ഡേ ഒന്നാം തീയ്യതി എന്നത് ഒഴിവാക്കാനായിരുന്നു സർക്കാർ ആലോചന എന്നാൽ നിലവിൽ ഇത് സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ ഒന്നുമില്ല.

ഇനിയുള്ള പ്രധാന അവധി

ഏപ്രിൽ 18- ദുഖ: വെള്ളിയാണ് ബെവ്കോ ഷോപ്പുകൾ അടഞ്ഞു കിടക്കുന്ന ദിവസം. എന്നാൽ ഏപ്രിൽ 14 വിഷുദിനത്തിൽ ബെവ്കോയിൽ അവധി ഉണ്ടാവില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.   ഇനിയും ഡ്രൈ ഡേ അടക്കും 16 ദിവസത്തോളം 2025-ൽ അവധികൾ ബെവ്കോയ്ക്കുണ്ട്. പൊതു അവധികളും ഇതിൽ ഉൾപ്പെടുന്നുണ്ട്.