Attingal Lok Sabha Election Result 2024: ആറ്റിങ്ങലിൽ റീകൗണ്ടിങ് : നടപടി ഇടതു മുന്നണിയുടെ ആവശ്യപ്രകാരം

Attingal Lok Sabha Election Result 2024: ഇടതു മുന്നണിയുടെ ആവശ്യപ്രകാരമാണ് നടപടി. രണ്ടാമത്തെ സീറ്റ് ഇടതുപക്ഷം ഉറപ്പിച്ചിരിക്കെയാണ് അടൂ‍ർ പ്രകാശ് 1708 വോട്ടുകൾക്ക് വിജയിച്ചത്.

Attingal Lok Sabha Election Result 2024: ആറ്റിങ്ങലിൽ റീകൗണ്ടിങ് : നടപടി ഇടതു മുന്നണിയുടെ ആവശ്യപ്രകാരം
Published: 

04 Jun 2024 19:03 PM

ആറ്റിങ്ങൽ: ഫോട്ടോ ഫിനിഷിങ്ങിൽ അടൂർ പ്രകാശ് വിജയിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ റീകൗണ്ടിങ്. ഇടതു മുന്നണിയുടെ ആവശ്യപ്രകാരമാണ് നടപടി. രണ്ടാമത്തെ സീറ്റ് ഇടതുപക്ഷം ഉറപ്പിച്ചിരിക്കെയാണ് അടൂ‍ർ പ്രകാശ് 1708 വോട്ടുകൾക്ക് വിജയിച്ചത്.

പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ആറ്റിങ്ങല്‍ കിട്ടും എന്ന സിപിഎമ്മിന്റെ വിശ്വാസം തകര്‍ത്താണ് കഴിഞ്ഞ തവണ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ സ്വന്തമാക്കിയത്. മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയി എത്തിയിട്ടും രക്ഷയുണ്ടായില്ല . കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉൾപ്പെടെ മൂന്ന് സ്ഥാനാർത്ഥികളും ഇഞ്ചോടിഞ്ച് പോരാടിയ മണ്ഡലം കൂടിയാണിത്. വി ജോയി 321,176 വോട്ടുകളാണ് പിടിച്ചത്.

വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിൽ എല്ലായിടത്തും എല്‍ ഡി എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 380995 വോട്ടു നേടിയിരുന്നു. അന്നത്തെ എതിർ സ്ഥാനാർത്ഥി സമ്പത്തിനു ലഭിച്ചത് 342748 വോട്ടുകളാണ്. അന്ന് പ്രകാശിൻ്റെ ഭൂരിപക്ഷം 38247 വോട്ടായിരുന്നു.

Related Stories
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ