Baby Elephant: മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിലുള്‍പ്പെടെ പരിക്കുള്ളതായി റിപ്പോര്‍ട്ട്

Baby Elephant Dies in Kannur: കുട്ടിയാനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പന്നിപ്പടക്കം കടിച്ചതാണ് ഈ മുറിവിന് കാരണമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. കൂടാതെ ആനയുടെ അന്നനാളത്തിലും പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത അവസ്ഥയിലായിരുന്നു ആന ഉണ്ടായിരുന്നത്.

Baby Elephant: മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിലുള്‍പ്പെടെ പരിക്കുള്ളതായി റിപ്പോര്‍ട്ട്

ചരിഞ്ഞ കുട്ടിയാന

shiji-mk
Published: 

06 Mar 2025 07:00 AM

കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ബുധനാഴ്ച (മാര്‍ച്ച് 5) രാത്രി ഒന്‍പത് മണിയോടെയാണ് ആന ചരിഞ്ഞത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ കഴിഞ്ഞ ദിവസം വൈകീട്ട് വെറ്റിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്.

കുട്ടിയാനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പന്നിപ്പടക്കം കടിച്ചതാണ് ഈ മുറിവിന് കാരണമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. കൂടാതെ ആനയുടെ അന്നനാളത്തിലും പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത അവസ്ഥയിലായിരുന്നു ആന ഉണ്ടായിരുന്നത്.

പടക്കം കടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ പല്ലും നാക്കും ഉള്‍പ്പെടെ തകര്‍ന്നിരുന്നു. കുട്ടിയാനയ്ക്കുണ്ടായ അപകടത്തില്‍ കൊട്ടിയൂര്‍ റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സിസിഎഫാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ ഡിഎഫ്ഒ ആണ് അന്വേഷണ സംഘത്തിന്റെ തലവന്‍. അന്വേഷണ സംഘത്തില്‍ പതിനൊന്ന് പേരുണ്ട്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

Also Read: Edakochi Elephant Attack: ഇടക്കൊച്ചിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; മൂന്ന് കാറുകൾ തകർത്തു

ഇടക്കൊച്ചിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു

കൊച്ചി: എറണാകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച കൂട്ടോളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാറുകളും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ആന തകര്‍ത്തു.

ക്ഷേത്രത്തിന് പുറത്തുള്ള മൈതാനത്ത് നിന്നുരുന്ന ആന ഇടഞ്ഞ സമയത്ത് സമീപത്ത് ഏതാനും ആളുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്.

Related Stories
IB Officer Death Case: ‘ഭക്ഷണം കഴിക്കുമ്പോൾ പൊട്ടിക്കരഞ്ഞെു, ജീവനൊടുക്കുന്നതിന് മുൻപ് സുകാന്തിനെ നാലുവട്ടം വിളിച്ചു; മേഘയ്ക്ക് സംഭവിച്ചതെന്ത്?
Palakkad Accident Death: പാലക്കാട് ബൈക്കിന് പിന്നിൽ കാറിടിച്ച് യുവതി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
Asha Workers’ Protest: ‘പ്രതിഷേധിക്കേണ്ടത് ഡൽഹിയിൽ; വെട്ടിയ മുടി കേരളത്തിലെ കേന്ദ്രമന്ത്രിമാർ വഴി കേന്ദ്രസർക്കാരിന് കൊടുത്തയക്കണം’; വി. ശിവൻകുട്ടി
Kerala Lottery Result Today: ഈ ടിക്കറ്റാണോ കൈയ്യിൽ… ഇന്നത്തെ ലക്ഷപ്രഭു നിങ്ങൾ തന്നെ; വിൻവിൻ ഫലം പ്രസിദ്ധീകരിച്ചു
Kerala Rain Alert: പൊള്ളുന്ന ചൂടിന് ആശ്വാസം; വേനൽ മഴ വരുന്നു, വിവിധ ജില്ലകളിൽ നാല് വരെ യെല്ലോ അലർട്ട്
Asha Workers’ protest: ‘ഞങ്ങൾ മുടി മുറിച്ചു, സർക്കാർ ഞങ്ങളുടെ തല വെട്ടി മാറ്റട്ടെ’; പ്രതിഷേധം കടുപ്പിച്ച് ആശ പ്രവർത്തകർ
ചിലവില്ലാതെ ചർമ്മത്തിനൊരു കിടിലൻ പ്രോട്ടീൻ
മുഖം വെട്ടിത്തിളങ്ങാൻ ബീറ്റ്റൂട്ട്! പരീക്ഷിച്ച് നോക്കൂ
മുടി വളരാൻ പാൽ കുടിച്ചാൽ മതിയോ?
പ്രമേഹം നിയന്ത്രിക്കാൻ ഈ ജ്യൂസുകൾ കുടിക്കൂ