5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bakrid: ഇന്ന് ബലി പെരുന്നാള്‍; ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍

Bakrid in Kerala: വടക്കേ ഇന്ത്യയും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കും. ഡല്‍ഹി ജുമാ മസ്ജിദില്‍ നടക്കുന്ന പ്രാര്‍ഥനാ ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

Bakrid: ഇന്ന് ബലി പെരുന്നാള്‍; ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണയില്‍ വിശ്വാസികള്‍
shiji-mk
Shiji M K | Updated On: 17 Jun 2024 07:07 AM

കോഴിക്കോട്: ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ പുതുക്കി ഇന്ന് ബലി പെരുന്നാള്‍. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. നമസ്‌കാരത്തിന് ശേഷം പരസ്പരം ആശംസകളറിയിച്ച് വിശ്വാസികള്‍ പരസ്പരം സ്‌നേഹം പുതുക്കും. ബന്ധുവീടുകളിലെ സന്ദര്‍ശനവും ഒത്തുചേരലിന്റെ മധുരം കൂട്ടും.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകനെ ദൈവത്തിന്റെ നിര്‍ദേശപ്രകാരം ഇബ്രാഹിം നബി ബലി നല്‍കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. തനിക്ക് ലഭിച്ച മകനെ ബലി നല്‍കാന്‍ തയാറായ ഇബ്രാഹിം നബിയുടെ ത്യാഗ സന്നദ്ധത കണ്ട് മകന് പകരം ആടിനെ ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചു. ഈ ഓര്‍മയിലാണ് മൃഗങ്ങളെ ബലി നല്‍കുന്നത്. വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ അവസാനം കൂടിയാണ് ബലി പെരുന്നാള്‍.

വിശ്വാസികള്‍ക്ക് ഈ ദിവസം വലിയ പെരുന്നാളാണ്. ഈദുല്‍ അദ്ഹ എന്നും ബക്രീദ് എന്നും ഈ ദിവസം അറിയപ്പെടുന്നു. മൂന്ന് ഘട്ടങ്ങളായാണ് ബക്രീദ് ആഘോഷിക്കുന്നത്. തനിക്കുള്ളതെല്ലാം ഉപേക്ഷിക്കുക, കൈവശം ഉള്ളത് സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കുക ദരിദ്രര്‍ക്കും ദാനം ചെയ്യുക എന്നിങ്ങനെയാണ് അവ.

വടക്കേ ഇന്ത്യയും ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടക്കും. ഡല്‍ഹി ജുമാ മസ്ജിദില്‍ നടക്കുന്ന പ്രാര്‍ഥനാ ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈദ് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഞായാറാഴ്ചയായിരുന്നു ബലി പെരുന്നാള്‍. ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ ഞായറാഴ്ച ബലി പെരുന്നാള്‍ ആഘോഷിച്ചു.