5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Balaramapuram Child Death: രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ, ചുറ്റും മണ്ണെണ്ണ മണം

Balaramapuram Two Year Old Child Death :കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെ മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബവും നാട്ടുക്കാരും ചേർന്ന് നടത്തിയ തിരിച്ചിലിൽ കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

Balaramapuram Child Death:  രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ, ചുറ്റും മണ്ണെണ്ണ മണം
Kerala Police Image Credit source: social media
sarika-kp
Sarika KP | Updated On: 30 Jan 2025 11:34 AM

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന് രാവിലെ മുതൽ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബവും നാട്ടുക്കാരും ചേർന്ന് നടത്തിയ തിരിച്ചിലിൽ കുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെയും സഹോ​ദരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അമ്മയുടെ സഹോദരൻ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പോലീസ് പറയുന്നു. മൂന്ന് പേരെയും ഒറ്റയ്ക്ക് ഇരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ വ്യത്യസ്തമായ മൊഴികളാണ് പോലീസിനു ലഭിച്ചത്. കുടുംബത്തിനുള്ളിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

Also Read: ആൺസുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം; ആക്രമണം സംശയരോഗത്തെ തുടർന്ന്

അതേസമയം ഈ വീട്ടിൽ തീപ്പിടുത്തം നടന്നിരുന്നു. അമ്മയുടെ സഹോദരൻ കിടന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായതായി നാട്ടുകാരും പറയുന്നുണ്ട്. തീ അണച്ചതിനു ശേഷം തിരികെയെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നും ഇവർ പറയുന്നു. പിന്നീടാണ് അ​ഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. മുറിയിൽ മണ്ണെണ്ണയുടെ ​ഗന്ധം ഉണ്ടായിരുന്നുവെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കോവളം എം.എൽ.എ. എം. വിൻസന്റും പറഞ്ഞു.

കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചിരുന്നോ എന്നും സംശയമുണ്ട്. വീട്ടിലെ ചായ്പ്പിൽ കയർ കുരുക്കിട്ട നിലയിൽ കണ്ടെത്തിയതായും ഇവർക്ക് 30 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നും നാട്ടുക്കാർ പറയുന്നു. അതേസമയം കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.