5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Holiday : ആഗസ്റ്റ് 15 മാത്രമല്ല, വരുന്ന ആഴ്ച ബെവ്കോ അവധി പിന്നെയുമുണ്ട്

BEVCO Holiday in August 2024: ബെവ്കോ അവധിയുള്ള എല്ലാ ദിവസങ്ങളിലും കൺസ്യൂമർ ഫെഡിൻ്റെ മദ്യ വിൽപ്പനശാലകൾക്ക് അവധിയുണ്ടാവില്ല. ഇവയക്ക് രണ്ടിനും വ്യത്യസ്ത അവധി ദിനങ്ങളാണുള്ളത്, ഒന്ന് പ്രവർത്തിപ്പിക്കുമ്പോൾ മറ്റൊന്ന് പ്രവർത്തിക്കില്ല

Bevco Holiday : ആഗസ്റ്റ് 15 മാത്രമല്ല, വരുന്ന ആഴ്ച ബെവ്കോ അവധി പിന്നെയുമുണ്ട്
Bevco Holiday August 2024 | Credits
arun-nair
Arun Nair | Updated On: 15 Aug 2024 11:23 AM

തിരുവനന്തപുരം: സ്വാതന്ത്യ്രദിനം മാത്രമാണ് ബെവ്കോയുടെ അവധി എന്ന് കരുതേണ്ട. ബിവറേജസ് തുറക്കാത്ത മറ്റൊരു ദിവസം കൂടി വരുന്ന ആഴ്ചയിലുണ്ട്. ഡ്രൈഡേകളുടെ അടക്കം ചർച്ച ചൂട് പിടിക്കുമ്പോൾ ഒരു പക്ഷെ ആളുകൾ ഇത് പെട്ടെന്ന് ശ്രദ്ധിച്ചെന്ന് വരില്ല. ഇത്തരത്തിൽ ഒരു അവധിയാണ് വരുന്ന ആഴ്ചയിലേത് ആഗസ്റ്റ് 20-ന് ബെവ്കോ അവധിയാണോ എന്നത് വീണ്ടും ഉയരുന്ന ചോദ്യമാണ്. ശ്രീനാരായണ ഗുരു ജയന്തിയാണ് ആഗസ്റ്റ് 20-ന്. അന്ന് ബെവ്കോ അവധിയായിരിക്കും. അന്നേ ദിവസം ബെവ്കോയുടെ ഔട്ട്‌ലെറ്റുകള്‍  തുറന്ന് പ്രവർത്തിക്കില്ല. മാത്രമല്ല കൺസ്യൂമർ ഫെഡിൻ്റെ മദ്യ വിൽപ്പനശാലകൾക്കും അന്ന് അവധിയായിരിക്കും. എന്നാൽ ബാറുകൾ പ്രവർത്തിക്കുമോ എന്ന് പരിശോധിച്ചാലോ, അവയും പ്രവർത്തിക്കില്ല. ആഗസ്റ്റ് 20-ന് കേരളത്തിൽ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ആഗസ്റ്റ് 15-ന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് തുറക്കാതിരിക്കുക എങ്കിൽ ആഗസ്റ്റ് 20-ന് ഒരു മദ്യ വിൽപ്പനശാലയും കേരളത്തിൽ പ്രവർത്തിക്കില്ല.

തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നീ പൊതു അവധി ദിനങ്ങളിലെല്ലാം ബെവ്കോ അവധിയായിരിക്കും. ലോക ലഹരി വിരുദ്ധ ദിനം, ശ്രീനാരായണഗുരു ജയന്തി, ശ്രീനാരായണ ഗുരു സമാധി, തിരുവോണം,  ഗാന്ധി ജയന്തി എന്നീ ദിവസങ്ങളാണ് പ്രധാന അവധി ദിവസങ്ങൾ. മുൻപ് തിരുവോണത്തിന് അവധി ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇപ്പോൾ തിരുവോണ നാളിലും ബെവ്കോ അവധിയായിരിക്കും. എന്നാൽ വിഷുദിനത്തിൽ ബെവ്കോ പ്രവർത്തുമെന്നതും അറിഞ്ഞിരേക്കേണ്ട കാര്യമാണ്.

ALSO READ: Bevco Holiday: ആഗസ്റ്റ് 15-ന് ബെവ്കോ പ്രവർത്തിക്കുമോ? അവധി ഇങ്ങനെ

എല്ലാ മാസവും ഒന്നാം തീയ്യതി ഡ്രൈ ഡേ ആയി ആചരിക്കുന്നതിനാൽ അന്നേ ദിവസം മദ്യ വിൽപ്പനശാലകൾ പ്രവർത്തിക്കില്ല. ഒന്നാം തീയ്യതിയാണ് നിലവിൽ സംസ്ഥാനത്ത് ഡ്രൈ ഡേ ആയി ആചരിക്കുന്നത്. ഇതിൽ ചില മാറ്റങ്ങൾ വരുത്താൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്. അതായത് ഒന്നാം തീയ്യതിയിലെ അവധി അല്ലെങ്കിൽ ഡ്രൈ ഡേ ഭാഗികമായി മാത്രം നടപ്പാക്കുകയെന്നാണ് സർക്കാർ ആലോചിക്കുന്നതെന്ന് വിവിധ സോഴ്സുകളെ ഉദ്ദരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ടൂറിസം ഡെസ്റ്റിനേഷനുകൾ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങ് നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത്തരത്തിൽ ഡ്രൈഡേയ്ക്ക് ചില മാറ്റങ്ങളുണ്ടാവും.  ഇവിടെ ബെവ്കോ അടക്കമുള്ള സ്ഥാപനങ്ങൾ ഒന്നാം തീയ്യതിയിലും പ്രവർത്തിക്കാനുള്ള ശ്രമം സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് സൂചന. ഒന്നാം തീയ്യതിയിലെ വിൽപ്പനയിൽ വമ്പൻ ലാഭം കോർപ്പറേഷന് ഇതുവഴി ലഭിക്കുമെന്നാണ് സർക്കാർ കണ്ടെത്തൽ. എന്നാൽ ഇവിടങ്ങളിലെ ബെവ്കോ ഔട്ട്‌ലെറ്റുകളുടെ തിരക്ക് എങ്ങനെ നിയന്ത്രിക്കും എന്നത് ശ്രദ്ധേയമായ കാര്യമാണ്.

കൺസ്യൂമർ ഫെഡിന് ഇല്ല

ബെവ്കോ അവധിയുള്ള എല്ലാ ദിവസങ്ങളിലും കൺസ്യൂമർ ഫെഡിൻ്റെ മദ്യ വിൽപ്പനശാലകൾക്ക് അവധിയുണ്ടാവില്ല. ഇവയക്ക് രണ്ടിനും വ്യത്യസ്ത അവധി ദിനങ്ങളാണ് നിലവിലുള്ളത്. അതു കൊണ്ട് തന്നെ ആഗസ്റ്റ് 15-ന് ബെവ്കോ അവധിയാണെങ്കിലും കൺസ്യൂമർ ഫെഡിന് അവധിയില്ല. എന്നാൽ ആഗസ്റ്റ് 20-ന് എല്ലാ സ്ഥാപനങ്ങളും (കൺസ്യൂമർ ഫെഡ്) അവധി ആയിരിക്കുകയും ചെയ്യും.