Balaramapuram Students Clash: ബാലരാമപുരത്ത് വിദ്യാർഥിനികൾ തമ്മിലടിച്ചു; ആൺസുഹൃത്തിനെയും വിളിച്ചുവരുത്തി; പോലീസിനെ വിവരമറിയിച്ച് നാട്ടുകാർ

Balaramapuram Girl Students Clash: ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ബാലരാമപുരം - നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസ് കാത്തുനിൽക്കുന്ന സ്ഥലത്തിന് സമീപമുള്ള ഒരു ഇടറോഡിൽ വെച്ചായിരുന്നു ഇവർ തമ്മിൽ ആദ്യം വാക്കുതർക്കം ഉണ്ടായത്.

Balaramapuram Students Clash: ബാലരാമപുരത്ത് വിദ്യാർഥിനികൾ തമ്മിലടിച്ചു; ആൺസുഹൃത്തിനെയും വിളിച്ചുവരുത്തി; പോലീസിനെ വിവരമറിയിച്ച് നാട്ടുകാർ

പ്രതീകാത്മക ചിത്രം

nandha-das
Published: 

26 Mar 2025 10:06 AM

ബാലരാമപുരം (തിരുവനന്തപുരം): ബാലരാമപുരത്ത് ബസ് സ്റ്റോപ്പിൽ വെച്ച് തമ്മിലടിച്ച് രണ്ട് പെൺകുട്ടികൾ. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ബാലരാമപുരം – നെയ്യാറ്റിൻകര ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. ബസ് കാത്തുനിൽക്കുന്ന സ്ഥലത്തിന് സമീപമുള്ള ഒരു ഇടറോഡിൽ വെച്ചായിരുന്നു ഇവർ തമ്മിൽ ആദ്യം വാക്കുതർക്കം ഉണ്ടായത്. തർക്കം രൂക്ഷമായതിനെ പിന്നാലെ ഇരുവരും പരസപരം അടിക്കാൻ തുടങ്ങുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.

ഇതിനിടെ വിദ്യാർഥിനികളിൽ ഒരാൾ തന്റെ ആൺ സുഹൃത്തിനെയും സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തി. യുവാവ് ബൈക്കിൽ എത്തിയപ്പോഴേക്കും മറ്റെയാൾ കടന്നുകളഞ്ഞിരുന്നു. പിന്നാലെ പോലീസും സ്ഥലത്തെത്തി. പോലീസ് ആണ്സുഹൃത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയെ ബസ് കയറ്റി വിടുകയും ചെയ്തു. അടികൂടിയ രണ്ട് പെൺകുട്ടികളും സ്‌കൂൾ വിദ്യാർഥിനികൾ ആണ്.

ALSO READ: കോഴിക്കോട് അച്ഛനെ കുത്തിക്കൊന്ന് മകൻ, വർഷങ്ങൾക്ക് മുമ്പ് അമ്മയേയും കൊന്നു

അച്ഛനെ കുത്തിക്കൊന്ന് മകൻ, വർഷങ്ങൾക്ക് മുമ്പ് അമ്മയേയും കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി പാനായിയിൽ അച്ഛനെ മകൻ കുത്തി കൊന്നു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ചാനറ സ്വദേശി അശോകനാണ് മരിച്ചത്. സംഭവത്തിൽ മകൻ സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് വീട്ടിൽ ലൈറ്റ് കാണാത്തതിനെ തുട‍ർന്ന് അയൽവാസി ചെന്ന് നോക്കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രതി സുബീഷ് ഒളിവിലാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എട്ട് വർഷങ്ങൾക്ക് മുമ്പ് അശോകന്റെ ഭാര്യയേയും ഇവരുടെ മറ്റൊരു കൊലപ്പെടുത്തിരിയിരുന്നു. ആയാലും ലഹരിക്ക് അടിമയായിരുന്നു എന്നാണ് വിവരം. അതേസമയം, പോലീസ് സുബീഷിനെയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

ചക്ക കഴിച്ചിട്ട് ഈ തെറ്റ് ചെയുന്നവരാണോ നിങ്ങൾ?
വായ്‌നാറ്റം അകറ്റാൻ പുതിന കഴിക്കാം
ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കരുത്!
ബ്ലഡ് ഷുഗര്‍ ലെവല്‍ എങ്ങനെ നിയന്ത്രിക്കാം?