5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala: ആറ്റുകാൽ പൊങ്കാല നാളെ; ഇന്ന് ഉച്ച മുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം; പൊങ്കാലയ്ക്ക് വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Traffic Restrictions in Thiruvananthapuram: ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ട് വരെ ​ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ക്രമീകരിച്ചിട്ടുണ്ട്. ഈ സമയത്ത് കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കാനോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

Attukal Pongala: ആറ്റുകാൽ പൊങ്കാല നാളെ; ഇന്ന് ഉച്ച മുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം; പൊങ്കാലയ്ക്ക് വരുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ആറ്റുകാൽ പൊങ്കാലImage Credit source: Social Media
sarika-kp
Sarika KP | Published: 12 Mar 2025 07:45 AM

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാനായി നാളെ അനന്തപുരിയിൽ എത്തുന്നത്. ഇതിന്റെ ഭാ​ഗമായി ഇന്ന് ഉച്ച മുതൽ നാളെ രാത്രി എട്ട് വരെ ​ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ക്രമീകരിച്ചിട്ടുണ്ട്. ഈ സമയത്ത് കണ്ടെയ്നർ വാഹനങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവ നഗരാതിർത്തിക്കുള്ളിൽ പ്രവേശിക്കാനോ പാർക്ക് ചെയ്യുന്നിനോ അനുവദിക്കില്ല.

ഇതിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ഇങ്ങനെ:

  • ആറ്റിങ്ങൽ ഭാ​ഗത്ത് നിന്ന് നെയ്യാറ്റിൻകര ഭാ​ഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡ് വഴി പോകണം
  •  ശ്രീകാര്യം -കേശവദാസപുരം – പട്ടം -വഴുതക്കാട് -പൂജപ്പുര വഴി പോകണം.
  • പേരൂർക്കട ഭാ​ഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഊളൻപാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴി പോകണം
  •  വെഞ്ഞാറമൂട് ഭാ​ഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴി പോകണം.
  • നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാലരാമപുരം – വിഴിഞ്ഞം -എൻഎച്ച് ബൈപാസ് വഴി പോകണം.

Also Read: ആറ്റുകാൽ പൊങ്കാല; സ്പെഷ്യൽ ട്രെയിനുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചു

നോ പാർക്കിങ് സ്ഥലങ്ങൾ
കിള്ളിപ്പാലം – പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്, അട്ടക്കുളങ്ങര- മണക്കാട്- മാർക്കറ്റ് റോഡ് ,അട്ടക്കുളങ്ങര – കമലേശ്വരം റോഡ്, കമലേശ്വരം – വലിയപള്ളി റോഡ് ,കൊഞ്ചിറവിള – ആറ്റുകാൽ റോഡ്, ചിറമുക്ക് -ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ് , അട്ടക്കുളങ്ങര- ഈഞ്ചക്കൽ റോഡ്, വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ് ,മിത്രാനന്ദപുരം – ശ്രീകണ്ഠേശ്വരം ,പഴവങ്ങാടി – സെൻട്രൽ തിയറ്റർ റോഡ് പഴവങ്ങാടി – എസ്പി ഫോർട്ട് ഹോസ്പിറ്റൽ റോഡ്, മേലേ പഴവങ്ങാടി – പവർഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്ഠേശ്വരം- പുന്നപുരം റോഡ്, കൈതമുക്ക് വഞ്ചിയൂർ റോഡ്, വഞ്ചിയൂർ – പാറ്റൂർ റോഡ്, വഞ്ചിയൂർ – നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവർ ബ്രിജ് റോഡ്, കുന്നുംപുറം – ഉപ്പിടാംമൂട് റോഡ്, ഐരാണിമുട്ടം- കാലടി- മരുതൂർക്കടവ് റോഡ്, ചിറമുക്ക് ചെക്കിട്ടവിളാകം – കൊഞ്ചിറവിള ബണ്ട് റോഡ്.