Balaramapuram Child Death: രണ്ടര വയസുകാരിയുടെ മരണം; അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റില്‍

Balaramapuram Child Death Uncle Arrested: ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അച്ഛന്‍ ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മാവന്‍ കുറ്റം സമ്മതിച്ചത്. എന്നാല്‍ കുഞ്ഞിന് കൊലപ്പെടുത്തുന്നതിനായി ശ്രീതുവിന്റെ സഹായം ഹരികുമാറിന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഹരികുമാറും ശ്രീതുവും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

Balaramapuram Child Death: രണ്ടര വയസുകാരിയുടെ മരണം; അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റില്‍
shiji-mk
Updated On: 

30 Jan 2025 21:31 PM

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മാവന്‍ ഹരികുമാര്‍ അറസ്റ്റില്‍. കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് അറസ്റ്റിലായത്. ഹരികുമാറിനെ വൈദ്യ പരിശോധനയ്ക്കായി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് ഹരികുമാര്‍ കൊലപ്പെടുത്തുകയായിരുന്നു. ദേവേന്ദുവിന് സംഭവിച്ചത് മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുഞ്ഞിന്റെ കൊലപാതകത്തെ കുറിച്ച് ക്ലിയര്‍ കട്ടായി ഒന്നും പറയാറായിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.

ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അച്ഛന്‍ ശ്രീജിത്തിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മാവന്‍ കുറ്റം സമ്മതിച്ചത്. എന്നാല്‍ കുഞ്ഞിന് കൊലപ്പെടുത്തുന്നതിനായി ശ്രീതുവിന്റെ സഹായം ഹരികുമാറിന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഹരികുമാറും ശ്രീതുവും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കാണ് രണ്ടര വയസുകാരിയെ കാണാനില്ലെന്ന പരാതി ബാലരാമപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചത്. പിന്നീട് നടത്തിയ തിരച്ചിലില്‍ കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍, അമ്മ, അമ്മാവന്‍, മുത്തശി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരസ്പര വിരുദ്ധമായ മൊഴിയാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. ആദ്യ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ ഓരോരുത്തരെയും മാറ്റിയിരുത്തി ചോദ്യം ചെയ്യുകയായിരുന്നു. ഒടുവില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നു എന്നാണ് ഹരികുമാര്‍ പറഞ്ഞത്.

Also Read: Balaramapuram Child Death: കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു; മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌

ശ്രീജിത്തും ശ്രീതുവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടുമാസമായി വീട്ടിലേക്ക് വരാതിരുന്ന ശ്രീജിത്ത് കഴിഞ്ഞ ദിവസമാണ് വന്നത്. മുത്തച്ഛന്‍ മരിച്ചതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കായാണ് ശ്രീജിത്ത് എത്തിയത്.

Related Stories
College Hostel Ganja Raid: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; പിടിച്ചത് 10 കിലോ, 2 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ
Crime News: പൊലീസില്‍ പരാതി നല്‍കിയതിന്റെ പക, ബട്ടണ്‍സ് ഇട്ടില്ലെന്നും പറഞ്ഞ് കൊണ്ടോട്ടിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്‌
Tushar Gandhi: തുഷാർ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം; പരാതി നൽകി ബിജെപി
Varkala Murder: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്കും വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സഹോദരി ഭർത്താവും സുഹൃത്തുക്കളും
Perumbavoor Murder: മദ്യലഹരിയില്‍ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നു; സംഭവം പെരുമ്പാവൂരില്‍
Karuvannur Case: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണൻ എംപി ചോദ്യം ചെയ്യലിനെത്തണം; സമൻസ് അയച്ച് ഇഡി
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!