5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Diwali Holiday 2024: ദീപാവലി അവധിയുണ്ടോ? ബെവ്കോ തുറക്കില്ലേ?

Beverages Corporation Diwali Holidays 2024: അതിനിടയിൽ ഓൺലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ ബെവ്കോയ്ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.  സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിന് പിന്നാലെയാണ് വിൽപ്പന കോർപ്പറേഷൻ നിർത്തിയത്

Bevco Diwali Holiday 2024: ദീപാവലി അവധിയുണ്ടോ? ബെവ്കോ തുറക്കില്ലേ?
Bevco Holiday Diwali 2024 | Credits: Social Media
arun-nair
Arun Nair | Published: 28 Oct 2024 10:10 AM

തിരുവനന്തപുരം: ഒക്ടോബർ 31-ന് ഒരു പൊതു അവധി കൂടി എത്തുകയാണ്. എല്ലാ പൊതു അവധികളിലും മദ്യപാനികളുടെ സംശയം മദ്യശാലകൾ തുറക്കുമോ എന്നതാണ്. ചില അപ്രതീക്ഷിത അവധികൾ എല്ലാവരെയും വെട്ടിലാക്കുന്ന പതിവുള്ളതിനാൽ ദീപാവലിക്കും അവധിയുണ്ടോയെന്ന് പരിശോധിക്കാം. ഒക്ടോബറിൽ അടുപ്പിച്ച് രണ്ട് അവധിയാണ് ബെവ്കോയ്ക്ക് ഉണ്ടായത്. ഒക്ടോബർ-1ന് ഡ്രൈ ഡേയും, ഒക്ടോബർ 2-ന് ഗാന്ധിജയന്തിയും വന്നതിനാൽ സംസ്ഥാനത്ത് ഒരു തുള്ളി മദ്യമില്ലായിരുന്നു. ഇത്തരത്തിൽ ഒക്ടോബർ 31-ന് അവധിയുണ്ടോ?

ഒക്ടോബറിൽ ആദ്യ രണ്ട് ദിവസങ്ങളല്ലാതെ ഇന്നേവരെ ബിവറേജസ് കോർപ്പറേഷൻ ബെവ്കോയ്ക്ക് അവധി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ ദീപാവലി കാലത്ത് (ഒക്ടോബർ-31) ബെവ്കോ തുറന്ന് പ്രവർത്തിക്കും. അതിൽ സംശയം വേണ്ട.  എന്നാൽ നവംബറിൽ അവധികളിൽ വ്യത്യാസം ഉണ്ടാവും നവംബർ 1-ന് സ്വഭാവികമായും ബെവ്കോ പ്രവർത്തിക്കില്ല. ഇതും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട തീയ്യതികളിൽ ഒന്നാണ്. 2024 അവസാനം അതായത് ഡിസംബറിൽ പ്രതീക്ഷിക്കാവുന്ന അവധി ഡിസംബർ 1 ആണ്. അന്ന് ഡ്രൈ ഡേ ആവുന്നതിനാൽ അന്നും ബെവ്കോ ഷോപ്പുകൾ സംസ്ഥാനത്ത് തുറക്കില്ല. എന്നാൽ ക്രിസ്തുമസിന് ബെവ്കോ പ്രവർത്തിക്കും അതിൽ മാറ്റമൊന്നുമില്ല. നേരത്തെ തിരുവോണം ദിവസവും ഷോപ്പുകൾ തുറക്കുമായിരുന്നെങ്കിൽ ഇപ്പോഴതില്ല.

അതിനിടയിൽ ഓൺലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ ബെവ്കോയ്ക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു.  സൈറ്റിൽ ഗുരുതര പിഴവ് കണ്ടെത്തിയതിന് പിന്നാലെയാണ് ഓൺലൈൻ വിൽപ്പന കോർപ്പറേഷൻ നിർത്തിയത് . കൂടിയ തുകയ്ക്കുള്ള മദ്യം വെബ്സൈറ്റ് വഴി കുറഞ്ഞ തുകയിൽ ബുക്ക് ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് സംവിധാനം നിർത്തിയത്.

നേരത്തെ മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ ഷോപ്പിലെത്തി നേരിട്ട് മദ്യം വാങ്ങാൻ സാധിക്കുമായിരുന്നു. ഉപഭോക്താക്കൾ തന്നെയാണ് വെബ്സൈറ്റിലെ ഇത്തരമൊരു പ്രശ്നം കോർപ്പറേഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വിൽപ്പന നിർത്തിയത്. ബെവ്കോ അവധികൾ കോർപ്പറേഷൻ ഫേസ്ബുക്കിലും തങ്ങളുടെ വെബ്സൈറ്റുകളിലും പങ്ക് വെക്കാറുണ്ട്. ഇതനുസരിച്ച് ഷോപ്പുകളിലേക്ക് പോകുന്നവർ തങ്ങളുടെ സമയം ക്രമീകരിക്കാം.

Latest News