Bevco Christmas Holiday 2024: ബെവ്കോ ക്രിസ്തുമസിന് തുറക്കില്ലേ? അറിഞ്ഞിരിക്കേണ്ടത്
Bevco Christmas Holiday 2024: കഴിഞ്ഞ വർഷം ഡിസംബർ 22, 23 തീയതികളിൽ 84.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2022-ൽ ഇത് 75.41 കോടി രൂപയായിരുന്നു.
തിരുവനന്തപുരം: ഡിസംബറിലെ ഡ്രൈ ഡേ അങ്ങനെ കഴിഞ്ഞിരിക്കുകയാണ്. ഇനി ഡിസംബറിൽ സംസ്ഥാനത്തെ പൊതു അവധിയുള്ള ക്രിസ്തുമസാണ്. ഡിസംബർ 25 ബുധനാഴ്ചയാണ് ക്രിസ്തുമസ് എത്തുന്നത്. അതു കൊണ്ട് തന്നെ ബിവറേജ്സ് കോർപ്പറേഷൻ ഷോപ്പുകൾ തുറക്കുമോ ഇല്ലയോ എന്ന സംശയം പലർക്കും ഉണ്ടായിരിക്കും. ശരിക്കും ക്രിസ്തുമസിന് ബെവ്കോ അവധിയുണ്ടോ, ഉത്തരം ലളിതമാണ്. അവധിയില്ല. ഡിസംബറിലെ അവധികൾ ഒന്നാം തീയ്യതി മാത്രമാണുണ്ടായിരുന്നത്. ഏതെങ്കിലും ഉത്സവങ്ങളോ ചടങ്ങുകളോ പ്രമാണിച്ചുള്ള പ്രാദേശിക അവധികൾ ഒരു പക്ഷെ അതാത് പ്രദേശത്തെ ഷോപ്പുകൾക്കും ഉണ്ടായേക്കാം എന്ന് മാത്രം.
കഴിഞ്ഞ ക്രിസ്മസിനും ബെവ്‌കോ മദ്യവിൽപ്പനയിൽ റെക്കോർഡിട്ടാണ് വിൽപ്പന നടത്തിയത്. മൂന്ന് ദിവസത്തിനിടെ 154.77 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോർ പ്പറേഷന് ഔട്ട് ലെറ്റുകൾ വഴി കഴിഞ്ഞ ക്രിസ്മസിന് വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടി രൂപയുടെ മദ്യമാണ് ഷെൽഫുകളിൽ നിന്ന് പറന്നുപോയത്, കഴിഞ്ഞ വർഷം ഇത് 69.55 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 22, 23 തീയതികളിൽ 84.04 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 2022-ൽ ഇത് 75.41 കോടി രൂപയായിരുന്നു. മൂന്ന് ദിവസത്തിനിടെ ചാലക്കുടി 63,85,290 രൂപയുടെ മദ്യവും ചങ്ങനാശ്ശേരിയിൽ 62,87,120 രൂപയുടെ മദ്യവുമാണ് വിറ്റത്. ഇരിങ്ങാലക്കുട ഔട്ട്ലെറ്റിൽ 62,31,140 രൂപയുടെയും പവർഹൗസ് ഔട്ട്ലെറ്റിൽ 60,08,130 രൂപയുടെയും നോർത്ത് പറവൂരിൽ 51,99,570 രൂപയുടെയും മദ്യവും വിറ്റു.
ഇനി അവധി
2025- ന്യൂ ഇയറിൽ ഒരു തരി മദ്യം കിട്ടില്ല. ബിവറേജസ് കോർപ്പറേഷൻ്റെ ഒരു ഷോപ്പുകളും ഇക്കാലയളവിൽ പ്രവർത്തിക്കില്ലെന്നത് അറിഞ്ഞിരിക്കണം. പലർക്കും ഇത് സംബന്ധിച്ച് അറിവില്ല. അറിഞ്ഞിരിക്കേണ്ട പ്രധാന അവധി ദിനങ്ങൾ കൂടി ചുവടെ ചേർക്കുന്നു.
1) ഓരോ മാസത്തിൻ്റെയും ഒന്നാം തീയ്യതി
2) മഹാത്മാഗാന്ധിയുടെ ജന്മദിനം
3) ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനം
4) മഹാത്മാഗാന്ധി ചരമ ദിനം
(5) ശ്രീനാരായണ ഗുരുവിൻ്റെ സമാധി ദിനം
(എഫ്) ദുഃഖവെള്ളി
(ജി) അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം (ജൂൺ 26)
ഇത് കൂടാതെ ഉപതിരഞ്ഞെടുപ്പ്, പൊതു തിരഞ്ഞെടുപ്പ് സമയങ്ങളിൽ പോളിംഗ് ഏരിയയ്ക്കുള്ളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മണിക്കൂറിൽ നാൽപ്പത്തിയെട്ട് മണിക്കൂർ കാലയളവിലും പോളിംഗ് ഏരിയയ്ക്കുള്ളിലെ വോട്ടെണ്ണൽ ദിവസം മുഴുവനും ഷോപ്പുകൾ തുറക്കില്ല.
കോർപ്പറേഷൻ, മുനിസിപ്പൽ ഡിവിഷനുകൾ, വാർഡുകൾ അല്ലെങ്കിൽ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അല്ലെങ്കിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും അവധിയുണ്ടാവാം.