Bevco Holidays 2025: പുതുവത്സരത്തിൽ ഒരു തരി മദ്യം കിട്ടില്ല,അവധി,
Bevco Holiday January 2025: സംസ്ഥാനത്ത് ബാധകമായത് വർഷത്തിലെ 12 ഡ്രൈ ഡേകളാണ്. ഇതിന് പുറമെ പ്രാദേശിക ഉത്സവങ്ങൾ, പൊതു തിരഞ്ഞെടുപ്പുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ അവധിയുണ്ടാവും.
പുതുവത്സരം പിറക്കാൻ ഇനി വളരെ കുറച്ച് സമയം മാത്രമാണ് ബാക്കിയുള്ളത്. ആഘോഷത്തിരക്കുകളിലേക്ക് നാടും നഗരങ്ങളുമെല്ലാം സാവാധാനം കടക്കുകയാണ്. എത്രയും കളറാക്കാൻ കഴിയുമോ അത്രയും മനോഹരമായി പുതുവത്സരത്തെ വരവേൽക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. മദ്യമില്ലത്തൊരു ആഘോഷവും നാട്ടിലില്ലല്ലോ എന്ന് പറയും പോലും മദ്യപാനികൾക്കും ചില സുപ്രധാന വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പുതുവത്സരം തുടങ്ങുന്ന ആദ്യ രണ്ട് ദിനം അതായത് ജനുവരി-1-ന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. ജനുവരി 1-ന് ഡ്രൈ ഡേ ആയതാണ് അവധി വരാൻ കാരണം.
ബെവ്കോ മാത്രമല്ല ജനുവരി 1-ന് ബാറുകളോ, കൺസ്യൂമർ ഫെഡിൻ്റെ ഔട്ട്‌ലെറ്റുകളോ തുറക്കില്ല. എന്നാൽ ജനുവരി-2 മന്നം ജയന്തി പൊതു അവധിയാണെങ്കിലും അന്ന് എല്ലാ മദ്യ വിൽപ്പന സ്ഥാപനങ്ങളും തുറക്കും. സംസ്ഥാനത്ത് ബാധകമായത് വർഷത്തിലെ 12 ഡ്രൈ ഡേകളാണ്. ഇതിന് പുറമെ പ്രാദേശിക ഉത്സവങ്ങൾ, പൊതു തിരഞ്ഞെടുപ്പുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിമിതമായ പ്രദേശങ്ങളിൽ മദ്യ വിൽപ്പന സ്ഥാപനങ്ങൾക്ക് അവധിയുണ്ടാവും.
ജനുവരിയിൽ ഇനിയുമുണ്ട്
ജനുവരി-1 മാത്രമല്ല, ജനുവരി-26 റിപ്പബ്ലിക് ദിനത്തിലും ബെവ്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കില്ല. രണ്ട് പ്രധാന അവധികളാണ് ജനുവരിയിൽ ബെവ്കോയ്ക്കുള്ളത്. എന്നാൽ കൺസ്യൂമർ ഫെഡിൻ്റെ ഷോപ്പുകളിലും ബാറടക്കമുള്ള മറ്റ് മദ്യ വിൽപ്പന കേന്ദ്രങ്ങളിലും അവധി ബാധകമാകണമെന്നില്ല.
ബെവ്കോയുടെ അവധി ദിനങ്ങൾ
ജനുവരി 26- റിപ്പബ്ലിക്ക് ദിനം കൂടാതെ, ദുഖ വെള്ളി, ശ്രീനാരായണ ഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി, സ്വാതന്ത്ര്യ ദിനം, ലഹരി വിരുദ്ധ ദിനം, തിരുവോണം തുടങ്ങിയ ദിവസങ്ങളിലൊന്നും ബെവ്കോ തുറന്നു പ്രവർത്തിക്കില്ല. അതേസമയം, ബാറുകൾ, ഷാപ്പുകൾ, കൺസ്യൂമർ ഫെഡ് സ്ഥാപനങ്ങൾ എന്നിവക്ക് എല്ലാ അവധികളും ബാധകവുമല്ല. വിഷു, ക്രിസ്മസ് തുടങ്ങിയ പ്രധാന ദിവസങ്ങളിലും ബെവ്കോ പ്രവർത്തിക്കും.
ക്രിസ്മസിന് മലയാളി കുടിച്ച് തീർത്തത്
152 കോടിയുടെ മദ്യമാണ് ഇത്തവണ ബെവ്കോയിൽ ക്രിസമസ് മുൻനിർത്തി വിൽപ്പന നടന്നത്. ക്രിസ്മസ് ദിനത്തിലും, തലേന്നും റെക്കോർഡ് മദ്യ വിൽപ്പനയായിരുന്നു ഔട്ട്‌ലെറ്റുകളിൽ നടന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യം ഡിസംബര്‍ 24, 25 തീയതികളിലായി സംസ്ഥാനത്ത് വിറ്റഴിഞ്ഞിട്ടുണ്ട്. 122.14 കോടി രൂപയുടെ മദ്യം മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ തീയതികളില്‍ വിറ്റത്. 24.50 ശതമാനം വര്‍ധനവാണ് ക്രിസ്മസ് ദിനത്തിലും തലേന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായ വർധന.
54.64 കോടി രൂപയുടെ മദ്യമാണ് ഡിസംബര്‍ 25-ന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റത്. 2023 ഡിസംബര്‍ 25-ന് 51.14 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് ദിന വിൽപ്പനക്ക് മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.84 ശതമാനത്തിൻ്റെ വര്‍ധന ഇത്തവണയുണ്ടായിട്ടുണ്ട്. ഓണത്തിനും സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പനയാണ് നടന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നാല് കോടിയിലധികമാണ് സർക്കാരിന് വരുമാന ഇനത്തിൽ അധികമായി ലഭിച്ചത്. മദ്യ വിൽപ്പനയും ലോട്ടറിയും മാത്രമാണ് സർക്കാരിൻ്റെ നിലവിലെ വരുമാന ഉപാധികൾ.