Baby Elephant: മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു; അന്നനാളത്തിലുള്‍പ്പെടെ പരിക്കുള്ളതായി റിപ്പോര്‍ട്ട്
Baby Elephant Dies in Kannur: കുട്ടിയാനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പന്നിപ്പടക്കം കടിച്ചതാണ് ഈ മുറിവിന് കാരണമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. കൂടാതെ ആനയുടെ അന്നനാളത്തിലും പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത അവസ്ഥയിലായിരുന്നു ആന ഉണ്ടായിരുന്നത്.

കണ്ണൂര്‍: കരിക്കോട്ടക്കരിയില്‍ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ബുധനാഴ്ച (മാര്‍ച്ച് 5) രാത്രി ഒന്‍പത് മണിയോടെയാണ് ആന ചരിഞ്ഞത്. ജനവാസ മേഖലയിലിറങ്ങിയ ആനയെ കഴിഞ്ഞ ദിവസം വൈകീട്ട് വെറ്റിനറി ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്.
കുട്ടിയാനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. പന്നിപ്പടക്കം കടിച്ചതാണ് ഈ മുറിവിന് കാരണമെന്നാണ് വനംവകുപ്പ് വിശദമാക്കുന്നത്. കൂടാതെ ആനയുടെ അന്നനാളത്തിലും പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാന്‍ ആവാത്ത അവസ്ഥയിലായിരുന്നു ആന ഉണ്ടായിരുന്നത്.
പടക്കം കടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ പല്ലും നാക്കും ഉള്‍പ്പെടെ തകര്‍ന്നിരുന്നു. കുട്ടിയാനയ്ക്കുണ്ടായ അപകടത്തില്‍ കൊട്ടിയൂര്‍ റേഞ്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.




സിസിഎഫാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കണ്ണൂര്‍ ഡിഎഫ്ഒ ആണ് അന്വേഷണ സംഘത്തിന്റെ തലവന്‍. അന്വേഷണ സംഘത്തില്‍ പതിനൊന്ന് പേരുണ്ട്. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Also Read: Edakochi Elephant Attack: ഇടക്കൊച്ചിയിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു; മൂന്ന് കാറുകൾ തകർത്തു
ഇടക്കൊച്ചിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു
കൊച്ചി: എറണാകുളത്ത് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനായി എത്തിച്ച കൂട്ടോളി മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് കാറുകളും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ആന തകര്‍ത്തു.
ക്ഷേത്രത്തിന് പുറത്തുള്ള മൈതാനത്ത് നിന്നുരുന്ന ആന ഇടഞ്ഞ സമയത്ത് സമീപത്ത് ഏതാനും ആളുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്.