5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bar bribery : അന്ന് പ്രതി യു.ഡി.എഫ് സർക്കാർ, ഇന്ന് എൽ. ഡി.എഫ് സർക്കാർ…ബാർക്കോഴ അന്നും ഇന്നും

Bar bribery At 2014 and 2024: 2011 ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിലെ ധനമന്ത്രി കെ.എം. മാണിയുടെയും എക്സൈസ് മന്ത്രി കെ. ബാബുവിന്റെയും രാജിയുടെ വക്കിലെത്തിച്ചതും ഇതേ ബാർകോഴ ആരോപണമാണ്.

Bar bribery : അന്ന് പ്രതി യു.ഡി.എഫ്  സർക്കാർ, ഇന്ന് എൽ. ഡി.എഫ് സർക്കാർ…ബാർക്കോഴ അന്നും ഇന്നും
aswathy-balachandran
Aswathy Balachandran | Updated On: 25 May 2024 10:26 AM

മാണിയുടെ ബജറ്റും നിയമസഭാ കയ്യാങ്കളിയും മലയാളികൾ അത്ര പെട്ടെന്ന് മറക്കില്ല. എംഎൽഎ മാരും മന്ത്രിമാരും നിയമസഭയുടെ അകത്തളത്തിൽ അട്ടഹാസ പ്രകടനങ്ങൾ നടത്തുകയും നാടകീയ രം​ഗങ്ങൾ നടക്കുകയും ചെയ്തത് ഒരു ബാർക്കോഴയുടെ പരിണത ഫലമായിരുന്നു. അന്ന് ഇടതുപക്ഷം വളഞ്ഞിട്ടാക്രമിച്ച കെ.എം.മാണിയുടെ കേരള കോൺഗ്രസ് ഇന്ന് അവർക്കൊപ്പമാണ്.

ബാർക്കോഴ @ ഉമ്മൻചാണ്ടി സർക്കാർ കാലം

പൂട്ടിപ്പോയ 418 ബാറുകൾ തുറക്കാൻ കെ.എം.മാണി ബാറുടമകളിൽ നിന്ന് ഒരു കോടി കോഴ വാങ്ങി…. എന്ന ബാറുടമകളുടെ സംഘടനാ നേതാവായിരുന്ന ബിജുരമേശിൻ്റെ പ്രസ്ഥാവനയോടെ തിരികൊളുത്തപ്പെട്ട ബാർക്കോഴ വിവാദം 2014-നാണ് ആരംഭിച്ചത്. 2011 -ലെ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന മന്ത്രിസഭയെ ആടി ഉലയ്ക്കുന്നതായിരുന്നു. 2011 ൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിലെ ധനമന്ത്രി കെ.എം. മാണിയുടെയും എക്സൈസ് മന്ത്രി കെ. ബാബുവിന്റെയും രാജിയുടെ വക്കിലെത്തിച്ചതും ഇതേ ബാർകോഴ ആരോപണമാണ്.

2015 മാർച്ച് 13നാണ് ധനമന്ത്രി കെ.എം മാണിയുടെ പ്രസിദ്ധമായ ബജറ്റ് അവതരണം നടന്നത്. അത് തടസപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമവും കൂടി ആയപ്പോൾ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ നിയമസഭാ കയ്യാങ്കളി നടന്നത്. തുടർന്ന് ഇരുപക്ഷത്തെയും അംഗങ്ങൾ കേസിൽപ്പെട്ടു. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ എല്ലാവരും ചേർന്ന് 10 കോടി പിരിച്ചു നൽകിയെന്നായിരുന്നു ബിജു രമേശ് നൽകിയ വിവാദ മൊഴി. ഇതോടെ അന്വേഷണം വിജിലൻസിനു വിട്ടു.

സംഭവത്തിൽ തെളിവില്ലെന്ന റിപ്പോർട്ട് വിജിലൻസ് നൽകിയെങ്കിലും 2015 ഒക്ടോബറിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. നിവൃത്തി ഇല്ലാതെ നവംബർ 10ന് കെ.എം.മാണി രാജിവച്ചതോടെയാണ് സംഭവം ഒരു പരിധിവരെ കെട്ടടങ്ങിയത്. തുടർന്ന് കെ.ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ തൃശൂർ വിജിലൻസ് കോടതി വിധിച്ചു. തുടർന്ന് അദ്ദേഹവും 2016 ജനുവരി 23ന് രാജിവച്ചു. തൊട്ടു പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തോൽവി.

ALSO READ – സംസ്ഥാനത്ത് വീണ്ടും ബാർ കോഴയോ? പണം നൽകാൻ ആവശ്യപ്പെട്ടുള്ള ശബ്ദ സന്ദേശം പുറത്ത്

എൽ.ഡിഎഫ് സർക്കാരിന് തലവേദന സൃഷ്ടിച്ച് ഇന്നത്തെ ബാർക്കോഴ

‘‘പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ച് കൊടുക്കാൻ പറ്റുന്നവർ നൽകുക. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുതിയ മദ്യനയം വരും. അതിൽ ഡ്രൈ ഡേ എടുത്ത് കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണം’’

മദ്യനയത്തിൽ ഇളവ് വേണമെങ്കിൽ പണം പിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ബാറുടമ സംഘടനയുടെ നേതാവ് അയച്ച ശബ്ദരേഖയാണ് ഇത്. ബാർ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്ന യോ​ഗത്തിൻ്റെ തീരുമാനം എന്ന നിലയിലാണ് ഇത് അറിയിച്ചത്. ഒരാൾ രണ്ടര ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനാണ് ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. താൻ കൊച്ചിയിൽ നിന്നാണ് സംസാരിക്കുന്നത് എന്നും അനിമോൻ പറയുന്നു.

ഡ്രൈ ഡേ ഒഴിവാക്കൽ ഉൾപ്പെടെയുള്ള തീരുമാനങ്ങലിൽ ചർച്ചകൾ നടക്കുന്ന സമയമാണിത്. ബാറുകളുടെ സമയം കൂട്ടൽ അടക്കം ബാറുടമകളുടെ ആവശ്യങ്ങൾ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിന് നീക്കം നടക്കുന്നതിനിടെയാണ് ഈ പുതിയ നീക്കം പുറത്തു വന്നിരിക്കുന്നത്. തുടർന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ പേരിലുള്ള പ്രതിഷേധങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഇത് യു‍‍ഡിഎഫിൻ്റെ പ്രതിഷേധകാലം

അന്ന് എൽഡിഎഫ് എങ്കിൽ ഇന്ന് യുഡിഎഫാണ് പ്രതിപക്ഷത്ത്. ഈ വിഷയം മുഖ്യമന്ത്രിയിലേക്കും സിപിഐഎമ്മിലേക്കും എത്തിക്കാനുള്ള നീക്കത്തിലെന്നു തോന്നിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞത് തന്നെ ഇതിന് ഉദാഹരണം. പ്രതിപക്ഷ യുവജന സംഘടനകൾ കരിങ്കൊടി പ്രതിഷേധം അടക്കം ആലോചിക്കുന്നുണ്ടെന്നാണ് വി ടി ബൽറാം പ്രതികരിച്ചത്.

ഒന്നാം പിണറായി സർക്കാർ 669 പുതിയ ബാറുകൾക്ക് ലൈസൻസ് നൽകിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കൂടി പ്രതികരിച്ചതോടെ രം​ഗം വ്യക്തമാണ്.മറ്റൊരു നിയമസഭാ കയ്യാങ്കളി നടക്കുമോ എന്ന് ഉറപ്പില്ലെങ്കിലും ഈ കേസ് ഒരു തനിയാവർത്തനം തന്നെയാണ്.