5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Attukal Pongala 2025: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജ്; സര്‍വീസുകള്‍ ഇപ്രകാരം

Attukal Pongala 2025 KSRTC Announces Special Package: കിഴക്കേക്കോട്ടയില്‍ നിന്നും ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് 20 ബസുകളാണ് സര്‍വീസ് നടത്തുക, ഇതിന് പുറമെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് മാര്‍ച്ച് 14 വരെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടായിരിക്കും.

Attukal Pongala 2025: ആറ്റുകാല്‍ പൊങ്കാലയ്ക്ക് കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പാക്കേജ്; സര്‍വീസുകള്‍ ഇപ്രകാരം
കെഎസ്ആര്‍ടിസി ബസ്‌ Image Credit source: Social Media
shiji-mk
Shiji M K | Published: 10 Mar 2025 18:24 PM

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ഭക്തര്‍ക്കായി വിപുലമായ യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഭക്തര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി അധിക സര്‍വീസുകളും ബജറ്റ് ടൂറിസം പാക്കേജുകളുമാണ് കെഎസ്ആര്‍ടിസി അവതരിപ്പിച്ചിരിക്കുന്നത്.

കിഴക്കേക്കോട്ടയില്‍ നിന്നും ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് 20 ബസുകളാണ് സര്‍വീസ് നടത്തുക, ഇതിന് പുറമെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് മാര്‍ച്ച് 14 വരെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് ഉണ്ടായിരിക്കും.

കൊല്ലം, കൊട്ടാരക്കര, പുനലൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്ന് മാര്‍ച്ച് 12,13 തീയതികള്‍ മുതല്‍ പൊങ്കാലയുടെ തിരക്ക് അവസാനിക്കുന്നത് വരെ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ചും ബസുകള്‍ സര്‍വീസ് നടത്തും.

ബജറ്റ് ടൂറിസം പാക്കേജിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 4,000 ത്തോളം സ്ത്രീകളെ ക്ഷേത്രത്തിലേക്ക് എത്തിക്കാനുള്ള സൗകര്യമാണ് കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുള്ളത്. ബജറ്റ് ടൂറിസം പാക്കേജില്‍ താമസവും ഭക്ഷണവും ലഭിക്കുന്നതാണ്.

അതേസമയം, പൊങ്കാലയോട് അനുബന്ധിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ സ്ഥിരം ട്രെയിനുകള്‍ അധിക സ്റ്റോപ്പുകള്‍ താത്കാലികമായി അനുവദിച്ചു. മാര്‍ച്ച് 13ന് പുലര്‍ച്ചെ 1.30ന് എറണാകുളം ജങ്ഷനില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെടും. രാത്രി എറണാകുളത്തേക്ക് തിരിച്ചും ട്രെയിന്‍ സര്‍വീസ് നടത്തും.

Also Read: Attukal Pongala 2025: 18 സ്പെഷ്യൽ ട്രെയിനുകൾ, ചെയിൻ സർവീസായി 20 ബസുകൾ; ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം

മറ്റ് ട്രെയിനുകളുടെ വിവരങ്ങള്‍

 

  • മാര്‍ച്ച് 13ന് കന്യാകുമാരി -പുനലൂര്‍ പാസഞ്ചര്‍ (56706) ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, ഇടവ, മയ്യനാട് എന്നിവിടങ്ങളില്‍ നിര്‍ത്തും.
  • മാര്‍ച്ച് 13ന് തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12624) കഴക്കൂട്ടം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ നിര്‍ത്തും.
  • മാര്‍ച്ച് 13ന് തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12696) കഴക്കൂട്ടം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ നിര്‍ത്തും.
  • മാര്‍ച്ച് 13ന്- നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്‌സ്പ്രസ് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളില്‍ നിര്‍ത്തും.
  • മാര്‍ച്ച് 12ന് പുറപ്പെടുന്ന മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് (16348) കടയ്ക്കാവൂര്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
  • മാര്‍ച്ച് 12 മധുര- പുനലൂര്‍ എക്‌സ്പ്രസ് (16729) പള്ളിയാടി, കുഴിത്തുറ, ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളില്‍ നിര്‍ത്തും.
  • മാര്‍ച്ച് 13- നാഗര്‍കോവില്‍- മംഗളൂരു പര ശുറാം എക്‌സ്പ്രസ് (16650) ബാലരാമപുരം, തിരുവനന്തപുരം സൗത്ത് എന്നിവിടങ്ങളില്‍ നിര്‍ത്തും.
  • മാര്‍ച്ച്13- കൊല്ലം -ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് (20636) തിരുവനന്തപുരം സൗത്ത്, ബാലരാമപുരം, ധനുവച്ചപുരം, പള്ളിയാടി എന്നിവിടങ്ങളില്‍ നിര്‍ത്തും.