Early Pregnancy Risk: അമ്മയാകാനും ഒരു പ്രായമുണ്ട്; നേരത്തെ വിവാഹിതരാകുന്നവർ ശ്രദ്ധിക്കുക റിസ്കുകൾ ഇവയെല്ലാം…
Best Age To Become a mother: 20-30 വയസ്സിനിടയിലാണ് ഗര്‍ഭിണിയാകാന്‍ ഏറ്റവും അനുയോജ്യമായ പ്രായം. അതില്‍ തന്നെ 20 മുതല്‍ 25 വരെയുള്ള പ്രായമാണ് ആദ്യ ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യം.
തിരുവനന്തപുരം: ഗർഭം ധരിക്കുന്നവരിലും കുട്ടികളെ പ്രസവിക്കുന്നവരിലും രണ്ടു തരക്കാരുണ്ട്. ഒന്ന് ചെറുപ്രായത്തിൽ വിവാഹതരായി അപ്രതീക്ഷിതമായി അമ്മമാരാകുന്നവരും പഠനവും ജോലിയും അങ്ങനെ ചില ലക്ഷ്യങ്ങളുമായി മുന്നോട്ടു നീങ്ങി ഒടുവിൽ വളരെ വൈകി അമ്മയാകുന്നവരും. സാധാരണ എല്ലാ ജീവജാലങ്ങളിലുമെന്നപോലെ മനുശഷ്യന്റെ പ്രത്യുൽപാദനത്തിനും കൃത്യമായ സമയമുണ്ട്. അതിൽ ഏറ്റവും യോജിച്ച സമയവും അപകടമുണ്ടാക്കുന്ന സമയവുമുണ്ട്. ചുരുക്കി പറഞ്ഞാൽ മനസ്സിന്റെ സൗകര്യം മാത്രമല്ല അമ്മയാകുമ്പോൾ ശരീരത്തിന്റെ അവസ്തയും പ്രായവും കൂടി പരിഗണിക്കണം എന്നർത്ഥം
ഗർഭം ധരിക്കാൻ പറ്റിയ പ്രായം
20-30 വയസ്സിനിടയിലാണ് ഗര്‍ഭിണിയാകാന്‍ ഏറ്റവും അനുയോജ്യമായ പ്രായം. അതില്‍ തന്നെ 20 മുതല്‍ 25 വരെയുള്ള പ്രായമാണ് ആദ്യ ഗർഭധാരണത്തിന് ഏറ്റവും അനുയോജ്യം. 20 ന് മുമ്പും 30 ന് ശേഷവും ഗര്‍ഭിണിയാകുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാനു സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. 18 വയസുള്ള പെണ്‍കുട്ടിക്ക് ശാരീരിക വളര്‍ച്ച പൂര്‍ണമായിട്ടുണ്ടാവില്ല.
അതുകൊണ്ടുതന്നെ ചെറുപ്രായത്തിൽ അമ്മയാകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 18 വയസ്സിനു മുമ്പ് അസ്ഥികളും പെല്‍വിസും ഇടുപ്പെല്ലും മുഴുവനായി വികസിച്ചിട്ടുണ്ടാവില്ല. നേരത്തേയുള്ള ഗർഭധാരണം വഴി പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതുപോലെ തന്നെ 30 വയസിനു ശേഷമുള്ള ഗര്‍ഭധാരണവും പ്രശ്നമാണ്. പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണം കുറയും. അണ്ഡത്തിന്റെ ഗുണമേന്മയും ഇതോടൊപ്പം കുറയുന്നതിനു സാധ്യത കൂടുതലാണ്. പ്രായമേറി ഗര്‍ഭിണിയാകുന്നത് കുഞ്ഞിന് ജനിതക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നാണ് റിപ്പോർട്ട്.
ALSO READ : 15-19 വയസ് പ്രായത്തിലെ അമ്മമാർക്ക് ജനിച്ചത് 12,900 കുഞ്ഞുങ്ങൾ-ഞെട്ടിക്കുന്ന കണക്ക്
18 വയസ്സിനു മുമ്പ് ഗർഭം ധരിക്കുമ്പോൾ
ചിലപ്പോൾ മരണം വരെ സംഭവിക്കാവുന്ന ഒന്നാണ് 18 വയസ്സിൽ താഴെയുള്ള പ്രായത്തിലെ പ്രസവം. 15 വയസ്സിന് താഴെയുള്ളവർക്ക് ആരോഗ്യകരമായ ഗർഭം നിലനിർത്തുന്നതിനോ പ്രസവിക്കുന്നതിനോ കഴിയാറില്ല. അഥവാ ഇതിന് കഴിഞ്ഞാൽ തന്നെ അത് പെൺകുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് നവജാത ശിശുക്കളുടെ മരണത്തിനും കാരണമായേക്കാം. ശിശുമരണ നിരക്കും തൂക്കക്കുറവുള്ള കുഞ്ഞുങ്ങളുണ്ടാകുന്നതും പ്രായം കുറവുള്ളവ അമ്മമാർ പ്രസവിക്കുന്നതിലൂടെയാണ് കൂടുതൽ സംഭവിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു.
വെല്ലുവിളികൾ
ഇപ്പോൾ കുട്ടികളിലെ ആർത്തവ പ്രായം കുറയുന്നത് കൗമാരക്കാരിലെ ഗർഭധാരണം കൂടാൻ കാരണമായിട്ടുണ്ട്. വളർന്നുകൊണ്ടിരിക്കുന്ന പ്രായത്തിൽ വലിയ വേദനകളോ ശക്തിയോ പ്രയോഗിക്കാൻ കൗമാരക്കാർക്ക് കഴിയില്ല. പെൽവിക് അസ്ഥികൾ പൂർണ്ണമായി വളർച്ചയെത്താത്ത സാഹചര്യമാണ് അപ്പോഴുള്ളത്.
സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള, പ്രധാനമായും ഗ്രാമീണാന്തരീക്ഷത്തിലുള്ള കൗമാരവിവാഹങ്ങളാണ് ഇത്തരത്തിലുള്ള അവസ്ഥയിലേക്ക് പെൺകുട്ടികളെ തള്ളിവിടുന്നത്. ഇതിനു പുറമേ കൗമാരക്കാരിലെ വിവാഹിതരല്ലാത്ത ഗർഭധാരണങ്ങളും പ്രശ്നമാകാറുണ്ട്. രണ്ടു സാഹചര്യത്തിലും ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കില്ല. അതും പ്രശ്നമാകും. ചുരുക്കിപ്പറഞ്ഞാൽ ചെറുപ്രായത്തിലുള്ള ഗർഭധാരണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.