Baby Rescued from Train: ‘സുരക്ഷിതം, ഈ കൈകളില്‍’! ട്രെയിനിൽനിന്നു തട്ടിയെടുത്ത കുഞ്ഞിന് തുണയായി ഓട്ടോഡ്രൈവർമാർ; പ്രതി പിടിയിൽ
Baby Rescued by Auto Driver: നാട്ടിൽ നിന്ന് ടാറ്റാനഗർ എക്സ്പ്രസിൽ മടങ്ങിവരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം. എന്നാൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സമയോചിത ഇടപെടലിൽ കുഞ്ഞിനെ രക്ഷിച്ചു.

പാലക്കാട്: മാതാപിതാക്കൾക്കൊപ്പം ട്രെയിനിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ആലുവയിലെ സ്റ്റീൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി മാനസിന്റെയും ഭാര്യ ഹമീസയുടെയും കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. നാട്ടിൽ നിന്ന് ടാറ്റാനഗർ എക്സ്പ്രസിൽ മടങ്ങിവരുന്നതിനിടെ ഇന്ന് പുലർച്ചെയാണ് സംഭവം. എന്നാൽ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സമയോചിത ഇടപെടലിൽ കുഞ്ഞിനെ രക്ഷിച്ചു.
പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷന് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് കുട്ടിയെ രക്ഷിച്ച് മാതാപിതാക്കളെ ഏൽപിച്ചത്.സംഭവത്തിൽ തമിഴ്നാട് ദിണ്ടിഗൽ പെരുമാൾപ്പെട്ടി വെട്രിവേൽ (32) അറസ്റ്റിലായി. ഭിക്ഷാടനത്തിനായാണ് ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.
Also Read:സുകാന്തിന് മറ്റൊരു ഐബി ഉദ്യോഗസ്ഥയുമായി ബന്ധം, ഇത് യുവതി അറിഞ്ഞു; നിർണായക വിവരങ്ങൾ പുറത്ത്
പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ വെള്ളിയാഴ്ച രാത്രി പത്തുമണിക്കുശേഷമാണ് സംഭവം. ജോലിക്കായി ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികൾ ഉറങ്ങികിടന്നപ്പോഴാണ്. സമീപത്തുനിന്നാണ് ഇയാൾ കുട്ടിയെ എടുത്തത്. പിന്നീട് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലിറങ്ങി. ഇതിനിടെയിൽ കുട്ടി ഉച്ചത്തിൽ കരഞ്ഞു. സംശയംതോന്നിയ ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പ്രതിയെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവം പുറത്താവുന്നത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് ഓട്ടോതൊഴിലാളികൾ പറഞ്ഞു. ഉടൻ തന്നെ ടൗൺ നോർത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ട്രെയിൻ തൃശൂരിൽ എത്തിയപ്പോഴാണ് ദമ്പതിമാർ കുഞ്ഞിനെ നഷ്ടപ്പെട്ടവിവരം അറിയുന്നത്. ഉടനെ ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പാലക്കാട് സുരക്ഷിതയായി ഉണ്ടെന്ന വിവരം അറിയുന്നത്. പിന്നീട് ഇങ്ങോട്ട് തിരിച്ച ദമ്പതിമാർ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങുകയായിരുന്നു.