Bevco Holiday January 26: റിപ്പബ്ലിക്ക് ദിനത്തിൽ ബെവ്കോയുണ്ടോ? അറിയേണ്ടത്
Bevco Holiday January 2025 Republic Day : എല്ലാ പൊതു അവധികൾക്കും ബെവ്കോയ്ക്ക് അവധിയുണ്ടാവില്ല, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിർദ്ദേശിച്ചിരിക്കുന്ന പ്രത്യേക അവധി ദിനങ്ങളിലാണ് ബെവ്കോ പ്രവർത്തിക്കാതിരിക്കുക
തിരുവനന്തപുരം: അവധി ദിനങ്ങളിൽ മദ്യപാനികളുടെ ഏക സംശയം മദ്യശാലകൾക്ക് അവധിയുണ്ടോ എന്നാണ്. അതു തന്നെയാണ് എല്ലാവരും തിരയുന്നത്. ഒരു ദിവസം കൂടി കഴിഞ്ഞാൽ രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഞായറാഴ്ചയും പൊതു അവധിയും വരുന്നതിനാൽ സ്വഭാവികമായും അന്ന് ബെവ്കോയുടെ ഔട്ട് ലെറ്റുകള്‍ക്ക് അവധിയാണോയെന്നും പലർക്കും സംശയമുണ്ട്. എങ്കിൽ അത്തരം സംശയം വേണ്ട റിപ്പബ്ലിക്ക് ദിനത്തിൽ ബെവ്കോ അവധിയാകാനാണ് സാധ്യത്. കഴിഞ്ഞ വർഷം വരെയും അവധി തുടരുന്നതിനാൽ ഇത്തവണയും അവധിയിൽ മാറ്റമുണ്ടാകില്ല. വർഷത്തിലുള്ള 12 ഡ്രൈ ഡേ കൂടാതെയുള്ള അവധികളാണ് ഇവയൊക്കെ.
റിപ്പബ്ലിക്ക് ദിനം മാത്രമല്ല
ജനുവരി 26- റിപ്പബ്ലിക്ക് ദിനം മാത്രമല്ല ബെവ്കോയുടെ അവധി ദിനം. ജനുവരി 30-നും ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറക്കില്ല. മഹാത്മ ഗാന്ധി സമാധി ദിനമാണ് അന്ന്. അതു കൊണ്ടാണ് ജനുവരി 30-ന് അവധി. ഒരു ദിവസത്തിന് ശേഷം ഫെബ്രുവരി 1-നും ബെവ്കോ തുറക്കില്ല. അന്ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേയാണ്. അതിനാലാണ് അവധി നൽകിയിരിക്കുന്നത്. ഇത്രയും അവധി ജനുവരിയിൽ മാത്രം ബിവറേജ്സ് കോർപ്പറേഷനും അനുബന്ധ സ്ഥാപനങ്ങളൾക്കുമുണ്ട്. എന്നാൽ ത്രിവേണി ഔട്ട് ലെറ്റുകള്‍ക്ക് ഇത് ബാധകമാകണമെന്നില്ല എന്നത് പ്രത്യേകമായി അറിഞ്ഞിരിക്കണം.
ജനുവരി 26-ന് മറ്റ് മദ്യശാലകൾ തുറക്കുമോ
കേരളത്തിൽ ബെവ്കോ, ബാർ, ത്രിവേണി മദ്യ വിൽപ്പനശാലകൾക്ക് എന്നിവക്കെല്ലാം വ്യത്യസ്ത അവധിയാണ്. എന്നാൽ ഡ്രൈഡേയിൽ എല്ലാ മദ്യവിൽപ്പനശാലകൾക്കും അവധിയായിരിക്കും.
ക്രിസ്മസിന് റെക്കോർഡ് വിൽപ്പന
ഇത്തവണയും ബെവ്കോയുടെ ക്രിസ്മസ് വിൽപ്പന റെക്കോർഡിലായിരുന്നു. കണക്കുകൾ പ്രകാരം ഇത്തവണത്തെ മദ്യ വിൽപ്പനയിൽ നിന്നുള്ള വരുമാനം 152 കോടിയാണ്. ക്രിസ്മസ് ദിനത്തിലും അതിൻ്റെ തലേന്നും വമ്പൻ വിൽപ്പനായാണ് ബെവ്കോയുടെ ഷോപ്പുകളിൽ നടന്നത്. ഇത്തരത്തിൽ ആകെ 152.06 കോടി രൂപയുടെ മദ്യവിൽപ്പന കഴിഞ്ഞ ക്രിസ്മസിന് കേരളത്തിൽ നടന്നിട്ടുണ്ട്. 2022-ൽ 122.14 കോടിയായിരുന്നതാണ് ഇത്തവണ 24.50 ശതമാനം വർധനയോടെ 150 കോടിക്ക് മുകളിലെത്തിയത്.
സർക്കാരിൻ്റെ വരുമാനം
സർക്കാരിൻ്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ് ബെവ്കോ വിൽപ്പന. എല്ലാ വർഷവും ഉത്സവ സീസണിൽ റെക്കോർഡ് വിൽപ്പനയാണ് ബെവ്കോയിലുണ്ടാവുന്നത്. പൊതുപരീക്ഷകൾക്കടക്കം തയ്യാറെടുക്കുന്നവർക്ക് ഇത് സ്വപ്ന ജോലി കൂടിയാണെന്നതാണ് മറ്റൊരു കാര്യം. ഇതിന് പിന്നിൽ ബെവ്കോ നൽകുന്ന ബോണസ്, എക്സ് ഗ്രേഷ്യയാണ്. എല്ലാ വർഷവും റെക്കോർഡ് തുകയായിരിക്കും ഇത്.