5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ

Badminton Coach Arrested : കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങൾ കുട്ടിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു.

Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
sarika-kp
Sarika KP | Published: 23 Nov 2024 23:38 PM

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ബാഡ്മിന്റൺ താരത്തെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു. സംഭവത്തിൽ ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ. പാങ്ങോട് താമസിക്കുന്ന ജോസ് ജോർജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. പൂജപ്പുര പോലീസിന്റെ ആവശ്യപ്രകാരമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

തിയറി ക്ലാസുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങൾ കുട്ടിയുടെ വീട്ടുകാരെയും സുഹൃത്തുക്കളെയും കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പാങ്ങോട് ചിത്രാനഗർ ഡി-89-1-ശാന്തിയിലെ താമസക്കാരനാണ് ജോസ് ജോർജ്.

Also Read-Actor Abdul Nasar Pocso Case: നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ

അതേസമയം കഴിഞ്ഞ ദിവസം പഠിപ്പിക്കുന്ന വിദ്യാർ‌ത്ഥിനിയെ പീഡിപ്പിച്ച കേസിൽ സിനിമ, സീരിയൽ നടനായ അധ്യാപകൻ അറസ്റ്റിലായിരുന്നു. മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി -55) ആണ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തത്. എല്‍പി വിഭാഗം അധ്യാപകനായ ഇയാൾക്ക് വണ്ടൂര്‍ കാളികാവ് റോഡില്‍ സ്വകാര്യ ഓഫീസ് മുറിയുണ്ട്. ഇവിടെ വച്ചാണ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് എന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം . പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ വെച്ച് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ അധ്യാപകന്‍ ഒളിവില്‍ പോയിരുന്നു തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ അധ്യാപകന്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.