Wayanad Landslide: വയനാട് ദുരന്തത്തിന്റെ ഇരകളോട് ബാങ്കുകളുടെ ക്രൂരത; ബാങ്ക് നടപടികളിൽ ഇടപെട്ട് ഭരണകൂടം

Banks deducting EMI: ദുരിതബാധിതരുടെ മുഴുവൻ ബാധ്യതകളും സർക്കാർ ഏറ്റെടുക്കുന്നതിനെ കുറിച്ചു പോലും ചിന്തിക്കേണ്ട സമയമാണിതെന്നും അപ്പോഴാണ് ബാങ്കിന്റെ നടപടിയെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.

Wayanad Landslide: വയനാട് ദുരന്തത്തിന്റെ ഇരകളോട് ബാങ്കുകളുടെ ക്രൂരത; ബാങ്ക് നടപടികളിൽ ഇടപെട്ട് ഭരണകൂടം
Published: 

18 Aug 2024 20:46 PM

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരോട് ക്രൂരത കാട്ടി ബാങ്കുകാർ. ദുരന്തത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായമായി ലഭിച്ച 10,000 രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് ബാങ്കുകൾ ഇ.എം.ഐ. പിടിച്ചുവെന്ന് ഇപ്പോൾ ആരോപണമുയരുന്നത്. കേരള ഗ്രാമീണ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകൾക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. ദുരിത ബാധിതരുടെ അക്കൗണ്ടുകളിൽ നിന്ന് പിടിച്ച തുക തിരികെ നൽകാനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ. കൂടിയായ വയനാട് ഡെപ്യൂട്ടി കളക്ടർ ഉത്തരവിറക്കിയത്. ജൂലൈ 30-ന് ശേഷം പിടിച്ച ഇ.എം.ഐ. തുക ഉടൻ തിരികെ നൽകണമെന്നാണ് നിർദ്ദേശം. ഈ വിഷയത്തിൽ തിങ്കളാഴ്ച നടക്കുന്ന ബാങ്കിങ് അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും എന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ALSO READ – കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; ചൊവ്വാഴ്ച വാദം കേൾക്കു

മാനുഷിക പരിഗണന ഇല്ലാതെയുള്ള നടപടി പരക്കെ ആക്ഷേപത്തിന് കാരണമാക്കിയിട്ടുണ്ട്. വായ്പ തിരിച്ചു പിടിച്ച ബാങ്കുകളുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നത്. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നടപടിയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കൽപ്പറ്റ എം.എൽ.എ. ടി. സിദ്ദിഖ് പ്രതികരിച്ചു. ദുരിതബാധിതരുടെ മുഴുവൻ ബാധ്യതകളും സർക്കാർ ഏറ്റെടുക്കുന്നതിനെ കുറിച്ചു പോലും ചിന്തിക്കേണ്ട സമയമാണിതെന്നും അപ്പോഴാണ് ബാങ്കിന്റെ നടപടിയെന്നും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. വായ്പയുടെ പേരിൽ ദുരിതബാധിതർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുനൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം
അടുത്ത വര്‍ഷം വിവാഹം; വരനെ അപ്പോള്‍ പറയാമെന്ന് ആര്യ
പുതിയ വർക്ക്സ്‌പെയ്‌സ് പരിചയപ്പെടുത്തി ഗായിക അമൃതാ സുരേഷ്