Bevco Holidays 2025: ക്യൂനിൽക്കേണ്ട, അവധിക്കാര്യം ബെവ്കോ തന്നെ അറിയിച്ചു
ഇത്തവണ അവധിക്കാര്യം ബെവ്കോ തന്നെ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കിയിട്ടുണ്ട്, സാധാരണയായി പ്രധാന ദിവസങ്ങളിലെല്ലാം അവധി അറിയിപ്പ് കോർപ്പറേഷൻ പങ്കുവെക്കാറുണ്ട്

തിരുവനന്തപുരം: തുടർച്ചയായ അവധി ദിവസങ്ങളാണ് സർക്കാർ സ്ഥാപനങ്ങൾക്ക് ഏപ്രിൽ മാസം. അത് വിഷുമുതൽ ഒന്നിടവിട്ടുണ്ട്. എന്നാൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും പോലെ അല്ലല്ലോ ബിവറേജ്സ് കോർപ്പറേഷൻ. സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുമ്പോഴും ബെവ്കോ പ്രവർത്തിക്കും. ഇത്തരത്തിൽ ദുഖ വെള്ളി ദിനത്തിൽ ബെവ്കോ പ്രവർത്തിക്കില്ലെന്ന് കോർപ്പറേഷൻ തന്നെ സോഷ്യൽ മീഡിയയിൽ അറിയിച്ചുട്ടുണ്ട്. എന്നാൽ ഈസ്റ്റര്‍ ദിനത്തിൽ അവധിയായിരിക്കില്ല. ഏപ്രിൽ വിഷു ദിനത്തിലും ബെവ്കോ പ്രവർത്തിച്ചിരുന്നു.
അവധി ദിനങ്ങളിൽ മാറ്റം ഇല്ലെങ്കിലും ഡ്രൈഡേയിൽ ബെവ്കോ തന്നെ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതിനായി എല്ലാ മാസവും ഒന്നാം തീയ്യതി. നിയന്ത്രിത ഡ്രൈഡേ എന്ന ആശയം നടപ്പാക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പ്രത്യേക ഇവൻ്റുകൾ നടക്കുന്ന സ്ഥലങ്ങൾ ഇവിടങ്ങളിലാണ് ഡ്രൈഡേയിൽ മാറ്റമുള്ളത്. ഇവിടുത്തെ ബാറുകൾ,മദ്യവിൽപ്പന ശാലകൾ അടക്കം ഇതിനായി അപേക്ഷ നൽകണം.
ഇനി വരാനിരിക്കുന്ന അവധികൾ ഒറ്റ നോട്ടത്തിൽ
ജൂൺ 26- ലോക ലഹരി വിരുദ്ധ ദിനം
ആഗസ്റ്റ്- 15- സ്വാതന്ത്ര്യദിനം
സെപ്റ്റംബർ-5- തിരുവോണം
സെപ്റ്റംബർ-7- ശ്രീനാരായണ ഗുരുജയന്തി
സെപ്റ്റംബർ- 21- ശ്രീനാരായണ ഗുരു സമാധി
ഒക്ടോബർ -2- ഗാന്ധി ജയന്തി
ഡ്രൈഡേഖൾ ഒഴികെ ആറ് അവധികളാണ് ഇനി ബെവ്കോയിൽ വരാനിരിക്കുന്നത്. ഇത് കൂടാതെ എട്ട് ഡ്രൈഡേകളും ഇതിൽ വരാനുണ്ട്. ഇത്തരത്തിൽ 14 ദിവസം ബെവ്കോ ഷോപ്പുകൾ 2025-ൽ ഇനി തുറക്കില്ല. എന്നാൽ സംസ്ഥാനത്തെ ത്രിവേണി ഔട്ട്ലെറ്റുകൾക്ക് ഇത്തരം എല്ലാ അവധികളും ബാധകമല്ല. ദുഖ വെള്ളി ദിനത്തിലും ത്രിവേണി ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കും.
(നിരാകരണം: മുകളിൽ സൂചിപ്പിച്ചിരിക്കുന്നത് വിവരങ്ങൾ മാത്രമാണ്, ടീവി-9 മലയാളം ഒരിക്കലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല)