5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Trawl Ban : ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം; നിയമം ലംഘിച്ചാൽ നടപടി ഉടനടി

Ban On Trolling: ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകള്‍ കടലില്‍ നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം.

Trawl Ban : ഇന്ന് അർധരാത്രിമുതൽ ട്രോളിങ് നിരോധനം; നിയമം ലംഘിച്ചാൽ നടപടി ഉടനടി
ban on trolling
aswathy-balachandran
Aswathy Balachandran | Updated On: 09 Jun 2024 09:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരുന്നു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്നാണ് വിവരം. അന്യ സംസ്ഥാനത്തു നിന്നെത്തിയ ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങും മുമ്പ് കേരളത്തിന്റെ തീരം വിട്ടു പോകേണ്ടതാണ് എന്നും മുന്നറിയിപ്പിൽ പറയുന്നു.

ജൂണ്‍ ഒമ്പതിന് വൈകീട്ട് ട്രോളിങ് ബോട്ടുകള്‍ കടലില്‍ നിന്നു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണങ്ങൾ മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കും എന്നും വിവരമുണ്ട്. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനം ഉണ്ട്.

തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധന സമയത്തും കടലിൽപ്പോകാനുള്ള അനുമതി ഉണ്ട്. നിരോധന കാലത്ത് ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളമേ അനുവദിക്കൂ എന്നാണ് നിയമം. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകൾ പ്രവര്‍ത്തിക്കും.

തെക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരള തീരത്തിന് സമീപം വരെ ന്യുനമര്‍ദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതായും ഇതിനിടെ സൂചന ലഭിക്കുന്നു. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇന്നു രണ്ടു ജില്ലകളില്‍ തീവ്രമഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്.

കാസര്‍കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നിലനിൽക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

Latest News